'ദിലീപിന് ഒരുപാട് നന്മകൾ ഉണ്ടായിരുന്നു, കാവ്യ നല്ല കുട്ടി, മഞ്ജു ഉള്ളപ്പോൾ അവരുടെ വീട്ടിൽ പോയി'; സുനിൽ
ഈ വരുന്ന ഡിസംബർ എട്ടാം തീയതിയാണ് കേരളം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിന്റെ വിധി വരുന്നത്. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായ ദിലീപും കേസിലെ പ്രതികളിൽ ഒരാളാണ്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തോളം ദിലീപിന് ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. എട്ട് വർഷത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിലാണ് ഇപ്പോൾ കേസിൽ വിധി വാനിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
വലിയൊരു വിഭാഗം ആളുകളും ഈ കേസിനെ ഉറ്റുനോക്കുന്നത് ദിലീപിന്റെ സാന്നിധ്യം കൊണ്ട് കൂടിയാണ്. സിനിമാ മേഖല മാത്രമല്ല എല്ലാവരും ഒന്നടങ്കം കാത്തിരിക്കുന്ന വിധിയെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ തിരക്കഥാകൃത്ത് കൂടിയായ സുനിൽ പരമേശ്വരൻ. ദിലീപ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അനുഭവിക്കേണ്ടത് എല്ലാം അനുഭവിച്ചു എന്നാണ് സുനിൽ പരമേശ്വരൻ പറയുന്നത്. ഡിഎൻഎ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

സുനിൽ പരമേശ്വരൻ പറയുന്നത് ഇങ്ങനെ: എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. ഒരു പെൺകുട്ടിയെ വാഹനത്തിനുള്ളിൽ കയറ്റി ഏറ്റവും മോശമായി പെരുമാറി, അത് ഷൂട്ട് ചെയ്യുന്നു. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. സത്യം എന്തായാലൂം അത് ചെയ്‌ത ആളുകൾക്ക് എല്ലാം ജന്മ ജന്മാന്തരങ്ങൾ എല്ലാം അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങൾ ഉണ്ട്. അതൊക്കെയും അവർ അനുഭവിച്ചേ മതിയാകൂ.
ദിലീപിനെ സംബന്ധിച്ച് അദ്ദേഹം ജയിലിൽ കിടന്നു. ബാക്കിയെല്ലാം പോട്ടെ, ഒരുകാലത്ത് മലയാള സിനിമ പിടിച്ചടക്കി നിന്നിരുന്ന ദിലീപ് അനുഭവിക്കേണ്ടി വന്ന മനോദുഃഖം, ഒരുപാട് നന്മകൾ ഒക്കെയുണ്ട് ദിലീപിന് അത് എനിക്കും അറിയാം. ഒരുപാട് പേരെ സഹായിച്ചിട്ടുള്ള ആളാണ്, എനിക്ക് നേരിട്ടറിയാം. കൊച്ചിൻ ഹനീഫയുമായി എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. അദ്ദേഹം പെട്ടെന്ന് മരിച്ചപ്പോൾ ആ കുടുംബത്തെ സഹായിച്ചത് ദിലീപായിരുന്നു.
ദിലീപ് ഒരുപാട് സഹായങ്ങൾ ചെയ്‌തു കൊടുത്തു. ബാലചന്ദ്രകുമാർ എന്റെയെടുത്ത് ദിലീപിനെ കുറിച്ച് സംസാരിക്കാൻ വന്നിരുന്നു. എനിക്ക് ദിലീപുമായി ബന്ധമില്ല. പണ്ടും ഇന്നും അദ്ദേഹം എന്നെ സുനിൽ ജി എന്നാണ് വിളിക്കാറുള്ളത്. എവിടെയോ ഒരു നന്മ ഉണ്ടായിരുന്നു. പക്ഷേ ഇതിൽ പെട്ടുപോയി. ഒന്നുമില്ലാത്ത കാലത്ത് മിമിക്രി കളിച്ചു നടന്നിരുന്ന ആൾക്ക് എല്ലാ സൗഭാഗ്യങ്ങളും കൊടുത്തു. മഞ്ജു വാര്യർ ഉള്ള കാലത്ത് ഞാൻ വീട്ടിൽ പോയിട്ടുണ്ട്.
കാവ്യാ മാധവനും നല്ല കുട്ടിയായിരുന്നു, നല്ല സൗഹൃദമുണ്ടായിരുന്നു അവരുമായി. ഒരുകാലത്ത് എന്റെ വീട്ടിൽ ഒക്കെ വന്നിരുന്നു. അവർക്ക് ഇങ്ങനെയൊക്കെയുള്ള ദുരിതം വന്നു. എന്തായാലും ഒരു പ്രശ്‌നത്തിൽ നമ്മൾ പെട്ടാൽ അതിൽ നിന്ന് ഊരാൻ വലിയ പ്രയാസമാണ്. അതിൽ നമ്മൾ പെട്ടു. അതിൽ നിന്ന് പുറത്ത് വരണമെങ്കിൽ ദെെവം വിചാരിക്കണം.
വളരെ ഇന്നസെന്റായ മുഖമുണ്ടായിരുന്നു. ദിലീപിന് ചിരിപ്പിക്കാൻ കഴിഞ്ഞിരുന്നു. പണ്ട് ലൂസിയ ഹോട്ടലിൽ ഞാൻ കഴിയുമ്പോൾ അവിടേക്ക് വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ ഒരു അവസ്ഥ. എട്ടാം തീയതി ഫലം പറയുകയാണ്. ശരിയാണെങ്കിലും തെറ്റാണെങ്കിലും അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ച് കഴിഞ്ഞു. ശരിയാണെങ്കിലും തെറ്റാണെങ്കിലും അത് അങ്ങനെ തന്നെയായിരിക്കും.
അതിപ്പോൾ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിലും അതിന് കൂട്ടു നിന്നിട്ടുണ്ടെങ്കിലും അതിന് സഹായിച്ചിട്ടുണ്ടെങ്കിലും അനുഭവിക്കേണ്ടത് എന്തായാലും അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും. വിശ്വസിച്ചവരാൽ വഞ്ചിക്കപ്പെടുകയും വിശ്വാസ വഞ്ചനയിൽ പെട്ട് ഉണ്ടാക്കിയ സമ്പാദ്യങ്ങളിൽ നല്ല ശതമാനം പോകുകയും ചെയ്‌ത ആളാണ് ദിലീപ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications