"ദിലീപ് അല്ലേ കാവ്യാ മാധവനെ കല്യാണം കഴിച്ചത്? പൃഥ്വിരാജ് ഒന്നും ഇതിന് വേണ്ടി ഇറങ്ങി പ്രവർത്തിച്ചിട്ടില്ല"
നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിനൊപ്പം നിന്നയാളാണ് നിർമ്മാതാവ് സജി നാന്ത്യാട്ട്. കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ അദ്ദേഹം അതിന്റെ കാരണങ്ങൾ നിരത്തി പല അഭിപ്രായ പ്രകടനങ്ങളും നടത്തിയിരുന്നു. ഇപ്പോഴിതാ ദിലീപ് കേസിലെ ജഡ്‌ജി ഹണി റോസിനെതിരെ വിമർശനം ഉന്നയിച്ച സാംസ്‌കാരിക പ്രവർത്തകർക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് സജി നന്ത്യാട്ട്. അഭിഭാഷക ടിബി മിനിയേയും സജി നന്ത്യാട്ട് വിമർശിച്ചു.
സജി നന്ത്യാട്ടിന്റെ വാക്കുകൾ
ഇന്നാട്ടിലെ സാംസ്‌കാരിക പ്രവർത്തകരെ കുറിച്ച് ആദ്യം പറഞ്ഞിട്ട് ബാക്കി പറയാം. സംസ്‌കാരം എന്ന് പറയുന്നത് എന്താണെന്ന് ആദ്യം മനസിലാക്കുക. അതൊരു ചിന്താഗതിയാണ്. പൊതുസമൂഹത്തെ പരിവർത്തനത്തിലൂടെ മുന്നോട്ട് നയിക്കുക. സമൂഹത്തെ നല്ല നിലയിലേക്ക് നയിക്കുക. സമൂഹത്തിന് നല്ലത് പറഞ്ഞു കൊടുക്കുക. അങ്ങനെ സമൂഹത്തെ നവീകരിക്കുക. അവരുടെ ചിന്തകളിലൂടെ വേണം നല്ല വഴികൾ പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്.

എന്നാൽ കേരളത്തിൽ കുറച്ചെണ്ണം ഇറങ്ങിയിട്ടുണ്ട്, ഇവരെന്തോ വലിയ ചേനയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്. സ്വയം പൊങ്ങികളാണ് ഇവരൊക്കെ. ഒവി വിജയൻ സാർ, അഴിക്കോടൻ സാർ, ഇവരെയൊക്കെ നമുക്ക് അംഗീകരിക്കാം. അതിൽ സുനിൽ പി ഇളയിടവും ഉണ്ടെന്നത് എന്നെ വളരെയധികം വേദനിപ്പിച്ചു. കാരണം അദ്ദേഹത്തെ ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്ന ആളാണ്. രാഷ്ട്രീയത്തിന് അപ്പുറം അദ്ദേഹത്തിന് കാഴ്‌ചപാട് ഉണ്ടായിരുന്നു.
ധന്യ രാമൻ ഒക്കെ ചാനൽ ചർച്ചയിൽ ദിലീപിനെതിരെ സംസാരിക്കുന്ന ആളാണ്. അവർക്ക് ഒക്കെ വിവരമുള്ളതാണ്, എന്നിട്ടും വെറുതെ വിഷയം നോക്കാതെ പ്രതികരിക്കുകയാണ്. സാംസ്‌കാരിക പ്രവർത്തകർ എന്ന് ഇവർ തന്നെ പറയുകയാണ്. ഞാൻ സാമൂഹ്യ നിരീക്ഷണം നോക്കുന്ന ആളാണ്. ഇവരിൽ പലരെയും എനിക്ക് അറിയില്ല. അതിനകത്ത് അവർ കണ്ട പ്രശ്‌നം ടിബി മിനി ഉറങ്ങി എന്ന് ജഡ്‌ജി പറഞ്ഞതിലാണ്.
അത് സത്യമായിരുന്നില്ലേ? ഞാൻ ഉറങ്ങിയിട്ടുണ്ടാവാം എന്ന് മിനി തന്നെ പറഞ്ഞിട്ടുണ്ട്. ബോർ അടിക്കുമ്പോൾ ഉറങ്ങിപ്പോവും. ക്ഷീണം കൊണ്ട് ഉറങ്ങിപോവുന്നത് മനസിലാക്കാം. ഞാൻ ആദ്യായിട്ട് കേൾക്കുകയാണ് ബോർ അടിച്ച് ഉറങ്ങിപ്പോയെന്ന്. മുകളിൽ ഇരിക്കുന്ന ആൾക്ക് കാണാൻ കഴിയുന്നത് കൊണ്ടാണല്ലോ അവർ അത് പറഞ്ഞത്. അവർ പരാതി കൊടുത്തെന്നാണ് പറയുന്നത്. ചാനലുകൾ ഒന്നിനെയും എനിക്ക് ഇപ്പോൾ വിശ്വാസമില്ല.
ഇത് വേറൊരു നീക്കമാണ്. താൻ ഉറങ്ങിയിട്ടില്ല എന്ന് വരുത്തി തീർക്കാൻ കോടതിയിൽ പോയിട്ട് തന്റെ ഭാഗത്ത് എന്തോ ന്യായമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ്. കോടതിക്ക് എതിരായി എന്തൊക്കെ പുലഭ്യങ്ങളാണ് ഇവർ പറഞ്ഞു കൊണ്ടിരുന്നത്. അതാണ് കോടതിയലക്ഷ്യം. അതുപോലെ ചാൾസ് ജോർജ്, പുള്ളിയെ എനിക്ക് ഇഷ്‌ടമായിരുന്നു. മത്സ്യ തൊഴിലാളികളുടെ നേതാവ് ഒക്കെയായിരുന്നു പുള്ളി.
എന്തോ ദിലീപ് കോടതിയിൽ വന്നപ്പോൾ ജഡ്‌ജി എഴുന്നേറ്റ് നിന്നെന്നോ മറ്റോ പറഞ്ഞുവെന്നാണ് പുള്ളിക്കെതിരെ പറഞ്ഞു കേട്ടത്. അദ്ദേഹം വിവരമുള്ള ആളായിരുന്നു. അദ്ദേഹം എന്ത് അർത്ഥത്തിലാണ് അത് പറഞ്ഞത് എന്ന് എനിക്കറിയില്ല. ബൈജു കൊട്ടാരക്കരയ്ക്ക് ഒക്കെ പണി കിട്ടി ഇരിക്കുകയാണ്. ഹൈക്കോടതിയിൽ ലേലു അല്ലു ലേലു അല്ലു പറഞ്ഞയാളാണ്, ഓടിയ ആളാണ് ബൈജു.
അപ്പുണ്ണിയെ പൾസർ സുനിയെ ഫോൺ വിളിച്ചു എന്നൊക്കെ പറഞ്ഞിരുന്നു. പഴയ ഓഡിയോ വല്ലതും ഉണ്ടെങ്കിൽ കൊണ്ട് വാ, അതിന് ശേഷമുള്ളതൊക്കെ ഫാബ്രിക്കേറ്റഡ് സ്‌റ്റോറി ആണെന്ന് കോടതി തന്നെ പറഞ്ഞു കഴിഞ്ഞു. കാശുള്ളവർ ആരും കാവ്യ മാധവനെ കല്യാണം കഴിച്ചിട്ടില്ലല്ലോ? ദിലീപ് അല്ലെ കഴിച്ചത്. ദിലീപിലേക്ക് എന്തിനാണ് ഇത് എത്തിയത് എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയാം.
നല്ല തിരക്കഥയാണ് ഇതിന്റെ പിന്നിൽ. ഇതിന്റെ അകത്ത് സത്യമില്ലാത്തത് കൊണ്ടാണ് എവിടേം എത്താത്തത്. ഇപ്പോൾ മല്ലിക ചേച്ചി പറയുന്നുണ്ട്. ദിലീപ് അല്ലെങ്കിൽ ആരെന്ന് അന്വേഷിക്കണമെന്ന്. പൃഥ്വിരാജ് ഒന്നും ഇതിന് വേണ്ടി ഇറങ്ങി പ്രവർത്തിച്ചെന്ന് എനിക്ക് തോന്നുന്നില്ല. ദിലീപ് മാത്രമാണ് നുണ പരിശോധനയ്ക്ക് തന്നെ വിധേയനാക്കാൻ ആവശ്യപ്പെട്ടത്. വേറെ ഒറ്റ ഒരുത്തൻ അത് പറഞ്ഞിട്ടില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications