'ഗണേഷിന് ഒരുപാട് പേരുടെ പ്രാക്ക് ഉണ്ടായിരുന്നു, മുകേഷ് കടന്നുകളഞ്ഞു, പിഷാരടി അഭിമാനം നൽകി'; ആലപ്പി അഷ്‌റഫ്
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സെലിബ്രിറ്റികളിൽ വിജയം കണ്ടെത്താനായത് നടനും സംവിധായകനുമായ രമേഷ് പിഷാരടിക്ക് മാത്രമായിരുന്നു. ഇക്കുറി ചലച്ചിത്ര-ടെലിവിഷൻ മേഖലകളിൽ നിന്നുള്ള പ്രമുഖരിൽ ഭൂരിഭാഗം പേർക്കും വിജയിക്കാനായില്ല. വലിയ ജനശ്രദ്ധ ലഭിച്ചിട്ടും, വിനോദരംഗത്തെ പ്രശസ്‌തി വോട്ടുകളായി മാറിയില്ല. മാത്രമല്ല ഗണേഷ് കുമാർ അടക്കമുള്ള മന്ത്രിമാർക്ക് വലിയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
പുതിയ കേരള നിയമസഭയിൽ കലാകാരന്മാർക്ക് അഭിമാനിക്കാവുന്ന മൂന്ന് കലാകാരന്മാരാണ് ഉള്ളത്. കരുനാഗപ്പള്ളി എംഎൽഎ ആയ സിആർ മഹേഷ്, നിലമ്പൂർ എംഎൽഎ ആയ ആര്യാടൻ ഷൗക്കത്ത്, പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. ഇപ്രാവശ്യം നടനും സംവിധായകനും അവതാരകനും ഒക്കെയായ രമേഷ് പിഷാരടി ജയിച്ചത് സിനിമക്കാരായ എല്ലാവർക്കും വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. കഴിഞ്ഞ നിയമസഭയിൽ രണ്ട് നടൻമാർ ഉണ്ടായിരുന്നു.

മുകേഷും ഗണേഷ് കുമാറും ആയിരുന്നു അത്. എന്നാൽ അവർ രണ്ട് പേരും ഇക്കുറിയില്ല. ഇവർ രണ്ട് പേരും സ്ത്രീ വിഷയത്തിൽ ആരോപണങ്ങൾ കേട്ട് നാണംകെട്ട് നിൽക്കേണ്ടി വന്നവരാണ്. അത് സിനിമാ പ്രവർത്തകരെ സംബന്ധിച്ച് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. മുകേഷിനെ സംബന്ധിച്ച് കുടുംബത്തിൽ നിന്നും പുറത്ത് നിന്നും പരാതികൾ ഉയർന്നിരുന്നു.
ഗണേഷിനെ സംബന്ധിച്ച് ആവട്ടെ സമ്പൂർണ പതനത്തിന് ഇട വരുത്തിയത് കുടുംബത്തിൽ നിന്ന് മാത്രമാണ്. പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാവില്ല. കാരണം സിനിമയിൽ വന്നിട്ട് എത്ര വർഷങ്ങൾ ആയെങ്കിലും അത്തരത്തിൽ ഒരു ആരോപണവും ഉണ്ടായിട്ടില്ല. സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ വച്ചടി വച്ചടി മികവ് തെളിയിക്കുകയാണ് ഉണ്ടായത്.
ഇതൊന്നും കൈമോശം വരുത്താതെ, കിട്ടിയ ഭാഗ്യത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു ഭാവി തന്നെ പിഷാരടിക്ക് ഉണ്ടാവും. സിനിമയും അഭിനയവും മറ്റ് കാര്യങ്ങളും ഒക്കെ മാറ്റി വച്ച് നല്ലൊരു ജനസേവകനാവും എന്ന് ജനങ്ങൾക്ക് കൊടുത്ത വാക്ക് പിഷാരടി പാലിക്കുമെന്ന് ഉറപ്പാണ്. സെലിബ്രിറ്റികളായ സുധീർ കരമന, അഞ്ജലി നായർ, വിവേക് ഗോപൻ, റോബിൻ, അഖിൽ മാരാർ എന്നിവർ മത്സരിച്ചെങ്കിലും അവരെയെല്ലാം ജനം കണ്ടില്ലെന്ന് നടിച്ചു.
ഇവർക്കൊന്നും നിലം തൊടാൻ കഴിഞ്ഞില്ല. മന്ത്രിയെന്ന നിലയിൽ കെബി ഗണേഷ് കുമാർ നല്ല പ്രവർത്തനം കാഴ്‌ച വച്ചെങ്കിലും പലരുടെയും പ്രാക്കും ശാപവും ഒക്കെ ഉള്ളത് പറയാതെ വയ്യ. ഗണേഷ് കുമാർ പരാജയപ്പെട്ടു എന്ന് പറയുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മക്കൾ മീഡിയയിലൂടെ വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. എന്റെ സ്വപ്‌നം കണ്ട മാറ്റമാണ് പത്തനാപുരത്ത് സംഭവിച്ചത്. ജനങ്ങൾക്ക് ഒരായിരം നന്ദി.
ജ്യോതികുമാർ ചാമക്കാല വലിയ അവകാശവാദങ്ങൾ ഒന്നും ഇല്ലാതെ ജയിച്ചു. സൈലന്റ് കില്ലർ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മുകേഷിന് ഒരുപക്ഷേ നേരത്തെ അറിയാമായിരിക്കും സ്ഥിതി. അതുകൊണ്ടായിരിക്കും സീറ്റിന് ശ്രമിക്കട്ടെ പതുക്കെ കാര്യങ്ങൾ ബിന്ദു കൃഷ്‌ണയ്ക്ക് അനുകൂലമാക്കിയിട്ട് സീറ്റിന് ശ്രമിക്കാതെ കടന്നുകളഞ്ഞത്.
അല്ലെങ്കിൽ ഗണേഷ് കുമാറിനെക്കാളും പരിതാപകരമായിരുന്നേനെ സ്ഥിതി. ഇക്കുറി ഏറ്റവും കൂടുതൽ പരിഹാസം കേട്ട ആളായിരുന്നു പിഷാരടി. ഒരു കോമാളി ആയി പോലും അദ്ദേഹത്തെ ചിത്രീകരിച്ച ആളുകൾ ഉണ്ടായിരുന്നു. ഇപ്പോൾ കളിയാക്കിയവരെ കൊണ്ട് പോലും അദ്ദേഹം കൈയ്യടിപ്പിച്ചു. പിഷാരടി പാലക്കാട്ടുകാർക്ക് ഒരു മുതൽക്കൂട്ട് ആയും, സിനിമാക്കാർക്ക് അഭിമാനവുമായി നിയമസഭയിൽ ഉണ്ടാവും.














Click it and Unblock the Notifications