Get Updates
Get notified of breaking news, exclusive insights, and must-see stories!

"ദിലീപിന് വേണ്ടി നാദിർഷ പൾസർ സുനിക്ക് 30000 രൂപ കൊടുത്തുവെന്ന് പറയുന്നു, പക്ഷേ, അതിന്റെ തെളിവ് എവിടെ?"

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ സർക്കാരും പ്രോസിക്യൂഷനും അപ്പീലുമായി മുന്നോട്ട് പോവാൻ ഒരുങ്ങുകയാണ്. കേസിലെ ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ ആവർത്തിച്ചു വ്യക്തമാക്കുന്നത്. എന്നാൽ തുടക്കം മുതൽ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിച്ച ആളുകളിൽ ഒരാളായിരുന്നു സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. നാദിർഷയെ പോലെ ഒരു സുഹൃത്തിനെ കിട്ടിയത് ദിലീപിന്റെ ഭാഗ്യമെന്നാണ് ശാന്തിവിള ദിനേശ് ഇപ്പോൾ പറയുന്നത്.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷ തൊടുപുഴയിലെ 'കട്ടപ്പനയിലെ ഹൃത്വിക് റോഷൻ' എന്ന സിനിമ ചിത്രീകരിക്കുകയാണ്. ഇവിടെ വച്ച് പൾസർ സുനിക്ക് 30,000 രൂപ കൈമാറുകയുണ്ടായി എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ കൊടുത്ത രേഖ. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമ നാദിർഷയാണ് സംവിധാനം ചെയ്‌തത്‌. സിനിമയുടെ നിർമ്മാതാക്കളായി ദിലീപ് അടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

santhiviladineshdileep

അതിന്റെ ലൊക്കേഷനിൽ വച്ച് ദിലീപ് ഇല്ലാത്ത അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഒരു ദിവസം 30,000 രൂപ പൾസർ സുനിക്ക് നാദിർഷ കൈമാറി എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. രൂപ കൈമാറ്റം നടന്നതിന്റെ ചില തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ കൈമാറി. ഈ രൂപ കൈമാറ്റം നടക്കുമ്പോൾ ജംസീദ് എന്നയാൾ കേസിലെ 130ആം നമ്പർ സാക്ഷിയാണ്. അതിലെ പ്രോസിക്യൂഷൻ സാക്ഷിയായാണ് അയാളെ കൊണ്ട് വന്നത്.

പൾസർ സുനിയെ ചോദ്യം ചെയ്യുമ്പോൾ നാദിർഷ ഈ ലൊക്കേഷനിൽ വച്ച് എനിക്ക് 30,000 രൂപ തന്നു, ദിലീപ് പറഞ്ഞിട്ടാണ് തന്നത് എന്നാണ് പറഞ്ഞത്. അതും തൊടുപുഴയിലെ സീമാസ് ടെക്‌സ്‌റ്റൈൽസ് എന്ന സ്ഥാപനത്തിൽ ഷൂട്ട് നടക്കുമ്പോഴാണ് ഈ പണം കൈമാറിയതെന്ന് മൊഴിയിൽ പറയുന്നു. ഈ ദിവസം നിർമ്മാതാവ് കൂടിയായ ദിലീപ് സംവിധായകനായ നാദിർഷയെ വിളിച്ചതായി പ്രോസിക്യൂഷൻ പറയുന്നു.

എന്നാൽ പ്രോസിക്യൂഷന് വലിയ വീഴ്‌ച സംഭവിച്ചു കഴിഞ്ഞു. പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ഇതൊന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ നാദിർഷ പണം നൽകിയെന്നോ, ദിലീപ് ആണെന്ന് പറഞ്ഞിട്ടാണെന്നോ അതിൽ ഇല്ല. പോലീസിന്റെ അന്തിമ റിപ്പോർട്ടിൽ യാതൊന്നുമില്ല. പൾസർ പറഞ്ഞതായി രേഖപ്പെടുത്താത്ത ഒരു വാദം മുഖ്യതെളിവായി എങ്ങനെ കോടതിയിൽ ഹാജരാക്കും എന്ന് രാമൻ പിള്ള സാർ ചോദിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരും പബ്ലിക് പ്രോസിക്യൂട്ടറും ഭഭബ അടിച്ചു.

ഒന്നും മറുപടി പറയാൻ ഉണ്ടായിരുന്നില്ല. ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കോടതിയുടെ അനുമതിയോടെ ബൈജു പൗലോസ് സാർ പൾസർ സുനിയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ ഇങ്ങനെയൊരു വെളിപ്പെടുത്തൽ പൾസർ സുനി ചോദ്യം ചെയ്യൽ വേളയിൽ നടത്തിയിട്ടേ ഇല്ല. നാദിർഷ ദിലീപ് പറഞ്ഞ പ്രകാരം 30,000 കൊടുത്തു എന്നതിന്റെ ഒരു രേഖയും പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.

പൾസർ പറഞ്ഞതായ ഒരു രേഖ പ്രോസിക്യൂഷൻ എത്തിക്കാതെ എങ്ങനെ ഇത് എത്തിക്കുമെന്നാണ് കോടതി ചോദിക്കുന്നത്. പൾസർ സുനി തൊടുപുഴയിൽ എത്തിയെന്ന് തെളിയിക്കുന്ന സിഡിആർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. തൊടുപുഴയിൽ പൾസർ രണ്ട് ദിവസം ഉണ്ടായിരുന്നു എന്നാണ് കാണിക്കുന്നത്. പൾസറിനെ തൊടുപുഴയിൽ വരാൻ വിളിച്ചത് ഞാനാണ് എന്നാണ് ജംസീദ് പറയുന്നത്.

പണം കൊടുത്തു എന്നൊന്നും ജംസീദ് പറഞ്ഞു പോലുമില്ല. എന്തിനാണ് ഇയാളെ ഷൂട്ടിങ് സ്ഥലത്തേക്ക് വിളിച്ചതെന്ന് പോലും പോലീസ് ചോദിച്ചിട്ടില്ല. അന്നേ ദിവസം ദിലീപിനെ നാദിർഷയെ വിളിച്ചെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. 35 വർഷമായി അവർ ഇണപിരിയാത്ത സുഹൃത്തുക്കളാണ്. അവർ തമ്മിൽ ഒരുപാട് ബിസിനസുകളും ബന്ധങ്ങളും ഉണ്ട്. ആത്മാർത്ഥ സുഹൃത്തുക്കളാണ്. അവർ വിളിച്ചത് എങ്ങനെ തെറ്റാവും. പല കാര്യങ്ങളും അവർക്ക് സംസാരിക്കാൻ ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+