'ദിലീപ് രക്ഷപ്പെടണമെന്ന് ആഗ്രഹിച്ച ആരും എനിക്ക് മുന്നിൽ ഇല്ല, അഭിഭാഷക അതിജീവിതയെ വഞ്ചിച്ചോ?'; സുനിൽ പരമേശ്വരൻ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് ശേഷവും അതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ വിഷയത്തിൽ കഴിഞ്ഞ ദിവസം വിചാരണക്കോടതി വിമർശിച്ച അതിജീവിതയുടെ അഭിഭാഷകയെ കുറിച്ച് സംസാരിക്കുകയാണ് സുനിൽ പരമേശ്വരൻ. അവർ അതിജീവിതയെ വഞ്ചിച്ചോ എന്നായിരുന്നു സുനിൽ പരമേശ്വരൻ ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചത്.
സുനിൽ പരമേശ്വരന്റെ വാക്കുകൾ
വക്കീലൻമാർ എല്ലാം മോശക്കാരാണ് എന്നല്ല ഞാൻ പറയുന്നത്. ഞാൻ പറയുന്നത് നല്ല അർത്ഥത്തിൽ എടുക്കണം. എന്നെ വളരെയധികം ഞെട്ടിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. നിങ്ങൾക്കെല്ലാം അറിയാമല്ലോ, എനിക്ക് അദ്ദേഹവുമായി മുൻപ് നല്ല സൗഹൃദം ഉണ്ടായിരുന്നു. പിന്നീട് അത് ഇല്ലാതെയായി. ഒരിക്കൽ ലിഫ്റ്റിൽ വച്ച് കണ്ടപ്പോൾ അദ്ദേഹം എന്നോട് വളരെയധികം സൗഹൃദപരമായി തന്നെയാണ് പെരുമാറിയത്.

പിന്നീട് അദ്ദേഹത്തെ ഞാൻ നേരിൽ കണ്ടിട്ടില്ല. എനിക്ക് അദ്ദേഹത്തെ കാണാനും, ഞാൻ എഴുതുന്ന ഒരു ആളായത് കൊണ്ട് എന്റെ ഒരു കഥ ചെയ്യാമോ എന്നൊക്കെ ചോദിച്ച് പോവാം. പണ്ട് അതിനുള്ള സ്വാതന്ത്ര്യം ഒക്കെ ഉണ്ടായിരുന്നു. കാലങ്ങൾ കഴിഞ്ഞ്, എന്റെ രൂപം തന്നെ മാറി. എന്റെ സമ്പത്ത് മുഴുവൻ ഇല്ലാതെയായി. അപ്പോൾ സഹൃദങ്ങൾക്ക് സ്വാഭാവികമായും വിടവുണ്ടാകും. പിന്നെ ദിലീപ് ഇങ്ങനെയൊരു വലിയ വിഷയത്തിൽ ചെന്ന് പെട്ടു.
അതിൽ അതിജീവിത എന്നൊരു പെൺകുട്ടിയുണ്ട്. എന്തൊക്കെ പറഞ്ഞാലും, കോടതി അവരെയൊക്കെ വെറുതെ വിട്ടാലും ആ തെറ്റ് ചെയ്യുന്നവർക്ക് ഒക്കെ കഠിനമായ ജീവിതശിക്ഷ കിട്ടണം, ദൈവം ഇല്ലെന്ന് തോന്നിക്കുന്ന രീതിയിലേക്ക് അവരുതെന്ന് ആഗ്രഹിക്കുന്ന കൊറേ പേരുണ്ട്. ആ സമയത്തൊക്കെ എന്നോട് ചോദിച്ച ഒരുപാട് പേര്, സ്വാമിയുടെ പ്രവചനങ്ങൾ ഒക്കെ വച്ച് ദലീപ് ശിക്ഷിക്കപെടുമോ എന്ന് നോക്കരുതോ എന്ന് ആവശ്യപ്പെട്ടിരുന്നു.
ദിലീപ് രക്ഷപ്പെടണം എന്ന് പറഞ്ഞ ഒരാൾ പോലും എന്റെ മുന്നിൽ ഇല്ല. പക്ഷേ, കാലം ദിലീപിനെ രക്ഷിച്ചു. ദിലീപ് കുറ്റം ചെയ്‌തോ ഇല്ലയോ എന്നുള്ളതെല്ലാം മറ്റ് കാര്യങ്ങൾ. തെറ്റ് ചെയ്‌തോ ഇല്ലയോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ, ചിലപ്പോൾ അദ്ദേഹം ഇതിനകത്ത് വന്ന് പെട്ടതായിരിക്കും. ചിലപ്പോൾ അറിഞ്ഞതായിരിക്കും, അറിവില്ലാത്തത് ആയിരിക്കും. എന്തായാലും നിയമത്തിന് മുന്നിൽ നിന്ന് 100 ശതമാനം അദ്ദേഹം രക്ഷപ്പെട്ടു.
അവിടെ അതിജീവിത, ദുഃഖദുരിതങ്ങൾ അനുഭവിച്ച ആൾ, ലോകത്ത് ഒരു സ്ത്രീയും അനുഭവിക്കാൻ പാടില്ലാത്തതാണ് അവർക്ക് സംഭവിച്ചത്. കോടതി നിയമ വ്യവഹാരങ്ങളിൽ ചെന്ന് പെടുമ്പോൾ നമ്മൾ അഭയം തേടുന്നത് അഭിഭാഷകരിലാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നാണ് നിയമം പറയുന്നത്. എന്നാൽ എങ്ങനെ ക്രിമിനലുകളെ രക്ഷിക്കാം എന്ന് നോക്കി നടക്കുന്ന കൊറേ വക്കീലന്മാരുണ്ട്.
അതിജീവിത വിശ്വസിച്ചിരുന്ന വക്കീൽ അവരോട് നീതി പുലർത്തിയോ എന്നുള്ളതാണ് ചോദ്യം. അവരോട് നീതി പുലർത്താൻ കഴിഞ്ഞോ നിങ്ങൾക്ക്? നിങ്ങൾ ഒരു അമ്മയല്ലേ, നിങ്ങൾ ഒരു സഹോദരിയല്ലേ? നിങ്ങളിൽ അഭയം തേടിയതല്ലേ കുട്ടി. കോടതി പറഞ്ഞത് എന്താണെന്ന് അറിയുമോ, നിങ്ങൾ ഏഴോ എട്ടോ വർഷത്തിന് ഇടയിൽ ആകെ 10 തവണ മാത്രമാണ് കോടതിയിൽ വന്നിട്ടുള്ളത്.
വരുമ്പോൾ തന്നെ ഉറങ്ങുകയായിരുന്നു. നിങ്ങൾ ആലോചിക്കണം അപ്പുറത്ത് നിൽക്കുന്നത് അതിബുദ്ധിമാനായ ഒരു കുറുക്കനാണ്. അവർ നിങ്ങളെ വിലയ്ക്ക് വാങ്ങിയോ? അതിജീവിത നിങ്ങളെ ദൈവത്തെ പോലെ വിശ്വസിച്ചു. നിങ്ങൾ ചതിച്ചോ? നിങ്ങൾ ആർക്ക് വേണ്ടിയാണോ വാദിക്കുന്നത് ആ കോടതിയിൽ ഹാജരായില്ല. ഞാൻ അവരെ ബഹുമാനിക്കുന്നു, ഒരിക്കലെങ്കിലും ഒരു ജഡ്‌ജ് എങ്കിലും അത് പറഞ്ഞല്ലൊ.
നമുക്ക് ആത്മരോഷം ഉണ്ട്, ഞാൻ ജപിച്ചു നിർത്തുകയാണ്. ഇവരെ ഉറങ്ങാൻ ആണോ അവിടേക്ക്.അവരെ വിട്ടത്. എട്ട് വർഷം പ്രമാദമായ ഒരു കേസ് വാദിച്ച ആളല്ലേ അവർ. ഒരു പെൺകുട്ടിയോട് ഇത്രയും നീചമായി, അതിപൈശാചികമായ കൃത്യങ്ങൾ ചെയ്‌ത ആളുകളില്ലേ? അവർക്ക് ഒന്നും അമ്മയും പെങ്ങളും ഒന്നുമില്ലേ? ചെയ്യിപ്പിച്ചവരെ കുറിച്ച് ഒന്നും പറയാൻ ഞാനില്ല. കാരണം അവർ ചെയ്‌തിട്ടില്ല എന്നല്ലേ കോടതി പറയുന്നത്.












Click it and Unblock the Notifications