'ദിലീപ് എന്നെ അപമാനിച്ചു, അടുത്ത പാട്ട് വേറെ നമ്പൂതിരി എഴുതുമെന്നാണ് പറഞ്ഞത്'; കൈതപ്രത്തിന്റെ വാക്കുകൾ
മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന ഗാനരചയിതാക്കളിൽ ഒരാളായിരുന്നു കൈതപ്രം ദാമോദരൻ നമ്പൂതിരി. മോഡേൺ ഗാനങ്ങളും ഫാസ്‌റ്റ് നമ്പറുകളും മെലഡികളും ഒരുപോലെ വഴങ്ങിയിരുന്ന കൈതപ്രം വരികൾ കൊണ്ട് ഒട്ടേറെ ആരാധകരെയും സൃഷ്‌ടിച്ച് എടുത്തിരുന്നു. എന്നാൽ അടുത്തിടെ ദിലീപ് നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ മുൻപ് കൈതപ്രം ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാവുകയാണ്.
ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് രണ്ട് വർഷം മുൻപ് കൈതപ്രം നൽകിയ അഭിമുഖമാണ് വലിയ രീതിയിൽ ഇപ്പോൾ വൈറലാവുന്നത്. ഈ അഭിമുഖത്തിൽ ദിലീപ് തന്നോട് മോശമായി പെരുമാറിയതിന് കുറിച്ച് അദ്ദേഹം തുറന്ന് പറയുന്നുണ്ട്. മാത്രമല്ല തനിക്ക് അയാളെ പേടിയില്ലെന്നും അവിടെ പിന്നീട് നിന്നില്ലെന്നും അയാളുടെ പാട്ടുകൾ തനിക്ക് വേണ്ടെന്നും കൈതപ്രം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ദിലീപ് ഹേറ്റേഴ്‌സ് ഏറ്റെടുത്തിരിക്കുന്നത്.

കൈതപ്രം അന്ന് പറഞ്ഞത്
ദിലീപ് ഒരിക്കൽ എന്നെ വിളിച്ച് പാട്ടെഴുതിക്കാൻ കൊണ്ട് പോയി. ഒരു പാട്ട് എഴുതി കഴിഞ്ഞിരുന്നു, രണ്ടാമത്തെ പാട്ട് എഴുതുമ്പോൾ അയാൾ പറഞ്ഞു ഇനി അടുത്തത് വേറെ നമ്പൂതിരി എഴുതുമെന്ന്. എനിക്ക് ഒരു പാട്ട് മാത്രമേ ഉള്ളൂവെന്ന് അയാൾക്ക് നേരിട്ട് പറഞ്ഞാൽ മതിയായിരുന്നു. അവിടെ ദീപക് ദേവിന്റെ സ്‌റ്റുഡിയോയുടെ മുകളിൽ ഒക്കെ പോയിട്ടാണ് പറയുന്നത്. അത്ര ധിക്കാരമൊന്നും വേണ്ടെന്ന് അയാളോട് പറഞ്ഞു.
ഞാൻ ഇറങ്ങിപ്പോരുകയായിരുന്നു. എനിക്ക് വേണ്ട അവന്റെ പാട്ടും പടവും എന്നാണ് ഞാൻ പറഞ്ഞത്. അവൻ അല്ല മറ്റാരു പറഞ്ഞാലും ഞാൻ കേൾക്കില്ല പിന്നെയാണ്. അവനിപ്പോൾ ഇത് കണ്ടോട്ടെ. എന്നെ ഇനി വിളിച്ചില്ലെങ്കിലും ഒരു പ്രശ്‌നവും എനിക്കില്ല. അവനെ ഞാൻ വിളിക്കില്ല. എനിക്ക് ഇതിലൊന്നും ഒരു പേടിയുമില്ല. എന്നെ സംബന്ധിച്ചുള്ള ഒരു കാര്യത്തിലും എനിക്ക് പേടിയില്ല.
ഒറ്റ പാട്ടെ എനിക്കുള്ളൂ, ഒറ്റ മനസേ എനിക്കുള്ളൂ. തോന്നുമ്പോൾ തോന്നുമ്പോൾ മാറുകയും വീടിന് അകത്ത് ഒരു ഭാഷയും പുറത്ത് വേറെയൊരു ഭാഷയും എനിക്കില്ല. ഞാൻ ആ നിലപാടിൽ ഉറച്ച് വിശ്വസിക്കുന്നു. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. എന്റെ ധീരതയും സ്നേഹവും അത് തന്നെയാണ് എന്നാണ് ഞാൻ കരുതുന്നത്. സ്നേഹം മാത്രമാണ് സത്യമെന്നാണ് ഞാൻ പറയുന്നത്.
ഒരേ മനസോടെ ചെയ്‌തില്ല എങ്കിൽ ഒരിക്കലും മുന്നോട്ട് പോവില്ല. എല്ലാവർക്കും പറ്റുന്നത് ചെയ്‌തിട്ടേ കാര്യമുള്ളൂ. ജനങ്ങളുടെ പൾസ് അറിയാത്ത ഒരുത്തന് ഒരിക്കലും നേരെ എഴുതാൻ കഴിയില്ല. മറ്റ് മതങ്ങളിലെ ഭക്തി ഗാനങ്ങൾ പോലും ഞാൻ എഴുതിയിട്ടുണ്ട്. ക്രിസ്‌തീയ ഭക്തി ഗാനങ്ങളും നബിയെ കുറിച്ചുമൊക്കെ ഞാൻ എഴുതിയിട്ടുണ്ട്.
ഗിരീഷ് പുത്തഞ്ചേരി പോലും ചില വരികൾ എഴുതാൻ പാടില്ലായിരുന്നു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. നിന്റെ മാറിലെ മറുക് എന്നൊക്കെ പറഞ്ഞ വരികൾ ആയിരുന്നു ഉദ്ദേശിച്ചത്. ഇതൊന്നും എഴുതാൻ പാടില്ലായിരുന്നു. അയാൾക്കും ഇല്ലേ ഭാര്യയും അമ്മയും ഒക്കെ. ഞാൻ അവനോട് പറഞ്ഞു, നീ ഇങ്ങനെ ഒന്നും എഴുതാൻ പാടില്ല, വൃത്തികേടാണ് എന്നൊക്കെ. ഇതൊക്കെ അസഭ്യമല്ലെ.
എന്റെ അനിയൻ വിശ്വൻ മരിച്ച സമയമൊക്കെ തരണം ചെയ്‌തില്ലേ. അവൻ ഹോസ്‌പിറ്റലിൽ കിടക്കുമ്പോൾ എനിക്ക് കാണാൻ പോവാൻ പോലും ആവുമായിരുന്നില്ല. ഒരിക്കലും അതിന് എനിക്ക് പറ്റില്ലായിരുന്നു. അവൻ മരിച്ചു കിടക്കുമ്പോൾ പിന്നെ എനിക്ക് കാണാതിരിക്കാൻ പറ്റുമോ? ഇനി എന്ത് ചെയ്യും, ഒന്നും ചെയ്യാൻ ഇല്ല. ലോഹി എന്റെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന ആളായിരുന്നു. ഭയങ്കര ആത്മബന്ധമായിരുന്നു.












Click it and Unblock the Notifications