"ദിലീപിനോട് അയാൾക്ക് വൈരാഗ്യം, കേസ് ഡാമേജ് ഉണ്ടാക്കി, ഹൈക്കോടതിയിൽ പോയി അഗ്നിശുദ്ധി വരുത്തണം"
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി തുടക്കം മുതൽ നിലപാട് എടുത്ത വ്യക്തികളിൽ ഒരാളാണ് നിർമ്മാതാവായ സജി നന്ത്യാട്ട്. ഈ കേസിൽ ഗൂഢാലോചന നടന്നത് ദിലീപിന് എതിരെയാണ് എന്നാണ് പലപ്പോഴും സജി നന്ത്യാട്ട് ആരോപിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ സംശയങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹം. 'സജി നന്ത്യാട്ട് സ്‌പീക്കിംഗ്' എന്ന ചാനലിലൂടെയാണ് ഈ വിവരങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നത്.
സജി നന്ത്യാട്ടിന്റെ വാക്കുകൾ
ദിലീപിനെതിരെ ഏഴ് ഗൂഢാലോചന കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയത്. അതെല്ലാം പൊളിയുകയാണ് ഉണ്ടായത്. സത്യമില്ലെങ്കിൽ ആര് വിചാരിച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല. ബാലചന്ദ്രകുമാർ ജഡ്‌ജിമാരെ സ്വാധീനിച്ചു ജാമ്യം വാങ്ങിക്കൊടുത്തു. അമിത് ഷാ ഇടപെട്ടു എന്നൊക്കെ പറഞ്ഞപ്പോൾ വിശ്വസിച്ചവരെയാണ് നമ്മൾ പറയേണ്ടത്. മലയാളികൾ എല്ലാവരും അല്ല. ചിലരൊക്കെ പൊട്ടന്മാർ ആണല്ലോ എന്ന് കരുതി.

ജീമോൻ ജോർജ് എന്ന് പറയുന്നൊരു ഫ്രണ്ട് എനിക്കുണ്ട്. അദ്ദേഹം അമേരിക്കയിൽ ആയിരുന്നു, ഇപ്പോൾ ഒരു പടം എടുക്കുന്നുണ്ട്, റിലീസ് ഉടൻ ഉണ്ടാവും. അദ്ദേഹം എന്നോട് പറഞ്ഞത് ബാലചന്ദ്രകുമാർ പണം കടംവാങ്ങി എന്നാണ്. പത്തോ പന്ത്രണ്ടോ ലക്ഷം രൂപ വാങ്ങിയെന്നാണ് പറഞ്ഞത്. അദ്ദേഹത്തെ ബാലചന്ദ്രകുമാർ ദിലീപിനെ വച്ച് ചെയ്യുന്ന പടത്തിൽ അഭിനയിപ്പിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത് പോലും. വേറെയും ആരോടൊക്കെയോ പൈസ വാങ്ങിയിരുന്നു.
എന്തിനൊക്കെയോ ജാമ്യം നിൽക്കണം എന്നായിരുന്നു ദിലീപിനോട് അയാൾ പറഞ്ഞത്. ദിലീപിന് ആദ്യമേ പന്തിയില്ലായ്‌മ തോന്നിയിരുന്നു. അങ്ങനെയാണ് ദിലീപ് ഒഴിയുന്നത്. അതിൽ ദിലീപിനോട് വൈരാഗ്യം തോന്നിയിട്ടാണ് ബാലചന്ദ്രകുമാർ ഇങ്ങനെയൊക്കെ പറഞ്ഞത്. ബൈജു കൊട്ടാരക്കര ഉൾപ്പെടെയുള്ളവർ ആണ് ഇതിന് പിന്നിൽ. ബാലചന്ദ്ര കുമാറിന്റെ കേസിന്റെ കാര്യം ഒന്നും പറയണമെന്നില്ല. എല്ലാവർക്കും മനസിലായി.
ഇതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്. ആദ്യത്തെ അന്വേഷണത്തിൽ ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധത്തിന് തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. ഈ ദൃശ്യം ഷൂട്ട് ചെയ്‌തിട്ട് ദിലീപാണ് പൾസർ സുനിയെ വിട്ടത് എന്ന് വരുത്തി തീർക്കുക. അപ്പോൾ മോട്ടീവ് ശരിയായി, ദൃശ്യം വീട്ടിൽ നിന്ന് കണ്ടുവെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴും കേരളത്തിലെ ചില ദൃശ്യ മാധ്യമങ്ങൾ, സത്യം അറിയാഞ്ഞിട്ടല്ല, ഭയങ്കര വിരോധമാണ് വച്ച് പുലർത്തുന്നത്.
ശ്രീജിത്ത് പണിക്കർ ഒക്കെ കൃത്യമായി അതിനെ കുറിച്ച് പറയുന്നുണ്ട്. അത്യാവശ്യം അമ്മ എന്ന് എഴുതാൻ കഴിയുന്ന ആളുകൾക്ക് ഒക്കെ കാര്യം പിടികിട്ടി. ഇവർക്കാണ് പിടികിട്ടാത്തത്. ഇവർക്ക് ഇത് പിടികിട്ടണം എന്നില്ല. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയി വരണം. അങ്ങനെയാണെങ്കിൽ കുറച്ചുകൂടി അഗ്നിശുദ്ധി കൈവരും എന്നാണ് ഞാൻ പറയുന്നത്. തെളിവില്ല എന്നാണ് കണ്ടെത്തിയത്.
ഇതിനകത്ത് ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ആറ് പേരെ ശിക്ഷിച്ചത് അവർക്ക് ഇതിൽ പങ്കുണ്ടെന്ന് പെൺകുട്ടിയുടെ മൊഴിയുണ്ട്, അതിന്റെ ദൃശ്യങ്ങളുമുണ്ട്. പല കള്ളക്കഥകളും പ്രചരിപ്പിക്കുക എന്നതാണ് കാര്യം. എങ്കിലും അവർ വിചാരിച്ച ഒരു കാര്യം നടന്നു. ദിലീപിന് ഒരു ഡാമേജ് ഉണ്ടാക്കി. സാമ്പത്തികമായിട്ടാണെങ്കിലും അല്ലെങ്കിലും.
അന്വേഷണ സമയത്ത് ദിലീപിനെ ജയിലിൽ വച്ച് തല്ലിയെന്നാണ് പറയുന്നത്. ഞാൻ ഇതുവരെ അതിനെ കുറിച്ച് ചോദിച്ചിട്ടില്ല. അങ്ങനെ പറയുന്നുണ്ട്, അത് പക്ഷേ സത്യം എനിക്കറിയില്ല. മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്നാണ് എനിക്ക് തോന്നിയത്. ദിലീപ് പ്രതിയാവാൻ ദിലീപ് തന്നെ തെളിവ് കൊടുക്കണം. ലോകത്ത് ആദ്യത്തെ സംഭവം ആയിരിക്കും അത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് നല്ല കുരുട്ടു ബുദ്ധിയാണ്.
ദിലീപ് സത്യന്ധതയും ദൈവാനുഗ്രഹവും ഉള്ളത് കൊണ്ടാണ് രക്ഷപ്പെട്ടത്. അതിജീവിത മെഡിക്കൽ പരിശോധന നടത്താൻ സമ്മതിച്ചില്ല, അത് എടുക്കാൻ താമസിച്ചു എന്നൊക്കെ പറയുന്നുണ്ട്. അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷേ അതിൽ ദുരൂഹത ഉണ്ട്. പിടി തോമസ് വന്നില്ലായിരുന്നെങ്കിൽ ഇത് പോലീസിലേക്ക് എത്തില്ലായിരുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications