'അനുമോൾ ഒരു പാവം കൊച്ച്, കുടുംബത്തിന് വേണ്ടി കഷ്‌ടപ്പെടുകയാണ്, ചില പെൺകുട്ടികൾക്ക് അസൂയ'; മല്ലിക സുകുമാരൻ
ബിഗ് ബോസ് വിജയി ആയതിന് ശേഷവും അനുമോൾക്ക് എതിരെ നിരന്തരം വിമർശനങ്ങളും ആരോപണങ്ങളും ഉയരുന്നത് തുടകഥയാവുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ അനുമോൾക്ക് അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ് നടി മല്ലിക സുകുമാരൻ ഇപ്പോൾ. അനുമോൾ വെറുമൊരു പാവം കുട്ടിയാണെന്നും കുടുംബത്തിന് വേണ്ടി കഷ്‌ടപ്പെടുന്ന വ്യക്തിയാണെന്നും പറയുകയാണ് മല്ലിക സുകുമാരൻ. ഐസ്‌ബ്രേക്ക് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മല്ലിക മനസ് തുറന്നത്.
മല്ലിക സുകുമാരന്റെ വാക്കുകൾ
എന്റെ പൊന്നേ.. അനുമോളെ ഇട്ട് വറുക്കുന്നത് കണ്ടാൽ ദേഷ്യം വരും. എന്നോട് എവിടെയോ ചോദിച്ചതായി ഞാൻ കണ്ടിട്ടുണ്ട്, നിങ്ങൾ കണ്ടിട്ടുണ്ടോ അനുമോളെ എന്ന്. രണ്ടര വർഷം എന്റെ കൂടെ അഭിനയിച്ച കുട്ടിയായിരുന്നു. ആ ചോദിച്ച പെണ്ണ് ഈ ലോകത്ത് ഒന്നുമല്ല ജീവിച്ചത് എന്നതാണ് സത്യം. പെണ്ണോ ആണോ ആരായിരുന്നു എന്ന് എനിക്ക് ഓർമ്മയില്ല. ഈ പറഞ്ഞത് പോലെ, അനുമോൾ എന്ന വ്യക്തിയുടെ കുഴപ്പം ആ പ്രായത്തിന്റെ ഒരു തുള്ളൽ ഉണ്ടെന്നത് മാത്രമാണ്.

അതുണ്ടാവും. അത് അഭിനയിക്കാൻ വന്നു. അപ്പോഴേക്കും ഉദ്‌ഘാടനത്തിന് വിളിച്ചു, അവിടെ പോവുന്നു ഇവിടെ പോവുന്നു. ഇപ്പൊ മറ്റേ കൊച്ചിന്റെ കണ്ടില്ലേ, ഒന്ന് ദുബായിൽ പോവുമ്പോഴേക്ക് എല്ലാം കീഴടക്കിയത് പോലെ. അത് അതിന്റെ കുറ്റമല്ല. ആ കുട്ടികളുടെ മാനസിക സന്തോഷമാണ്. എനിക്ക് പ്ലെയിനിൽ കയറി അവിടെ പോയി ഇവിടെ പോയി. പിന്നെ ഒരു കുട്ടിയെ മാത്രം ബിഗ് ബോസിൽ ടാർഗറ്റ് ചെയ്യുന്നത് എന്തിനാണ്.
എന്തുകൊണ്ടാണ് പിആറിന്റെ പേരിൽ അവളെ മാത്രം ലക്ഷ്യമിടുന്നത്. എന്നാൽ ഞാൻ ഒരു 25 ലക്ഷവുമായിട്ട് പോവാം, പിആറിന് എന്നെ ജയിപ്പിക്കാൻ കഴിയുമോ? എനിക്ക് കിട്ടുമോ. എന്താണ് ഒന്ന് അറ്റാക്ക് ചെയ്യാൻ എന്ന് നോക്കിയിരിക്കുകയാണ് ചെറുപ്പക്കാർ ക്യാമറയുമായിട്ട്. നാണമില്ലേ ഇവന്മാർക്ക് എല്ലാം. ചിലരുണ്ട് കേട്ടോ അതിനകത്ത് നല്ലവർ. റീൽസിലും മറ്റും ഞാൻ അവരെ അഭിനന്ദിച്ചു പറഞ്ഞിട്ടുമുണ്ട് പലവട്ടം.
ചിലർ നല്ല വിലയിരുത്തലുകൾ നടത്താറുണ്ട്. അല്ലാതെ അനുമോൾ ഇങ്ങനെ അങ്ങനെ എന്നൊന്നും പറയുന്നതല്ല. അനുമോൾ ഞാൻ കണ്ട കാലം മുതൽ ഉദ്‌ഘാടനത്തിന് പോവുന്നുണ്ട്. അവൾക്ക് ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ അവളുടെ സഹോദരി, സഹോദരിയുടെ കുഞ്ഞ്, ഭർത്താവ്, പിന്നെ അച്ഛൻ, അമ്മ അങ്ങനെ വലിയ രീതിയിൽ കുടുംബത്തിലെ ബന്ധങ്ങൾ ഒക്കെ കൊണ്ട് പോവുന്ന ഒരാളാണ്. അനുവിന്റെ അച്ഛന് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതാണ്.
ഇതൊക്കെ ബിഗ് ബോസിൽ വരുന്നതിന് മുൻപേ അനുവിനെ കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. അന്നും ഞാൻ വിളിച്ചിരുത്തി പല ഉപദേശങ്ങൾ നൽകാറുണ്ട്. കരയാറുണ്ട് അപ്പോഴും. അവൾ പെട്ടെന്ന് കരയുന്ന കുട്ടിയാണ്. നല്ല കൊച്ച് എന്ന് പറഞ്ഞുകൊണ്ട് നമുക്ക് ജീവിക്കാൻ കഴിയുമോ? എല്ലാവരുടെയും കൈയിൽ നിന്ന് നല്ല സർട്ടിഫിക്കറ്റ് കിട്ടി ഇവിടെ ജീവിക്കാൻ സാധിക്കില്ല. അതൊക്കെ മനുഷ്യരുടെ സ്വഭാവമാണ്.
എന്നാൽ വേറൊരുത്തിയെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് പൊക്കിപിടിക്കുന്നത് കാണാം, എന്താ അനുമോൾ അങ്ങനെയല്ലേ. എന്തിനാണ് ആൺപിള്ളേർ ഇങ്ങനെ പറയുന്നത് എന്നാണ് എനിക്ക് മനസിലാവാത്തത്. പെൺപിള്ളേർ പറയുന്നത് പിന്നെ അസൂയ കൊണ്ടാണെന്ന് എങ്കിലും പറയാം. ഇത് അവൾ ഇങ്ങനെ ചെയ്‌തു, അവൾ അങ്ങനെ ചെയ്‌തു എന്നൊക്കെ പറയുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല.
അവിടെ ഉള്ള ബാക്കി ആളുകൾ ഒക്കെ പിന്നെ നല്ലവർ ആയിരുന്നല്ലോ? ഹരിശ്ചന്ദ്രൻ രാജാവിന്റെ മക്കൾ ആയിരുന്നല്ലോ അവിടെ. നമ്മൾ കണ്ടതാണ് എല്ലാം. അവിടെ എന്തെല്ലാം കാണിച്ചുകൂട്ടിയെന്ന് നമ്മൾ കണ്ടതാണ്. അവിടുത്തെ വേഷവിധാനം വരെ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട്. അതിനൊന്നും പറയേണ്ട, അവരൊക്കെ നല്ല കുട്ടികൾ. അനുമോൾ മാത്രം പ്രശ്‌നക്കാരി. അങ്ങനെ പറയേണ്ട. അതൊരു പാവം കൊച്ചാണ്. കുടുംബത്തിന് വേണ്ടി കിടന്ന് കഷ്‌ടപ്പെടുന്ന കുട്ടിയാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications