ദിലീപിന് അവർ രണ്ട് പേർ മാത്രം മതി; ഒന്ന് കാവ്യ, മറ്റൊന്ന് മൂത്ത മകൾ മീനാക്ഷി, മഞ്ജു വാര്യർ ലിസ്‌റ്റിലേ ഇല്ല!
മലയാളികളുടെ ജനപ്രിയ നായകൻ ആയിരുന്നു ദിലീപ്. പ്രത്യേകിച്ച് രണ്ടായിരത്തിൽ തുടക്കത്തിൽ ഒട്ടേറെ സിനിമകളിലൂടെ ദിലീപ് മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അയൽ പക്കത്തെ പയ്യൻ ഇമേജ് എന്ന് പണ്ട് പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്ന ഈ സ്‌റ്റാർഡം പക്ഷേ ഇടക്കാലത്ത് ദിലീപിന് കൈമോശം വന്നിരുന്നു. തന്റെ ചിത്രങ്ങളുടെ തുടർ പരാജയങ്ങളിൽ പെട്ട് സിനിമാ ജീവിതത്തിൽ ഉഴലുകയാണ് ദിലീപ്.
അങ്ങനെയുള്ള ദിലീപിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകർ. പലവിധ വിവാദങ്ങൾക്ക് ഇടയിലും ദിലീപിനെ കൈവിടാതെ ഒരു കൂട്ടം ആരാധകർ ഇപ്പോഴുമുണ്ട്. താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അവർ എപ്പോഴും പ്രതീക്ഷ പങ്കുവയ്ക്കുകയും അദ്ദേഹത്തിന് ആശംസകൾ നേരുകയും ഒക്കെ ചെയ്യാറുണ്ട്. പലപ്പോഴും അദ്ദേഹം സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്.

ദിലീപിനെ സംബന്ധിച്ച് സോഷ്യൽ മീഡിയ കൂടുതലായും സിനിമയുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്. അടുത്തകാലത്താണ് ദിലീപിന്റെ ഇൻസ്‌റ്റഗ്രാമിൽ ഉൾപ്പെടെ കൂടുതൽ ആരാധകർ ഫോളോ ചെയ്യാൻ തുടങ്ങിയത്. നിലവിൽ ഒരു മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടത്തിലേക്ക് നടന്നടുക്കുകയാണ് താരം. 8 ലക്ഷത്തോളം പേരാണ് ഇൻസ്‌റ്റഗ്രാമിൽ ദിലീപിനെ പിന്തുടരുന്നത്.
ദിലീപിന്റെ ഇൻസ്‌റ്റഗ്രാമിൽ അവർ മാത്രം..!
ഇപ്പോഴിതാ രസകരമായ ഒരു കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ദിലീപിന്റെ ആരാധകർ. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ഒളിഞ്ഞിരിക്കുന്നതാണ് ഈ സംഭവം. അത് മറ്റൊന്നുമല്ല അദ്ദേഹം ഇൻസ്‌റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തെ കുറിച്ചാണ്. അറുന്നൂറിലധികം പോസ്‌റ്റുകൾ പങ്കുവച്ച അക്കൗണ്ടാണ് ദിലീപിന്റേത്. അടുത്തിടെ ഇറങ്ങിയ ഭ ഭ ബ ഉൾപ്പെടെയുള്ള സിനിമകളുടെ പ്രമോഷൻ പോസ്‌റ്ററുകളും മറ്റും അതിൽ കാണാം.
താരം കേവലം അഞ്ച് പേരെ മാത്രമാണ് തിരിച്ച് ഫോളോ ചെയ്യുന്നത് എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. എട്ട് ലക്ഷത്തോളം പേർ തന്നെ പിന്തുടരുമ്പോഴും ദിലീപ് കുടുംബത്തെ വിട്ടൊരു കളിയുമില്ലന്നാണ് ആരാധകർ പറയുന്നത്. ദിലീപ് ഫോളോ ചെയ്യുന്ന അഞ്ച് പേരിൽ രണ്ട് പേർ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരാണെന്നാണ് ആരാധകരുടെ വാക്കുകൾ. അതിലൊന്ന് ഭാര്യയായ കാവ്യ മാധവനും രണ്ടാമത് മൂത്ത മകളായ മീനാക്ഷി ദിലീപുമാണ്.
ആരാധകർ പറയുന്നത്
ദിലീപിന് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികളായ മീനാക്ഷിയേയും കാവ്യയെയും ആണ് ഇൻസ്‌റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് എന്നാണ് ആരാധകർ പറയുന്നത്. ശേഷിക്കുന്ന മൂന്ന് അക്കൗണ്ടുകളും പേജുകളാണ്. അതായത് ദിലീപ് പിന്തുടരുന്നത് ഇവർ രണ്ട് പേരെയും മാത്രമാണ്. അതിൽ നിന്ന് തന്നെ ഇവരോടുള്ള ദിലീപിന്റെ സ്നേഹം മനസിലാക്കാമെന്ന് ആരാധകർ പറയുന്നു.
മലയാള സിനിമയിലെ താര രാജാക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഉണ്ടായിട്ടും അവരെ ഒന്നും താരം പിന്തുടരുന്നില്ലെന്ന് ആരാധകർ പറയുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ ദിലീപിന്റെ ആദ്യ ഭാര്യയും പ്രമുഖ നടിയുമായ മഞ്ജു വാര്യരെ പോലും താരം ഇൻസ്‌റ്റഗ്രാമിൽ പിന്തുടരുന്നില്ല എന്നതാണ്. ഇരുവരും വിവാഹമോചിതരായ ശേഷം ദിലീപ് അടുത്ത അക്കൗണ്ട് കൂടിയാണിത്. 2023 ഒക്ടോബർ -നവംബർ സമയത്താണ് അക്കൗണ്ട് ദിലീപ് തുടങ്ങിയത്.
ദിലീപിന് തന്റെ ജീവിതത്തിൽ മകൾ മീനാക്ഷിയേയും ഭാര്യ കാവ്യ മാധവനെയും മാത്രം മതിയെന്നാണ് ആരാധകർ പറയുന്നത്. ഇളയ മകൾ മഹാലക്ഷ്‌മിയേയും കൂടി ഇതിനൊപ്പം ചേർക്കണമെന്നാണ് ചില ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. പ്രായപൂർത്തി ആവാത്തതിനാൽ മഹാലക്ഷ്‌മിക്ക് അക്കൗണ്ട് ഉണ്ടാവില്ലെന്നും ഉണ്ടായിരുന്നെങ്കിൽ ദിലീപ് അത് കൂടി ഉറപ്പായും പിന്തുടരുമായിരുന്നുവെന്നുമാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications