"ഹണി റോസ്-ബോചെ പ്രശ്‌നം വാർത്തയായില്ലേ? ദിയ കൃഷ്‌ണയുടെ പ്രസവം സോഷ്യൽ മീഡിയയിലൂടെ ലോകം കണ്ടു"
2025 അവസാനിക്കാൻ ഇനി ശേഷിക്കുന്നത് വെറും ഒരാഴ്‌ച മാത്രമാണ്. സംഭവ ബഹുലമായ വർഷം തന്നെയാണ് കടന്നുപോവുന്നത്. സിനിമാ മേഖലയിൽ ഒട്ടേറെ കാര്യങ്ങളാണ് ഈ വർഷം സംഭവിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് മുതൽ പ്രിയപ്പെട്ട ഒട്ടേറെ താരങ്ങളുടെ വിടവാങ്ങൽ വരെ അതിലുൾപ്പെടുന്നു. ഈ വർഷത്തെ സുപ്രധാന സംഭവ വികാസങ്ങൾ എടുത്തുപറയുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ് ഇപ്പോൾ. ഹണി റോസ്-ബോചെ പ്രശ്‌നവും ദിയ കൃഷ്‌ണയുടെ പ്രസവവും ഒക്കെ അദ്ദേഹം സൂചിപ്പിച്ചു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ഈ വർഷത്തെ സിനിമാ മേഖലയെ കുറിച്ച് ഓർക്കുമ്പോൾ നമുക്ക് ആദ്യം മനസ്സിൽ വരിക വർഷത്തിന്റെ തുടക്കത്തിൽ മലയാളികളുടെ കണ്ണിനെ ഈറനണിയിച്ചു കൊണ്ട് ഭാവഗായകൻ പി ജയചന്ദ്രൻ വിടവാങ്ങിയതാണ്. അദ്ദേഹം മലയാളികൾക്ക് മാത്രമല്ല ദക്ഷിണേന്ത്യക്കാർക്ക് മുഴുവൻ പ്രിയപ്പെട്ട ഗായകനായിരുന്നു. പ്രായം ശബ്‌ദത്തെ ബാധിക്കാത്ത ഗായകനായിരുന്നു. മലയാളത്തിലെ ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ബാക്കിയാക്കിയാണ് അദ്ദേഹം മടങ്ങിയത്.

ഈ വർഷം ജനുവരിയിൽ തന്നെയായിരുന്നു ഷാഫിയുടെ വിടവാങ്ങൽ. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു ഷാഫി. സംവിധാനം ചെയ്‌ത ചിത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. തന്റെ അമ്മാവൻ സിദ്ദിഖിനെ പോലെ തന്നെ പറയാൻ ഒരുപാട് കഥകൾ ബാക്കി വച്ചാണ് ഷാഫി അകാലത്തിൽ കടന്നുപോയത്. വലിയൊരു തീരാനഷ്‌ടം തന്നെയാണ് ഷാഫിയുടെ മരണം. പഴയകാല നടൻ രവികുമാർ മരണപ്പെട്ടത് ഏപ്രിൽ മാസത്തിൽ ആയിരുന്നു.
അതേ മാസം തന്നെയായിരുന്നു മലയാള സിനിമയെ ലോകോത്തര വേദികളിലേക്ക് എത്തിച്ച സംവിധായകൻ ഷാജി എൻ കരുണും വിടവാങ്ങിയത്. ഛായാഗ്രാഹകനായി മലയാള സിനിമയിൽ അരങ്ങേറിയ അദ്ദേഹം നാൽപ്പതിൽ അധികം ചിത്രങ്ങളിൽ ക്യാമറ ചലിപ്പിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പിന്നീട് വിഷ്‌ണു പ്രസാദ് എന്ന യുവനടൻ കരൾ രോഗം മൂലം മരണപ്പെട്ടിരുന്നു.
മിമിക്രി താരവും സിനിമാ നടനും സ്‌റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയങ്കരനുമായി മാറിയിരുന്ന കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗവും മലയാളികൾക്ക് ഞെട്ടലും തീരാവേദനയും സമ്മാനിച്ചു. ഒരു ഷൂട്ട് കഴിഞ്ഞു മുറിയിൽ വന്ന അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അപ്പോൾ വെറും 51 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്. നവാസിന്റെ ഓർമ്മകൾ ഒരിക്കലും മറക്കാനാവില്ല.
അതിന് പിന്നാലെ ഈ വേദന ഉണങ്ങും മുൻപേ നിത്യ ഹരിത നായകൻ നസീർ സാറിന്റെ മകൻ ഷാനവാസിന്റെ വിടവാങ്ങൽ. നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. നസീർ സാറിന്റെ മകൻ എന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടത്. ഈ വർഷത്തിന്റെ അവസാനം മലയാളികളെ ദുഃഖത്തിലാഴ്ത്തി ശ്രീനിവാസനും നമ്മെ വിട്ടുപിരിഞ്ഞു.
കഴിഞ്ഞ വർഷം മോഹൻലാലിന് ഒരു നേട്ടവും ഉണ്ടായില്ലെന്ന് മാത്രമല്ല ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ അദ്ദേഹത്തിന് അമ്മയിൽ നിന്ന് രാജി വയ്‌ക്കേണ്ടി വന്നു. മാത്രമല്ല ആദ്യമായി സംവിധാനം ചെയ്‌ത ബറോസ് എന്ന ചിത്രം ഒക്കെ മോഹഭംഗം ഉണ്ടാക്കിയപ്പോൾ 2025 നേരെ മറിച്ചായിരുന്നു. അദ്ദേഹത്തിനെ തേടി ദാദാസാഹിബ് ഫാൽക്കെ അവാർഡും ഒപ്പം ഹിറ്റ് ചിത്രങ്ങളും ലാലിനെ തേടി വന്നു. കൂടാതെ മകൻ പ്രണവിന്റെ സിനിമയുടെ വിജയവും ഉണ്ടായി.
ഒരു സെലിബ്രിറ്റിയുടെ പ്രസവം ലോകം സോഷ്യൽ മീഡിയയിൽ മുഴുവനായി കണ്ട വർഷമായിരുന്നു 2025. നടൻ കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ പ്രസവമാണ് അങ്ങനെ വന്നത്. അതിൽ പ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നു. നടി ഹണി റോസിനോട് അപമര്യാദയായി പെരുമാറിയതിന് പേരിൽ കോടീശ്വരനും വ്യവസായിയുമായ ബോബി ചെമ്മണ്ണൂരിനെ ജയിലിൽ കേറ്റി ഗോതമ്പുണ്ട തീറ്റിച്ചതും വാർത്തയായി. അതിന് ശേഷം ബോചെ കോടതിയെ വെല്ലുവിളിച്ചതും പിന്നീട് കാട്ടി കൂട്ടിയതും ഈ വർഷത്തെ ഏറ്റവും വലിയ തമാശയായി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്‌റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications