'ബിഗ് ബോസിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അനുമോളെ, പ്രശ്‌നങ്ങൾ തീർക്കാൻ ആദില-നൂറയ്ക്ക് കഴിവുണ്ട്'; നെവിൻ
ബിഗ് ബോസ് മലയാളം ഏഴാം സീസൺ അവസാനിച്ചിട്ട് ദിവസങ്ങൾ ഏറെയായി. കിരീടം നേടിയ അനുമോൾ ആവട്ടെ വലിയ തിരക്കിലാണ്. നാടുനീളെ ഉദ്‌ഘാടനങ്ങളും മറ്റ് പരിപാടികളും ഒക്കെയായി മറ്റ് ബിഗ് ബോസ് താരങ്ങളും സമാനമായി തിരക്കിലാണ്. എങ്കിലും ബിഗ് ബോസിൽ ഉണ്ടായിരുന്നപ്പോൾ ചില പ്രശ്‌നങ്ങളുടെ തുടർച്ച എന്നോണം ചിലർ ഷോയ്ക്ക് ശേഷവും പരസ്‌പര തർക്കവും ഭിന്നതകളും ആരോപണങ്ങളും ഒക്കെ ഉന്നയിക്കുന്നുമുണ്ട്.
ഇത്തവണ ടോപ് ഫൈവിൽ എത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ മത്സരാർത്ഥി ആയിരുന്നു നെവിൻ. പ്രത്യേകിച്ച് ബിഗ് ബോസിലെ കംപ്ലീറ്റ് എന്റർടെയ്‌നർ കൂടിയായിരുന്നു നെവിൻ. ഇപ്പോഴിതാ നെവിൻ ബിഗ് ബോസിന് ശേഷം മനസ് തുറക്കുകയാണ്. അനുമോളെയാണ് ബിഗ് ബോസിന് ശേഷം ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് എന്നാണ് നെവിൻ പറയുന്നത്. ആദില-നൂറ വിഷയത്തിൽ പ്രതികരിച്ച നെവിൻ, എന്ത് പ്രശ്‌നം ആണെങ്കിലും അവർക്ക് തീർക്കാൻ അറിയാമെന്നാണ് അഭിപ്രായപ്പെട്ടത്.

നെവിന്റെ വാക്കുകൾ
ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു ഏതൊക്കെ തന്നെയേ ഉള്ളൂ എന്റെ ജീവിതത്തിലും. അല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും വിശേഷം ഒന്നുമില്ല. ബിഗ് ബോസ് കഴിഞ്ഞിട്ട് ജീവിതത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ആഗ്രഹിച്ചതിലും അപ്പുറം ജീവിതം മാറി. സിനിമയിൽ നിന്ന് കൊറച്ച് ഓഫറുകൾ വന്നിട്ടുണ്ട്. വില്ലൻ വേഷമൊന്നും അല്ല, അതിന്റെ ചർച്ചകൾ നടക്കുകയാണ്. ഇനി എന്നെ ഇടയ്ക്ക് ഇടയ്ക്ക് കാണാൻ പറ്റും.
ബിഗ് ബോസ് കഴിഞ്ഞ ശേഷം അവരൊക്കെ വിളിച്ചിരുന്നു. എല്ലാവർക്കും അവരുടേതായ തിരക്കുകൾ ആയിരിക്കും. എല്ലാരും വിളിക്കുന്നുണ്ട്. ബിഗ് ബോസിൽ ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അനുമോളെ ആയിരിക്കും. അനുമോളെ മിസ് ചെയ്യുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ, എനിക്ക് എന്തായാലും ഒന്ന് അനുവിന്റെ വീട്ടിൽ പോവണം. ഞങ്ങൾ വഴക്കിട്ടതൊക്കെ കാണുമ്പോൾ ഇപ്പോൾ ചിരിക്കാറുണ്ട്.
ഞാനൊരു കാര്യം പറയട്ടെ, ആനയുടെ എഴുന്നള്ളിപ്പും കഴിഞ്ഞു, ആനപാപ്പാൻ വീട്ടിലെത്തി ചോറും കഴിച്ചു. എന്നിട്ടും ഇതുവരെ ഇതൊന്നും തീർന്നില്ലേ. ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്. ആനപ്പാപ്പാൻ അവിടെ വീട്ടിലുണ്ട്. എന്നിട്ട് ആനവാലിൽ തന്നെയാണല്ലോ കൊറേ പേർ പിടിച്ചുതൂങ്ങി കിടക്കുന്നത്. ആനപിണ്ഡം ഇട്ടുവെന്നായിരുന്നു ഉദ്ദേശിച്ചത്, പിന്നെ ഞാൻ ഇത്തിരി ലൈറ്റ് ആക്കി പറഞ്ഞുവെന്നേ ഉള്ളൂ. ശൈത്യ വിളിച്ചിരുന്നു പക്ഷേ എനിക്ക് ഫോൺ പറ്റിയില്ല.
നിങ്ങൾക്ക് ഇതുവരെയും എന്നെ മനസിലായിട്ടില്ല. എനിക്ക് ബിഗ് ബോസിൽ വന്നപ്പോൾ ആദ്യം ഗിഫ്റ്റ് ഒക്കെ കൊണ്ട് തന്നത് ശൈത്യ ആയിരുന്നു. നല്ലൊരു പേഴ്‌സണാലിറ്റി ആയിരുന്നു. ഞാൻ ഭയങ്കര ഹാപ്പി ആയിരുന്നു. ബിഗ് ബോസിൽ ആയിരുന്നപ്പോളും ഇപ്പോളും. എനിക്ക് കൂടോത്രത്തിൽ ഒന്നും വിശ്വാസമില്ല. അടുത്ത പ്രോജക്റ്റ് മൂവിയിലേക്ക് തന്നെ ആണ് ഫോക്കസ് ചെയ്യുന്നത്. എന്നെ എടുത്തില്ലേൽ മലയാള സിനിമയ്ക്ക് തന്നെയാണ് തീരാനഷ്‌ടമായി മാറുക.
ലാലേട്ടന്റെ കുട്ടിക്കാലം ചെയ്യാനുള്ള അപ്പിയറൻസ് ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു. എനിക്ക് ഒരു ഭ്രാന്തന്റെ വേഷം ചെയ്യണമെന്നാണ് ആഗ്രഹം. ബിഗ് ബോസിൽ ഏറ്റവും വലിയ എന്റർടെയ്‌നർ ഞാനായിരുന്നു. പുറത്തിറങ്ങിയപ്പോൾ ആണെങ്കിലും എന്റടുത്ത് എത്തിപ്പെടാൻ ആർക്കും ഒരു പണിയുമില്ല. വളരെ എളുപ്പമാണ് എന്നെ ആക്‌സസ് ചെയ്യാൻ.
ആദില-നൂറ വിഷയത്തിൽ എന്താണ് കൃത്യമായി നടന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്ത കാര്യത്തെ കുറിച്ച് ഞാൻ എന്തിന് അഭിപ്രായം പറയണം. ഞാൻ നൂറയുടെ പിറന്നാളിന് പോയിട്ടുണ്ടായിരുന്നു. ഞാൻ ഒന്നിനും എതിരല്ല. ഓരോരുത്തരുടെ ലൈഫ്, അവരുടെ ഇഷ്‌ടം. അതിപ്പോൾ പല രീതിയിൽ കാണുന്നവർക്ക് തോന്നിയേക്കാം. അവരുടെ പ്രശ്‌നങ്ങൾ തീർക്കാനുള്ള കഴിവ് അവർക്ക് തന്നെയുണ്ട്. ബാക്കിയുള്ളവർ കേറി പ്രശ്‌നം വഷളാക്കാതെ ഇരുന്നാൽ മതി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications