Get Updates
Get notified of breaking news, exclusive insights, and must-see stories!

"കേട്ടപ്പോൾ തന്നെ ദിലീപിനെ സംശയിച്ചു, മിമിക്രിക്കാർ സൂചന നൽകി, രാത്രി തന്നെ മഞ്ജുവിനെ ഫോൺ ചെയ്‌ത്‌ വരുത്തി"

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടിരിക്കുകയാണ്. എട്ട് വർഷത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിലാണ് സെഷൻസ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ വന്നതോടെയാണ് നടനെ കുറ്റവിമുക്തനാക്കിയത്. എങ്കിലും കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെ പല കോണുകളിൽ നിന്ന് പല അഭിപ്രായങ്ങളാണ് ഉയരുന്നത്. പ്രത്യേകിച്ച് ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ. ഇത്രയും നാൾ ദിലീപ് അനുഭവിച്ച വേദന എത്രമാത്രം ആയിരിക്കുമെന്ന് ഒരുവിഭാഗം ചോദിക്കുമ്പോൾ നടന്റെ സ്വാധീനം കൊണ്ട് രക്ഷപ്പെട്ടതാണ് എന്ന നിലപാടാണ് ചിലർ വച്ച് പുലർത്തുന്നത്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.

dileepandmanjuwarrier

തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. കേസിന്റെ തുടക്കം മുതൽ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തിട്ടുള്ള ആൾ കൂടിയായിരുന്നു ആലപ്പി അഷ്‌റഫ്. സംഭവത്തിൽ ഗൂഢാലോചന നടന്നെന്നത് തെളിയിക്കാൻ സർക്കാരിനും പ്രോസിക്യൂഷനും സാധിച്ചില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇത് സർക്കാരിന്റെ പരാജയം ആണെന്നും അദ്ദേഹം പറയുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ഇങ്ങനെ: സംഭവം നടന്നത് അറിഞ്ഞപ്പോൾ തന്നെ എനിക്ക് ദിലീപിന്റെ മേൽ സംശയം തോന്നിയിരുന്നു. ദിലീപുമായി അടുപ്പമുണ്ടായിരുന്ന ചില മിമിക്രിക്കാർ എനിക്ക് അതിന്റെ സൂചന തന്നിരുന്നു. ദുബായിൽ വച്ച് നടന്ന ഒരു ഷോയിൽ പങ്കെടുക്കാൻ ചെന്ന അവസരത്തിൽ അവർ താമസിച്ച ഹോട്ടലിൽ ചില സംഭവങ്ങൾ അരങ്ങേറിയിരുന്നു. ആ ഷോയിൽ മഞ്ജു വാര്യർ ഉണ്ടായിരുന്നില്ല. എന്നാൽ ആരോ മഞ്ജു വാര്യരെ ഫോൺ ചെയ്‌ത് രഹസ്യമായി അവിടേക്ക് വിളിച്ച് വരുത്തി.

പിന്നീട് അവിടെ അരങ്ങേറിയ സംഭവങ്ങൾ പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അത് പറയരുതെന്ന് എന്നോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞയാൾ വിലക്കിയിട്ടുമുണ്ട്. ഇതിന്റെ പിന്നിൽ ക്രിമിനൽ ​ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വെളിപ്പെടുത്തിയപ്പോൾ എന്റെ സംശയം കൂടുതൽ ബലപ്പെട്ടു. പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീൻ ഇമേജുള്ള പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു ഇത് ​നടൻ ദിലീപ് കൊടുത്ത കൊട്ടേഷനാണെന്ന്.

പിന്നീട് ദിലീപിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി പറയുന്നു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സമാന മനസ്‌കർക്കുള്ള മുന്നറിയിപ്പാണെന്നും. വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോഴും ജാമ്യം നിഷേധിച്ചുകൊണ്ട് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അവിടെയും ആവർത്തിക്കുന്നു.

അതിനാലാണ് ദിലീപ് 85 ദിവസം റിമാൻഡിൽ കഴിഞ്ഞത്. ദിലീപുമായി അടുത്തിടപഴകിയവരും പോലീസ് ഉദ്യോ​ഗസ്ഥർ വരെയും ദിലീപ് സംഭവത്തിൽ ഭാ​ഗമായിട്ടുണ്ടെന്ന് തന്നെ പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുമ്പോൾ ചിലപ്പോൾ ബന്ധങ്ങൾ മറന്ന് സംസാരിക്കേണ്ടി വരും. എനിക്ക് ദിലീപിനോട് വ്യക്തിപരമായി ശത്രുതയൊന്നും തന്നെയില്ല. നല്ല കലാകാരൻ എന്ന നിലയിൽ ഒത്തിരി ഇഷ്‌ടവുമായിരുന്നു.

എന്തായാലും ആ പെൺകുട്ടിക്ക് ഇങ്ങനൊരു കാര്യം സംഭവിച്ചുവെന്നത് പച്ചയായ സത്യമാണ്. ദിലീപിന് എതിരെ ​ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്നത് പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും പരാജയം തന്നെയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ മാനിക്കുന്നതുകൊണ്ട് ഇപ്പോൾ വന്ന വിധി അം​ഗീകരിക്കുന്നു.

ഇവിടെ കുറ്റവാളികൾ ഇവിടുത്തെ ഭരണകൂടമാണ്. നിങ്ങൾ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളെ വിശ്വസിച്ച വലിയൊരു സമൂഹത്തെയാണ്. ദിലീപ് നിരപരാധിയാണെന്ന കോടതിയുടെ വിധിയിൽ വിശ്വസിച്ചുകൊണ്ട് എന്റെ ഭാ​ഗത്ത് നിന്നുണ്ടാ‌യ വേദനിപ്പിക്കുന്ന വാക്കുകളിൽ ഞാൻ അ​ദ്ദേഹത്തോട് നിരുപാദികം മാപ്പ് ചോദിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+