Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിയെ ഉപദ്രവിച്ചവരുടെ തലമുറകൾ അനുഭവിക്കും, വരുന്നത് മഹാദുരന്തം, സൂത്രധാരനെ ആർക്കും രക്ഷിക്കാനാവില്ല'; സുനിൽ

നടിയെ ആക്രമിച്ച കേസിൽ മലയാള സിനിമയിലെ പ്രമുഖ നടനായ ദിലീപിനെ കഴിഞ്ഞ ദിവസമാണ് കോടതി കുറ്റ വിമുക്തനാക്കിയത്. എന്നാൽ കേസിലെ ശിക്ഷാവിധി നാളെ വരാനിരിക്കെ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. വിഷയത്തിൽ പ്രതികരിക്കുകയാണ് സുനിൽ പരമേശ്വരൻ ഇപ്പോൾ. ഭാര്യ പങ്കുവച്ച കുറിപ്പിലെ കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഡിഎൻഎ ന്യൂസിനോട് പ്രതികരിച്ചത്.

സുനിൽ പരമേശ്വരന്റെ വാക്കുകൾ: എന്റെ മനസിനെ സ്‌പർശിച്ച ഒരു സന്ദേശം എനിക്ക് വന്നു. ആ വിഷയം ഞാൻ സംസാരിക്കണമെന്ന് ആഗ്രഹിച്ചതല്ല. ആ വിഷയത്തിലെ മറ്റ് കാര്യങ്ങളൊന്നും ഞാൻ സംസാരിക്കാൻ വിചാരിച്ചതല്ല. വേട്ടയാടവൾക്ക് ഒപ്പമെന്ന് പറഞ്ഞുകൊണ്ട് ഒരു പെൺകുട്ടി എഴുതിയ കത്താണ്. ബാക്കിയൊക്കെ നിങ്ങൾക്ക് അറിയാം എന്തായിരിക്കും ഈ വിഷയമെന്ന്. പ്രിയപ്പെട്ടവളെ നീ അതിജീവിതയല്ല വേട്ടയാടപ്പെട്ടവൾ ആണെന്നാണ് കത്തിൽ പറയുന്നത്.

dileepandsunilparameswaran

അതിലെ ഓരോ വാക്കുകളും അത്രത്തോളം കഠിനവും തുളച്ചു കയറുന്നതുമായിരുന്നു. വരാനിരിക്കുന്ന പെൺ ഭ്രൂണങ്ങളുടെ ശാപം വരെ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഉണ്ടാവുമെന്നാണ് അതിൽ പറയുന്നത്. ഇതൊരു സ്ത്രീ എഴുതിയതാണ്. കഴിഞ്ഞ ദിവസം നടന്ന, വേട്ടയാടപ്പെട്ട ആ പെൺകുട്ടിയുടെ കാര്യമാണ് അതിൽ പറയുന്നത്. തന്റെ നഗ്നത മുഴുവൻ വേട്ട നായ്ക്കൾക്ക് മുൻപിൽ അടിയറ പറയേണ്ടി വന്നവൾ.

അരുതേ, അരുതേ എന്ന് പറഞ്ഞു കരഞ്ഞിട്ടും തന്റെ സമ്പത്തിൽ നിന്ന് എന്ത് വേണമെങ്കിലും തരാമെന്ന് പറഞ്ഞിട്ടും നഗരത്തിന്റെ ഹൃദയത്തിൽ കൂടി ഒരു വണ്ടിയിൽ വച്ച് വേട്ടയാടപ്പെട്ടവളുടെ കഥയാണ്. ആ പെൺകുട്ടിയെ എങ്ങനെയാണ് നമുക്ക് മറക്കാൻ പറ്റുക. എന്താണ് ആ പെൺകുട്ടിക്ക് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുക. ലക്ഷോപലക്ഷം പേരുടെ വെന്തുനീറുന്ന വേദനയാണ് ഇത്. എന്നെ ഇക്കാര്യം ചോദിച്ചുകൊണ്ട് എത്രയോ പേരാണ് വിളിക്കുന്നത്.

ഇത് ഞാൻ പറയണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ഒരു പെൺകുട്ടി വേട്ടയാടപ്പെട്ടു അതിക്രൂരമായി. അതിൽ ആരൊക്കെയാണോ മുന്നിലും പിന്നിലും നിന്നത്, ആരൊക്കെയാണോ അതിന് കൂട്ടുനിന്നത് അവരെല്ലാം തന്നെ തലമുറകൾ അതിഭീകരമായ, ശാപത്തിന് ഉടമകൾ ആവുമെന്നാണ് ഞാൻ പറയുന്നത്. ഞാൻ ഇന്നേ ആളെന്ന് പേരെടുത്ത് പറയുന്നില്ല. ആരൊക്കെയാണോ അത് ചെയ്‌തു കൂട്ടിയത് അവരൊക്കെ അനുഭവിക്കേണ്ടി വരും.

ജുഡീഷ്യറിയിൽ വിശ്വാസം നഷ്‌ടമായില്ല എന്ന് പറയുമ്പോഴും പിആർ വർക്കും പണക്കൊഴുപ്പും കൊണ്ട് ആർത്തിപൂണ്ട ആരൊക്കെയോ, ആ പേര് ഞാൻ ഇവിടെ പറയുന്നില്ല, ആർക്കൊക്കെയാണോ ഈ ശാപം ചെന്നെത്തുന്നത് അവർക്ക് പിടിച്ചുനിൽക്കാൻ ദൈവത്തിന്റെ കാൽ പാദങ്ങൾ ഉണ്ടാവട്ടെ എന്നാണ് കുറിപ്പിൽ പറയുന്നത്. ആര് ജയിലിൽ കിടക്കുന്നു എന്നല്ല, ആരൊക്കെയാണ് അതിന് പിന്നിൽ അവർ അനുഭവിക്കുന്ന മഹാവിപത്ത് വലിയതായിരിക്കും.

തലമുറകൾ അവർ അനുഭവിക്കേണ്ടി വരും. ഈ കേസിൽ വിധി വന്ന ദിവസം എന്റെ ഭാര്യ കല ടീച്ചർ വാതിൽ അടച്ചു കൊണ്ട് പൊട്ടിക്കരയുകയായിരുന്നു. അങ്ങനെ എത്രയോ വീടുകളിൽ ആളുകൾ കരയുന്നുണ്ടാവും. ആരാണോ അതിന്റെ പിന്നിൽ നിൽക്കുന്നത്, അതുമായി ബന്ധമുള്ളത് അവർക്ക് ഉന്മൂല നാശം വരട്ടെ എന്നാണ് കുറിപ്പിൽ പറയുന്നത്. മറ്റാരുമല്ല എന്റെ ഭാര്യ തന്നെയാണ് വാട്‌സ്ആപ്പിൽ അയച്ചു തന്നത്.

ഈ വേദനയുടെ ശാപം വളരെ വലുതായിരിക്കും. ഇതൊരു സ്ത്രീയുടെ വേദനയാണ്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. ഇവരൊക്കെ മനുഷ്യരാണോ? അവൻ 30,000 രൂപയുടെ ഷൂ ധരിച്ചിട്ടും, ഒരു ലക്ഷത്തിന്റെ കൂളിങ് ഗ്ലാസ് വച്ചിട്ടും എന്ത് കാര്യം? എടൊ തനിക്ക് അമ്മ പെങ്ങൾമാരില്ലേ? സഹോദരിയില്ലേ? നിന്റെ സർവനാശം പ്രവചിക്കാൻ എനിക്കൊരു മടിയുമില്ല.

കാരണം നിങ്ങൾ ചെയ്‌ത തെറ്റ്, ആ തെറ്റ് നിങ്ങൾക്ക് അറിയാൻ പറ്റാതെ പോയത് കൊണ്ടാണ്. എനിക്ക് ഇതിൽ ഒന്നും സംസാരിക്കാൻ ഇല്ല. ഒരുപാട് ദുഃഖ ദുരിതങ്ങൾ കേൾക്കുന്ന ഒരാളാണ് ഞാൻ. സ്ത്രീയെ നശിപ്പിക്കാൻ ഇറങ്ങിയ ഒരുപാട് പേരുണ്ട്. ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ച ആരും ഉണ്ടാവാതിരിക്കട്ടെ. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാൾക്ക് വരാൻ പോവുന്ന മഹാദുരന്തം, ആർക്കും അയാളെ രക്ഷിക്കാൻ കഴിയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+