'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ്
ഏറെ വിവാദമുണ്ടാക്കിയ വിവാഹ മോചന വാർത്തയായിരുന്നു ഗായികയായ അമൃത സുരേഷിന്റേതും നടനായ ബാലയുടേതും. ഇരുവരുടെയും 9 വർഷത്തോളം നീണ്ട ദാമ്പത്യജീവിതം അവസാനിച്ചത് 2019ലാണ്. എന്നാൽ അതുകൊണ്ട് വിവാദങ്ങൾ ഒന്നും അവസാനിച്ചില്ല. അവിടുന്നങ്ങോട്ട് ആയിരുന്നു വലിയ കേസുകളും വഴക്കുകളും ഒക്കെയായി ഇരുവരും വാർത്തകളിൽ നിറഞ്ഞത്. ബാലയാവട്ടെ പിന്നീട് രണ്ട് വിവാഹങ്ങൾ കൂടി കഴിക്കുകയും ചെയ്തു.
അടുത്തിടെയാണ് ബാല മുറപ്പെണ്ണായ കോകിലയെ വിവാഹം ചെയ്തത്. അതിന് മുൻപ് ഡോക്ടർ ആയിരുന്ന എലിസബത്ത് ഉദയനുമായി ബാല അടുപ്പത്തിലായിരുന്നു. ഇരുവരും പിന്നീട് വേർപിരിയുകയും ഒക്കെ ചെയ്തു. അതുപോലെ തന്നെ അമൃത സുരേഷ് ആവട്ടെ ഇടക്കാലത്ത് സംഗീത സംവിധായകൻ കൂടിയായ ഗോപി സുന്ദറുമായി അടുപ്പത്തിലായിരുന്നു. പൊതു പരിപാടികളിൽ വരെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ പിന്നീട് ഇരുവരും അകന്നെങ്കിലും അതൊരിക്കലും വിവാദ വർത്തയായിരുന്നില്ല. ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം അമൃതയ്ക്കും കുടുംബത്തിനും ഒട്ടേറെ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. പക്ഷേ, പിന്നീട് അവിടെ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ് അമൃത. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സംഭവ വികാസങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അമൃത.
അവതാരക കൂടിയായ രഞ്ജിനി ഹരിദാസ് നടത്തുന്ന പോഡ് കാസ്റ്റ് പരിപാടിയിൽ ആയിരുന്നു അമൃത സുരേഷ് തന്റെ മനസ് തുറന്നത്. ഇനിയൊരു വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെങ്കിലും ഒരു പങ്കാളി വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നാണ് അവർ പറയുന്നത്. കൂടാതെ ബാലയുമായുള്ള ആദ്യ വിവാഹത്തെ കുറിച്ചും അമൃത സുരേഷ് മനസ് തുറന്നു. 19ആം വയസിലെ വിവാഹം ജ്യോത്സ്യൻ കാരണമാണെന്നാണ് അമൃത സുരേഷ് പറയുന്നത്.
അമൃത സുരേഷിന്റെ വാക്കുകൾ
വളരെ നേരത്തെ വിവാഹം കഴിച്ചതുകൊണ്ട് ഉണ്ടായ ഒരു ഗുണം എന്റെ മകള്‍ ഇപ്പോള്‍ ടീനേജറാണെന്നതാണ്. അവള് എന്റെയും അഭിയുടേയും ഒക്കെ ഒരു ഫ്രണ്ടിനെപ്പോലെയാണ്. മുംബൈയിൽ നിന്ന് എന്നെ വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം ഒരാള്‍ വിളിച്ചിരുന്നു. അത് അറിഞ്ഞതും അഭി ചോദിച്ചത് ഇനിയും മതിയായില്ലേ എന്നായിരുന്നു.
പ്രപ്പോസലിന്റെ കാര്യം പാപ്പുവിനോട് പറഞ്ഞപ്പോള്‍ മമ്മി പോയി ട്രൈ ചെയ്തിട്ട് തിരിച്ച് വാ എന്നായിരുന്നു അവൾ നൽകിയ മറുപടി. വിവാഹം കഴിക്കാന്‍ ഞാന്‍ ഇപ്പോൾ താല്പര്യപ്പെടുന്നില്ല. പക്ഷെ ഒരു പങ്കാളി വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ആദ്യ വിവാഹത്തിന്റെ ട്രോമ ഇപ്പോഴുമുണ്ട്. അതുകൊണ്ടാണ് കല്യാണം എന്ന ആശയം എനിക്ക് അംഗീകരിക്കാൻ കഴിയാത്തത്.
പതിനെട്ട് വയസിലായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. പത്തൊമ്പതാം വയസില്‍ വിവാഹവും നടന്നു. ആ പ്രായത്തില്‍ വിവാഹം കഴിച്ചത് ജോത്സ്യന് കാരണമായിരുന്നു. ആ പ്രായത്തില്‍ എന്റെ വിവാഹം നടക്കണമെന്ന് ജാതകത്തില്‍ ഉണ്ടായിരുന്നുവത്രേ. വിവാഹം എന്ന തീരുമാനത്തിലേക്ക് ഞാന്‍ ആ പ്രായത്തില്‍ എത്തിയതിന് പല കാരണങ്ങളുണ്ട്.
അന്ന് ആശ്രമവും മറ്റും ചുറ്റിപറ്റി വളരെ ഒതുക്കമുള്ള ജീവിതമായിരുന്നു എന്റേത്. ഐഡിയ സ്റ്റാര്‍ സിംഗർ പ്രോഗ്രാമിൽ വന്നശേഷമാണ് കൂടുതല്‍ ആളുകളെ കണ്ടതും പരിചയപ്പെട്ടതും കൂടുതലായി ജീവിതം എക്സ്പ്ലോര്‍ ചെയ്ത് തുടങ്ങിയതും. അതുകൊണ്ട് തന്നെ ആരെങ്കിലും ചെറുതായി സ്നേഹം കാണിച്ചാല്‍ പോലും അതില്‍ വീണുപോവുമായിരുന്നു. ലവ് ബോംബിംഗ് എന്റെ പ്രണയത്തിന്റെ കാര്യത്തില്‍ വലിയൊരു ഘടകമായി.
ഞാൻ സംഗീതത്തെ സ്നേഹിക്കുന്ന ആളായതുകൊണ്ട് അതുമായി ബന്ധപ്പെടുത്തിയും കരിയറുമായി കൂട്ടിച്ചേര്‍ത്തും ഒരുപാട് പ്രോമിസുകള്‍ ആ ലവ് ബോംബിംഗിനൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല എന്റെ കുടുംബത്തിനോട് തുടക്കത്തില്‍ ഒരുപാട് സ്നേഹം കാണിച്ചിരുന്ന വ്യക്തിയായിരുന്നു. അതൊക്കെ കൂടിയായപ്പോള്‍ ഞാന്‍ അയാളെ പ്രണയിച്ച് പോയി. മാത്രമല്ല വിവാഹം എന്റെ വലിയ ഒരു ആഗ്രഹവുമായിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ














Click it and Unblock the Notifications