"ദിലീപ് കേസ് ജയിച്ചപ്പോൾ ഒരു കെട്ട് നോട്ട് എടുത്ത് എനിക്ക് തന്നെന്നു പറഞ്ഞു, സിനിമയിൽ വേഷവും തന്നു?"
ഒരു സിനിമയെ സംവിധാനം ചെയ്‌തിട്ടുള്ളൂ എങ്കിലും സീരിയലുകൾക്ക് ഒരുക്കിയും സഹ സംവിധായകനായി പ്രവർത്തിച്ചും വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ആളാണ് ശാന്തിവിള ദിനേശ്. നടൻ ദിലീപിനെ കേസിന്റെ ആദ്യഘട്ടം മുതൽ അനുകൂലിക്കുന്ന ആൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ബൈജു കൊട്ടാരക്കര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളുകയാണ് അദ്ദേഹം. സിനിഫൈൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
ഞാൻ അഭിനയിച്ച സിനിമയ്ക്ക് തിയേറ്ററിൽ കൂട്ട കയ്യടി ഉണ്ടെന്നൊക്കെ ഞാൻ പറയുന്നത് മോശമല്ലേ. ചിലപ്പോൾ നല്ല കൂവൽ ആയിരിക്കും. എല്ലാവരും എന്നെ സ്നേഹിക്കുന്ന ആളുകൾ ഒന്നും അല്ലാലോ. ഇപ്പോൾ തന്നെ ഇന്നലെയോ മിനിഞ്ഞാന്നോ ആയി എന്റെ പഴയ സുഹൃത്തായിരുന്ന, പഴയകാലത്തെ അടുത്ത സുഹൃത്തായിരുന്ന ബൈജു കൊട്ടാരക്കര എപ്പിസോഡ് ചെയ്‌തതായി കണ്ടിരുന്നു.

അതിൽ പറയുന്നത് ദിലീപ് കേസ് ജയിച്ചപ്പോൾ തന്നെ ശ്രീജിത്ത് പണിക്കർ, ഞാൻ പുള്ളിയെ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ല കേട്ടോ, എന്നെയും ഒക്കെ വിളിച്ചു വരുത്തി ഓരോ കെട്ട് നോട്ട് എടുത്ത് വച്ചോ എന്ന് പറഞ്ഞു തന്നുവെന്നാണ്. അവിടെ ഇരുന്ന് കൊണ്ട് തന്നെ ഫോൺ ചെയ്‌തു പറഞ്ഞു നാദിർഷാ, ദിനേശേട്ടൻ വന്നിട്ടുണ്ട്, ഒരു സീൻ പുള്ളിയെ കൊണ്ട് ചെയ്യിക്കണം കേട്ടോ.
അതിനേക്കാളും നല്ലത് എന്നെ ദിലീപ് വിളിച്ചുകൊണ്ട് പോയി തൊടുപുഴയിൽ നടക്കുന്ന ഷാജി കൈലാസിന്റെ മകന്റെ സിനിമയിൽ ഒരു വലിയ സീൻ തരുന്നതല്ലേ. നാദിർഷയെ വിളിച്ചു പറയുന്നു എന്നൊക്കെ. ഇങ്ങനെയൊക്കെ പറയുന്ന ഒരുത്തനാണ് അയാൾ. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വിലയിരുത്താം. പക്ഷേ, നടിയെ ആക്രമിച്ചതിന്റെ ഒറിജിനൽ മെമ്മറി കാർഡ് കാനഡയിലെ ഒരാളുടെ കൈയിൽ ഉണ്ടെന്നും അത് ഉടനെ കിട്ടുമെന്നും ഒരു പ്രമുഖ ചാനലിൽ ഇരുന്ന് പറഞ്ഞ ആളാണ് അയാൾ.
അയാൾ എന്തും പറയും. അവനെ പോലീസുകാർ മച്ചമ്പി ആയിട്ട് വച്ച് നടക്കുന്നത് കൊണ്ട് ഒരു പോലീസുകാരനും വിളിച്ച് കാനഡയിൽ നിന്ന് കാർഡ് വന്നോ എന്ന് ചോദിയ്ക്കില്ല. അതുകൊണ്ട് ലൈസൻസ് ഉണ്ട്, എന്തും പറയാൻ. റിസർവ് ബാങ്ക് ദിലീപിന്റെ വീട്ടിലാണെന്ന് തോനുന്നു. എനിക്ക് ഒക്കെ ഒരുകെട്ട് നോട്ടാണ് തന്നതെന്നാണ് പറയുന്നത്. ആർക്കൊക്കെയോ കൊടുത്തു.
അതിന്റെ വ്യക്തമായ തെളിവ് അവന്റെ കൈയിൽ ഉണ്ടെന്നാണ് പറഞ്ഞത്. ഇവൻ തെളിവും കൊണ്ട് നടക്കുന്ന ആളാണ്. ഏത് കാര്യം ചോദിച്ചാലും തെളിവ് പറയും. ഞാൻ സംവിധാനം ചെയ്യുന്നതൊക്കെ കൊറോണയോടെ നിർത്തി. ഇനി അഭിനയിക്കണം എന്നൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. കാരണം യൂട്യൂബ് കൊണ്ട് സുഭിക്ഷമായി ഞാൻ ജീവിക്കുന്നുമുണ്ട്. രണ്ട് ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്‌സ് എനിക്കുണ്ട്.
റീച്ചിന് വേണ്ടി എന്തും കാണിക്കുന്ന പെൺകുട്ടികളോട് എനിക്ക് ഒന്നും പറയാനില്ല. എനിക്ക് പറയാനുള്ളത് ദീപക്കുമാരോടാണ്. നിങ്ങൾ സത്യസന്ധമായി ജീവിക്കുന്നവർ ആണെങ്കിൽ പോടീ പുല്ലേ എന്ന് പറയണം അവരോടൊക്കെ. എന്നെ എങ്ങാനും ആയിരുന്നു ഇത് ചെയ്‌തത് എങ്കിൽ ഞാൻ മറുപടി കൊടുത്തേനെ. റീച്ചിന് വേണ്ടി ഇവരൊക്കെ എന്തും ചെയ്യും. എന്റെ പാർട്ടി അല്ലേ ഭരിക്കുന്നത്, എന്റെ മുഖ്യമന്ത്രിക്ക് ആണുങ്ങളെ വേണ്ട.
കമൽ എന്ന സംവിധായകൻ കാരണം ഞാൻ ഇപ്പോൾ പോക്‌സോ കേസിലാണ്. കോടതി കയറി ഇറങ്ങുകയല്ലേ. പെണ്ണുങ്ങൾ എന്ത് ചെന്ന് പറഞ്ഞാലും മുഖ്യമന്ത്രി അന്വേഷിക്കാൻ പറയും. ചലച്ചിത്ര അക്കാദമിയുടെ ബോഡും വച്ച് കാണിക്കാൻ പാടില്ലാത്തത് ഒക്കെ കാണിച്ചത് ഞാൻ ഒരു ചാനലിൽ വിളിച്ചു പറഞ്ഞപ്പോൾ എന്റെ പേരിൽ കേസ്, പോക്സോ കേസ് കൊടുപ്പിച്ചു. എന്റെ രോമത്തിൽ തൊടാൻ ആവില്ല. കാരണം എനിക്ക് കേസ് ജയിക്കുമെന്ന് അറിയാം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications