'ദിലീപിന്റെയും കാവ്യയുടെയും ജീവിതം തകർത്ത ഒറ്റുകാരന്റെ വേഷം ആയിരുന്നു എനിക്ക്, പൈസ സൂക്ഷിക്കണം'; മജീദ്
മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ സഹോദരനായ മജീദും ഏറെനാളായി അഭിനയരംഗത്ത് തന്നെയുണ്ട്. നിറവധി ചിത്രങ്ങളിലാണ് അദ്ദേഹം ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചത്. ഇപ്പോഴിതാ സിനിമയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. ദിലീപ് സിനിമയിൽ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാസ്‌റ്റർബിൻ ചാനലിനോട് പറഞ്ഞു. ഇനി ചാൻസ് ചോദിച്ച് വിളിക്കരുതെന്ന് ലാൽ ജോസ് പറഞ്ഞുവെന്നും അതിന്റെ കാരണവും മജീദ് പങ്കുവച്ചു.
മജീദിന്റെ വാക്കുകൾ
ചില ആളുകൾ വളരെ നന്നായിട്ടുണ്ടെന്ന് പറയും നമ്മളോട്. വേറെ ആളോട് എന്താണ് പറയുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. നിങ്ങൾ പോയി കഴിയുമ്പോൾ എന്ത് പറയുമെന്ന് ഞാൻ പറഞ്ഞു തരാമെന്ന് വേറെ ആൾ പറയുമ്പോൾ നമുക്ക് മനസിലാവും. നമ്മളുടെ നേരെ ആരും പറയില്ല. നന്നായിട്ടുണ്ടെന്ന് പറയാറുണ്ട്. കേൾക്കുമ്പോൾ സന്തോഷമുണ്ടവും. ഇതിൽ എത്രത്തോളം ആത്മാർത്ഥത ഉണ്ടെന്ന് നമുക്ക് പറയാൻ കഴിയില്ലല്ലോ. ചിലർ പറയുമ്പോൾ നമുക്ക് മനസിലാവും. വലിയ താരങ്ങൾ ആരും അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നില്ല.

വലിയ താരങ്ങൾ ഒന്നും പറയാറില്ല. ദിലീപിന്റെ ശുഭരാത്രിയിൽ ഞാൻ സിദ്ദിഖ് അഭിനയിച്ച കഥാപാത്രത്തിന്റെ സുഹൃത്ത് എന്ന നിലയിൽ ഒരു ചെറിയ വേഷമാണ് ചെയ്‌തത്. എന്നാൽ ദിലീപിന്റെ കൂടെ ചെയ്‌തതിൽ ഏറ്റവും നല്ല വേഷം വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ ആയിരുന്നു. അതിൽ ദിലീപിന്റെയും കാവ്യാ മാധവന്റെയും ജീവിതം തകർത്ത് അവരെ സെപ്പറേറ്റ് ആക്കാൻ കൂട്ടുനിൽക്കുന്ന ഒരു ഒറ്റുകാരന്റെ കഥാപാത്രം ആയിരുന്നു എനിക്ക്.
അവസാനം മാപ്പ് ചോദിക്കുന്ന സീനുണ്ട്. ദിലീപ് എന്നെ ഒരുപാട് പടത്തിൽ സഹായിച്ചിട്ടുണ്ട്. ബെന്നി പി നായരമ്പലം, വ്യാസൻ എടവനക്കാട് ഇവരൊക്കെ സഹായിച്ചിട്ടുണ്ട്. ദിലീപ് ഒരുപാട് സപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ എന്നെ ശുപാർശ ചെയ്‌തതും ദിലീപ് തന്നെയാണ്. ദിലീപുമായി ഒരു സിനിമ അഭിനയിക്കുമ്പോൾ ആയിരുന്നു അത്. വേറെയൊരു പടത്തിന്റെ ലൊക്കേഷനിൽ വച്ചായിരുന്നു. പിന്നെ സലിം കുമാർ ഒക്കെ സഹായിച്ചിട്ടുണ്ട്.
ഒറ്റക്കൊമ്പൻ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ ചെയ്‌തത്. അതിൽ വലിയ സംസാരം ഒന്നുമില്ല. പേടിച്ച് വിറച്ച് വലിയ വലിയ ആളുകളുടെ മുൻപിൽ നിൽക്കുന്ന റോളാണ്. അതിന്റെ ഷൂട്ട് കഴിഞ്ഞു, എന്റെ ഭാഗങ്ങൾ. സിനിമ വലിയൊരു മാറ്റത്തിന്റെ പാതയിലാണ്. ചെറുപ്പക്കാരുടെ ഒരു കൂട്ടായ്‌മയാണ് ഇപ്പോൾ സിനിമ. അവർ ഒരുമിച്ച് ഇരുന്ന് ചെയ്യുന്നു, തീരുമാനങ്ങൾ എടുക്കുന്നു. പുതിയ സംവിധായകർ ഒരുപാട് വന്നില്ലേ.
നല്ലതാണോ ചീത്തയാണോ ഈ സാഹചര്യങ്ങൾ എന്ന് നമുക്ക് പറയാൻ കഴിയില്ല. ഒരു ഫീൽഡിനെയും നമുക്ക് അങ്ങനെ ഡിപൻഡ് ചെയ്യാൻ കഴിയില്ല.ഒരുകാലത്തും അത് പറ്റില്ല. ബിസിനസ് ആണെങ്കിൽ പോലും അങ്ങനെയാണ്. പുതിയ ടെക്‌നോളജി വരുമ്പോൾ മാറ്റങ്ങൾ വരും. സിനിമയെ മാത്രം ആശ്രയിക്കാൻ കഴിയില്ല. അതുണ്ടാവണം എന്ന് നിർബന്ധം ഒന്നുമില്ല. പിന്നെ കിട്ടുന്ന പൈസ സൂക്ഷിച്ചു വയ്ക്കാൻ ശ്രമിക്കുക, അതാവുമ്പോൾ നമുക്ക് ജീവിക്കാം.
പൈസ കളഞ്ഞ ആളുകൾ ഒരുപാടുണ്ട്. പേര് എടുത്ത് പറയേണ്ട കാര്യമില്ല. അവരുടെ അതേ പണം വാങ്ങുന്നവർ നല്ല രീതിയിൽ ജീവിക്കുകയും ഇവർ പൈസ ഇല്ലാതെ വെറുതെ കഷ്‌ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ താരങ്ങളിൽ ഫഹദ്, നിവിൻ, അജു, വിനീത് എന്നിവരുമായി ഒക്കെ നല്ല അടുപ്പമുണ്ട്. വളരെ കുറച്ച് പേരുമായി മാത്രമേ ഇപ്പോൾ അങ്ങനെയുള്ളൂ.
അങ്ങോട്ട് വിളിച്ച് വേഷം ചോദിച്ചിട്ടുണ്ട്. ഞാനൊരിക്കൽ അങ്ങനെ ലാൽ ജോസിനെ വിളിച്ചിരുന്നു. അപ്പോൾ എന്നോട് പറഞ്ഞു മേലിൽ എന്നെ ചാൻസ് ചോദിച്ചു വിളിക്കേണ്ട എന്ന്. എന്റെ സിനിമയിൽ ഇക്കയ്ക്ക് പറ്റിയ വേഷം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വിളിക്കുമെന്നാണ് എന്നോട് പറഞ്ഞത്. പിന്നെ ഞാൻ വിളിച്ചിട്ടില്ല. എന്നിട്ട് എന്നെ വിളിച്ച് വേഷം തന്നിട്ടുമുണ്ട്. ഇക്കാനെ മറക്കില്ല എന്ന അർത്ഥത്തിലാണ് അത് പറയുന്നത്. നമ്മളെ ഓർക്കുന്ന ആളുകളാണ് അവരൊക്കെ.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications