വിൻഡോ സീറ്റിനായി വാശിപിടിച്ച് ബാലയ്യ; വീഡിയോ പങ്കുവച്ച് ശ്രീലക്ഷ്‌മി, 'പൈലറ്റ് വരെ മാറി കൊടുക്കണം'
തെലുഗു സിനിമയിലെ മുടിചൂടാമന്നൻ എന്ന വിശേഷണത്തിന് അർഹനാണ് ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്‌ണ. സിനിമയിൽ അതിമാനുഷിക കഥാപാത്രങ്ങൾ ചെയ്‌തും വേദികളിൽ അതിന് സമാനമായി പെരുമാറിയും ഒക്കെ പേരെടുത്തിട്ടുള്ള ബാലയ്യ ആന്ധ്രയിലെ പ്രമുഖ സിനിമാ കുടുംബത്തിൽ നിന്നുള്ള രണ്ടാം തലമുറയിലെ നടനാണ്. ഇത്രയൊക്കെ ആണെങ്കിലും വിവാദങ്ങളിൽ ചെന്ന് പെടുന്നതും ബാലയ്യയെ സംബന്ധിച്ച് പുത്തരിയല്ല.
അവാർഡ് ഫങ്ഷനുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിലെ മോശം പെരുമാറ്റം കൊണ്ടും മറ്റും അദ്ദേഹം എന്നും വാർത്തകളിൽ നിറയാറുണ്ട്. എങ്കിലും നിരവധി ആരാധകരുള്ള താരം കൂടിയായ ബാലയ്യയുടെ രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻഡിഗോ വിമാനത്തിൽ സഞ്ചരിക്കവേ വിൻഡോ സീറ്റിന് വേണ്ടി ബാലയ്യ വഴക്കുണ്ടാക്കിയെങ്കിലും അത് കൊടുക്കാൻ ആയില്ലെന്നതാണ് സംഭവം.

ഇതുമായി ബന്ധപ്പെട്ട വീഡിയോ മലയാളി കൂടിയായ ഇൻഡിഗോ ഫ്‌ളൈറ്റ് അറ്റൻഡ് ശ്രീലക്ഷ്‌മി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് വൈറലായത്. സംഗതി ബാലയ്യ ആണെന്ന് അറിഞ്ഞതോടെ കമന്റ് ബോക്‌സിൽ കൂടുതൽ പേരും അദ്ദേഹത്തെ പരിഹസിച്ചു കൊണ്ടാണ് രംഗത്ത് വരുന്നത്. എങ്കിലും ഇത്തവണ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള തെറ്റല്ലെന്നും ചെക്ക് ഔട്ട് പോയിന്റിലെ അബദ്ധമോ വൈകിയത് മൂലമുള്ള സാങ്കേതിക പ്രശ്‌നമോ ആയിരിക്കാമെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
എന്തായാലും ബാലയ്യയുടെ വീഡിയോ വലിയ രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഞങ്ങളുടെ ഫ്‌ളൈറ്റിൽ ഒരു സംഭവം ഉണ്ടായി എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്‌മി ഈ വിവരം പങ്കുവച്ചത്. വീഡിയോയിൽ ബാലയ്യ കുട്ടികൾക്ക് ഓട്ടോഗ്രാഫ് നൽകുന്നത് അടക്കം കാണാമായിരുന്നു. കമന്റുകളിൽ ഭൂരിഭാഗവും ബാലയ്യയെ കളിയാക്കിയുള്ളതാണ്.
ശ്രദ്ധേയമായ കമന്റുകളിൽ ചിലത് ഇങ്ങനെ:
ആളെ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു... വേണ്ടി വന്നാൽ പറക്കുന്ന ഫ്ലൈറ്റ് പുള്ളി ചവിട്ടി താഴെ ഇടും.
അയാൾക്ക് എങ്ങാനും ദേഷ്യം പിടിച്ചിരുന്നെങ്കിൽ അയാൾ ആ വിമാനത്തിൽ നിന്നും ഇറങ്ങി ചാടിയേനെ.
ബാലയ്യ പ്ലെയിൻ അടിച്ചു പൊളിക്കാത്തത് ഭാഗ്യം.
വെറുതെ ആളെ ദേഷ്യം പിടിപ്പിക്കരുത്, പുള്ളി ഒന്ന് തുമ്മിയാൽ മതി ആയിരിക്കുന്ന സൈഡ് flight ഒന്ന് ചരിയും.
അണ്ണൻ നല്ല മൂഡിൽ ആണെന്ന് തോന്നുന്നു.. ഇല്ലെങ്കിൽ ഫ്ലൈറ്റ് തന്നെ നിലത്തടിച്ചേനെ.
വിട്ടാൽ ഫ്‌ളൈറ്റ് പിന്നാലെ വരട്ടെ ഞാൻ മുന്നിൽ പോക്കോളാം എന്ന് പറഞ്ഞു ബാലയ്യ പറക്കും.
അദ്ദേഹത്തിന്റെ പെർമിഷൻ ഇല്ലാതെ വീഡിയോ എടുക്കാൻ പാടുണ്ടോ? അത് മോശമല്ലേ നിങ്ങളുടെ എയർലൈൻസിൽ അത് അലോവ്ഡ് ആണോ?.
ഭാഗ്യം വിൻഡോ സീറ്റിൽ ഇരുന്നവൻ ജീവനോട് ലാൻഡ് ചെയ്‌തല്ലോ.
വേണ്ടി വന്നാൽ പൈലറ്റ് സീറ്റ് വരെ ചോദിച്ചു കളയും അങ്ങേരുടെ സ്വഭാവം വച്ച്.
കോ പൈലറ്റിന്റെ സീറ്റ് കൊടുത്താൽ പോരായിരുന്നോ? സിഐഡി മൂസ സലിം കുമാർ പോയ പോലെ പോവാമായിരുന്നില്ലേ.
കൂടുതൽ കളിച്ചാൽ വിമാനം വരെ പറപ്പിക്കും ബാലയ്യ.












Click it and Unblock the Notifications