'പിടി കുഞ്ഞുമുഹമ്മദിന്റെ മുഖംമൂടി അവർ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു, ഡബ്‌ള്യുസിസി ഒക്കെ വെറുതെ'; അഷ്‌റഫ്
സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയും മറ്റും ചെയ്‌ത പല ആളുകൾക്ക് എതിരെയും പീഡന പരാതികൾ അടക്കം ഉയർന്നുവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏവരെയും ഞെട്ടിച്ച വാർത്ത ആയിരുന്നു ഫിലിപ്പ് മമ്പാടന് എതിരായ ആരോപണം. അതിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ആലപ്പി അഷ്‌റഫ്.
ഫിലിപ്പ് മമ്പാടനെ പോലെയുള്ളവർ ഇപ്പോഴും കുറ്റം ചെയ്‌തിട്ടില്ലെന്ന് വിശ്വസിക്കുന്നവർ ഉണ്ടെന്നും മറ്റുള്ളവരുടെ മുൻപിൽ മാന്യതയുടെ മുഖം മൂടി അണിഞ്ഞ ശേഷമാണ് ഇവർ ജീവിക്കുന്നതെന്നും ഉപദേശങ്ങൾ ഒന്നും സ്വന്തം ജീവിതത്തിൽ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് എതിരെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശനം ഉയർത്തി.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ എല്ലാവർക്കും അറിയാവുന്നതായിരിക്കും. ഭാര്യമാർ ഭർത്താക്കൻമാരുടെ വിധി എഴുതുന്ന ഷോ എന്നായിരുന്നു അതിനെ പറഞ്ഞിരുന്നത്. അതിലെ മത്സരാർത്ഥികൾ ആയിരുന്നു ഫിലിപ് മമ്പാടും ഡോളി ഫിലിപ്പും. ഡോളി ഫിലിപ്പ് തന്റെ ഭർത്താവിനെ കുറിച്ച് പ്രവചിച്ചത് പിഴച്ചുപോയി. ആ ഷോ കണ്ടും കേട്ടും നമ്മൾ അവരെ കുറിച്ച് കരുതിയത് എല്ലാം തെറ്റിപ്പോവുകയും ചെയ്‌തു.
കാരണം ഫിലിപ്പ് ജനങ്ങളെയും ഭാര്യയെയും തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും നടത്തിയ വൃത്തികേടുകളുടെ പേരിൽ അയാൾ ഇന്ന് അഴികൾക്കുള്ളിൽ അകപ്പെട്ട് ഇരിക്കുകയാണ്. 16 വയസ് മാത്രം പ്രായമുള്ള, മാനസിക വെല്ലുവിളി നേരിടുന്ന ഒരു നിഷ്‌കളങ്കയായ പെൺകുട്ടിയെ കാമവെറിക്ക് ഇരയാക്കി എന്നതാണ് കുറ്റം. ഇതൊക്കെ പുറത്ത് വരുന്നതിന് മുൻപ് അയാൾക്ക് ജനഹൃദയങ്ങളിൽ ഒരു ഉന്നത സ്ഥാനം ഉണ്ടായിരുന്നു.
നല്ലവനായ ഉണ്ണി ചമഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ പ്രഭാഷണങ്ങളും മറ്റുമാണ് അയാളെ ജനകീയനാക്കിയത്. മറ്റുള്ളവരുടെ മുൻപിൽ മാന്യതയുടെ മുഖം മൂടി അണിഞ്ഞ അയാളുടെ പ്രഭാഷണങ്ങൾ കേട്ടാൽ ആരും അതിൽ വീണ് പോവുമായിരുന്നു. അയാളുടെ ജീവിത രേഖ മറ്റുള്ളവർക്ക് മുൻപിൽ വരച്ചുകാട്ടിയത് അത്തരത്തിൽ ആയിരുന്നു. മദ്യപാനിയായ അയാൾ ഭാര്യയോടുള്ള ഇഷ്‌ടം കാരണം മദ്യപാനം നിർത്തിയതും മറ്റുമൊക്കെ പകർന്ന് നൽകിയ ഉപദേശങ്ങളായിരുന്നു.
സ്വന്തം ജീവിതത്തിൽ അതൊന്നും ബാധകമായിരുന്നില്ല. ഇത് ഇപ്പോഴും തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ എത്രയോ പേർക്ക് ഇതേ ഗതി വന്നേനെ. ഇനിയും സമാനമായി അതിക്രമം നേരിട്ട ആരെങ്കിലുമോ ഉണ്ടോ എന്നത് കാത്തിരുന്ന് കാണണം. അയാളിത് ചെയ്‌തിട്ടില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ചിലരെങ്കിലും ഉണ്ട്. അവർ പറയുന്നത് അയാളെ കുടുക്കിയതാണെന്നാണ്. പോലീസ് വളരെ ശ്രദ്ധയോടെയാണ് ഈ കേസ് കൈകാര്യം ചെയ്‌തത്.
ഇത്തരം കള്ള നാണയങ്ങൾ എങ്ങനെ നാം തിരിച്ചറിയും. ഇനി സിനിമയിലേക്ക് നോക്കിയാൽ, അവിടെ നടന്ന സംഭവത്തെ കുറിച്ച് പറയുകയാണെങ്കിൽ 77 വയസുള്ള ആദരണീയനായ ഒരു സംവിധായകൻ ആയിരുന്നു പിടി കുഞ്ഞുമുഹമ്മദ്. ഒരുപാട് പുരസ്‌കാരം കിട്ടിയിട്ടുള്ള ആളാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അമ്മയ്ക്ക് കഴിയാതെ വന്നതോടെ രൂപം കൊണ്ടതാണ് പിടി കുഞ്ഞുമുഹമ്മദിന്റെ പ്രവർത്തി.
ഡബ്‌ള്യുസിസിയിലെ മെമ്പറെ തന്നെ കടന്നുപിടിച്ചു എന്നതായിരുന്നു കേസ്. ഒരു വനിതാ സംവിധായിക ആയിരുന്നു പരാതിക്കാരി. പ്രവാസികൾക്ക് വേണ്ടി പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻപിൽ ഉണ്ടായിരുന്ന പിടി കുഞ്ഞുമുഹമ്മദിന്റെ മുഖംമൂടി അവർ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചു. ഇനി കുഞ്ഞുമുഹമ്മദിന്റെ കണ്ണ് നീര് ഒപ്പാൻ ആര് വരും. ഇവരെ പോലെയുള്ള കള്ള നാണയങ്ങൾക്ക് പുസ്‌കാരം നൽകി ആദരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്‌റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications