'ദിലീപിന് ആ സിനിമ ചെയ്യാൻ ഭയങ്കര പേടിയായിരുന്നു, കാലുപിടിച്ചാണ് അതിന്റെ ഡേറ്റ് സംഘടിപ്പിച്ചത്'; ദീപു കരുണാകരൻ
മലയാള സിനിമയിൽ ശ്രദ്ധേയമായ സിനിമകൾ ഒരുക്കിയ സംവിധായകരിൽ ഒരാളായിരുന്നു ദീപു കരുണാകരൻ. ഹൊറർ സിനിമകളിൽ മോളിവുഡിലെ ബെഞ്ച് മാർക്ക് എന്ന് വിളിക്കാവുന്ന ചിത്രമായ വിന്റർ, ക്രേസി ഗോപാലൻ, തേജാഭായ് എന്നിങ്ങനെ ഒട്ടേറെ സിനിമകൾ ദീപു ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ദീപു. മാസ്‌റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം.
ദീപു കരുണാകരന്റെ വാക്കുകൾ
ജയറാമേട്ടനിൽ നിന്നാണ് ഹ്യൂമർ ഹാൻഡിൽ ചെയ്യുന്ന രീതി പഠിച്ചെടുത്തത്. വിന്റർ എന്ന സിനിമയിൽ ആയിരുന്നു അത്. വിജീഷ് നൂലുണ്ടയും ജയറാമേട്ടനും കൂടി ചെയ്യുന്ന ഒരു സീനിൽ ഞാൻ എഴുതിയതിന് അപ്പുറം ആയിരുന്നു പുള്ളി കൂട്ടിച്ചർത്തത്. ഭയങ്കര രാസമായിട്ടാണ് അത് ചെയ്‌തത്. ക്രേസി ഗോപാലനിൽ എനിക്ക് അത് ഗുണം ചെയ്‌തു. ജയറാമേട്ടന്റെ കോൺട്രിബ്യൂഷൻ അങ്ങനെയാണ് എന്റെ കരിയറിൽ ഉണ്ടാവുന്നത്.

ഇതിലൊന്നും ഈഗോയുടെ ആവശ്യമില്ല. ഇതൊരു ക്രിയേറ്റിവ് സ്‌പേസ് അല്ലേ? ചിലപ്പോഴൊക്കെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ചില സീനുകൾ അഭിനയിക്കുമെങ്കിൽ മാത്രം ഈ സിനിമയിൽ അഭിനയിച്ചാൽ മതിയെന്ന് പറയേണ്ടി വന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. കാരണം അത് കഥയിൽ ആവശ്യമായിരുന്നു. ഞാൻ മനസ്സിൽ കണ്ട മാറ്റുന്ന രീതിയിലേക്ക് ആ ഹീറോ കൺവെർട്ട് ചെയ്യുന്ന അവസരം ഉണ്ടായിരുന്നു. തേജാഭായിയിൽ ഒരു സംഭവം നടന്നിരുന്നു.
ഈ സീൻ ഒന്ന് ഡയറക്‌ട് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ അത് സമ്മതിക്കുകയും പൃഥ്വി സംവിധാനം ചെയ്‌ത സീൻ അതിൽ ഉണ്ടാവുകയും ചെയ്‌തിരുന്നു. ഞാൻ എഴുത്തുമായി ബന്ധപ്പെട്ട തിരക്കിൽ ആയിരുന്നു. അത്ര ചെറിയ സീനായിരുന്നു. സിനിമ ഒരു കൂട്ടായ്‌മ ആയിരുന്നു, അങ്ങനെയാണ് എപ്പോഴും. 19 വയസുകാരിയായ അനശ്വര രാജൻ പറഞ്ഞ കാര്യങ്ങൾ പോലും നമ്മൾ എടുത്തിട്ടുണ്ട്.
ദിലീപേട്ടന് അറിയാം ഒരു സംവിധായകനെ കാണുമ്പോൾ, അത് എവിടെ എത്തിക്കണം എന്നൊക്കെ. വിന്റർ ഇറങ്ങാത്തത് കൊണ്ട് സൂപ്പർ സ്‌റ്റാർ എലമെന്റ് എനിക്ക് ആവശ്യമായിരുന്നു. അതാണ് പുള്ളിയുടെ കോൺഫിഡൻസ്. ആ സമയത്ത് ദിലീപേട്ടന് ഭയങ്കര പേടിയായിരുന്നു. പല ആരോപണങ്ങളും പുള്ളിക്ക് എതിരെ ഉണ്ടായിരുന്നു. സംവിധായകരുടെ കാര്യത്തിൽ ഇടപെടുന്നു എന്നൊക്കെ പറഞ്ഞിട്ട്.
അതുകൊണ്ട് പുള്ളി ഭയങ്കര പേടിയോടെയാണ് പല കാര്യങ്ങളും ചെയ്‌തിരുന്നത്. പുള്ളിക്കാരന്റെ ഉള്ളിൽ ഇത് ഭയങ്കര ലൗഡ് ആക്കണമെന്ന് താൽപര്യം ഉണ്ടായിരുന്നു. ഞാനാണ് പല കാര്യങ്ങളും അങ്ങോട്ട് പറഞ്ഞത്. ആ സീൻ ഇങ്ങനെ ചെയ്‌താലോ എന്നൊക്കെ ചോദിച്ചുകൊണ്ട്. അപ്പോൾ പുള്ളി തന്നെ എന്നോട് ചോദിക്കും, നീ ഉറപ്പിച്ചു പറഞ്ഞതല്ലേ എന്ന്. പിന്നെ പുള്ളിയുടെ സൈഡിൽ നിന്ന് കൂടി കാര്യങ്ങൾ വന്നു.
ആ സിനിമയുടെ കഥ തന്നെ മൂന്ന് പ്രാവശ്യം മാറ്റി എഴുതിയിരുന്നു. ആദ്യം മനസ്സിൽ ഉണ്ടായിരുന്നത് പൃഥ്വി ആയിരുന്നു. ഒരു ഹൈ ടെക് കള്ളന്റെ കഥ ആയിരുന്നു. പിന്നീട് എപ്പോഴോ ദിലീപേട്ടനിലേക്ക് എത്തണമെന്ന് എനിക്ക് തോന്നി. കാരണം ദിലീപേട്ടൻ ആയിരുന്നല്ലോ കൊമേഴ്‌സലി അന്ന് കൂടുതൽ സൂപ്പർ സ്‌റ്റാർ എന്ന നിലയിൽ ഉണ്ടായിരുന്നത്.
അങ്ങനെയാണ് കഥ ഹ്യൂമർ കണ്ടന്റ് ഉള്ളതാക്കിയത്. ഞാൻ ജീവിതത്തിൽ ഹ്യൂമർ എഴുതിയിരുന്നില്ല. ഒന്ന് രണ്ട് പ്രാവശ്യം വർക്ക്ഔട്ട് ആയില്ല. ഞാനൊരു ആഡ് ഫിലിം ഷൂട്ട് ചെയ്‌തു, അന്ന് ദിലീപേട്ടനും ആ സ്‌റ്റുഡിയോയിൽ ഉണ്ടായിരുന്നു. എന്റെ കൂടെ ഫ്‌ളൈറ്റിൽ ദിലീപേട്ടനും ഉണ്ടായിരുന്നു. 10 മിനിറ്റിൽ താഴെ സമയം കൊണ്ട് പറഞ്ഞ കഥയായിരുന്നു ഇത്.
അന്ന് ആകാശത്ത് വച്ച് മറ്റൊരു സംഭവവും ഉണ്ടായി. ഫ്‌ളൈറ്റ് മൂവ്വ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്റെ മസിൽ കേറി കൊളുത്തി. പുള്ളിക്ക് ഭയങ്കര വേദന ആയിരുന്നു. അങ്ങനെ ഞാനും എയർ ഹോസ്‌റ്റസും കൂടി മരുന്നൊക്കെ കൊടുത്തു. അതിനിടയിൽ ഞാൻ ദിലീപേട്ടനോട് പറഞ്ഞു, എന്നെങ്കിലും നമ്മുടെ സിനിമ നടക്കുമ്പോൾ കാല് പിടിച്ചിട്ടാണ് എനിക്ക് ഡേറ്റ് തന്നതെന്ന് പറയണമെന്ന്.












Click it and Unblock the Notifications