തുടർ ദുരന്തം വേണ്ടെന്ന് ഇടത് സർക്കാരിനെ വിമർശിച്ച് ഫിലിം ചേംബർ പ്രസിഡന്റ്; നിലപാട് തള്ളി ഫെഫ്‌ക
തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച ഫിലിം ചേംബർ പ്രസിഡന്റിന്റെ നിലപാട് തള്ളി ഫെഫ്‌ക രംഗത്ത്. അനിൽ തോമസ് കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പിൽ ഇടത് സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്നും സിനിമാ മേഖലയ്ക്ക് ഒന്നാകെ ദുരന്തം ഉണ്ടാക്കിയ ഭരണകൂടമാണ് ഇവിടുത്തേത് എന്നും ആരോപിച്ചത്. എന്നാൽ ഫെഫ്‌ക ആ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നാണ് ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചത്.
തിരഞ്ഞെടുപ്പ് കാലത്ത് ഒരു സര്‍ക്കാരിനെ ഇറക്കിവിടണമെന്നോ സര്‍ക്കാര്‍ തുടരണമെന്നോ പറയുന്ന സംഘടനയല്ല ഫെഫ്‌ക. അനില്‍ തോമസിന്റെ അഭിപ്രായത്തോട് തരിമ്പും യോജിപ്പില്ല. തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നിരവധി സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തിട്ടുണ്ട്. ഫിലിം ചേംബറിനുപോലും അങ്ങനെയൊരു അഭിപ്രായമുള്ളതായി തോന്നുന്നില്ല; ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണകൃഷ്‌ണൻ പറഞ്ഞു.

ഒരു തൊഴിലാളി സംഘടന എന്നനിലയില്‍ ദുരന്തം മാത്രമാണ് സർക്കാർ നല്‍കിയതെന്ന പരാതി ഞങ്ങള്‍ക്കില്ല. കാതലായ എന്തെങ്കിലും തൊഴിലാളി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അതും ഉണ്ടെന്ന് ഒരിക്കലും പറയാനാകില്ല. അതിനാൽ വളരെ ന്യൂട്രല്‍ സമീപനമാണ് സര്‍ക്കാരിന്റേത് എന്നതാണ് ഞങ്ങളുടെ നിലപാട്; ബി ഉണ്ണികൃഷ്‌ണൻ പറയുന്നു. അനിൽ തോമസിന്റെ നിലപാട് നേരത്തെ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു.
അനിൽ തോമസിന്റെ വാക്കുകൾ: തുടർ ദുരന്തം അവസാനിക്കണം... ഏപ്രിൽ 9,2026, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ, സ്ഥിരതയും വിവരവും, വിവേകവും ഉള്ള ഒരു സർക്കാർ കേരളം ഭരിക്കേണ്ട ആവശ്യക്ത ആണ് ഇപ്പോൾ ഉള്ളത്, പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കി വിടേണ്ട സമയം ആയി...
എന്തുകൊണ്ട് എൽഡിഎഫ് സർക്കാർ പരാജയവും, മാറണം എന്ന് ഞാൻ പറയുന്നത് എന്റെ മേഖല ആയ സിനിമ മേഖലയുടെ അവസ്ഥയും അനുഭവും വെച്ചാണ്... പുറത്തു പോകാൻ ഒരുങ്ങുന്ന സർക്കാരിന് മുൻപുള്ള സർക്കാരും കഴിഞ്ഞ പത്ത് വർഷം സിനിമ മേഖലക്ക് നൽകിയത് ദുരന്തം മാത്രമാണ്. 2017ൽ ആണല്ലോ ജിഎസ്‌ടി നടപ്പിലാക്കിയത്, ഒറ്റ രാജ്യം ഒറ്റ നികുതി എന്നാണല്ലോ മുത്രാവാക്യം പക്ഷെ കേരളത്തിൽ നടക്കുന്നതോ നികുതി കൊള്ള..
ജിഎസ്‌ടി നടപ്പിൽ വന്നപ്പോൾ സിനിമ വ്യവസായം ഒന്നടങ്കം ആവശ്യപ്പെട്ടത് അനുസരിച്ച് അപ്പോൾ ചുമത്ത പെട്ടിരുന്നു വിനോദനികുതി പൂർണമായും ഒഴുവാക്കി എന്നാൽ ഒരു വർഷം തികയും മുൻപ് അന്നത്തെ ധനകാര്യമന്ത്രി ശ്രീ തോമസ് ഐസക്ക് വിനോദനികുതി തിരിച്ചു കൊണ്ട് വന്നു, സിനിമ മേഖല ഒന്നടങ്കം പ്രതിഷേധം അറിയിച്ചിട്ടും അദ്ദേഹം കരുണ കാട്ടിയില്ല, ഒരു ഉഗ്രൻ കണ്ടെത്തലും നടത്തി "നിങ്ങൾ എന്തിന് ബേജാർ ആവണം സിനിമ കാണുന്ന പ്രേക്ഷകൻ അല്ലെ നികുതി നൽകുന്നത് ". ശെരിയാണ് മറ്റ് അനേകം നികുതിപോലെ ചുമ്മാ ഒരെണ്ണം ഇരിക്കട്ടെ പ്രേക്ഷകന്റെ തലക്ക്...
ജിഎസ്‌ടി നഷ്‌ടപരിഹാരം എണ്ണി വാങ്ങിയ മന്ത്രി, അതും കൂടാതെ ജിഎസ്‌ടി സർക്കാർ ഖജനാവിലേക്കും, വിനോദനികുതി പ്രാദേശിക സർക്കാരുക്കൾക്കും പിരിക്കാൻ സൗകര്യം ഒരുക്കി അങ്ങനെ കൊള്ള തുടർന്നു, പിന്നെ വന്ന മന്ത്രി ബാലഗോപാലും ഈ കൊള്ള തുടർന്നുകൊണ്ടേ ഇരിക്കുന്നു, കൂടാതെ നികുതി കുടിശ്ശിക വന്നാൽ 24 ശതമാനം പലിശ കൂടി പിരിച്ച് സർക്കാർ വക ബ്ലേഡ് കമ്പനി കഴിഞ്ഞ അഞ്ച് വർഷത്തെ ധനമന്ത്രിയുടെ വക സംഭാവന,ഇതെല്ലാം നടക്കുമ്പോഴും സിനിമക്കും ഒരു മന്ത്രി ഉണ്ട് ഈ വ്യവസായത്തിന് ഒന്നും നൽകാൻ കഴിയാതെ ഇരുന്ന ഒരു നിസ്സഹായൻ...
ഇവരുടെ എല്ലാം മുകളിൽ എല്ലാ അധികാരങ്ങളും സ്വന്തം താൽപര്യത്തിന് വേണ്ടി നടത്തുന്ന ഒരു മുഖ്യമന്ത്രിയും സിനിമ വ്യവസായത്തിന്റെ ആവശ്യങ്ങൾ ഒന്നും തന്നെ നടത്തി തരാൻ സമയം കണ്ടെത്തിയില്ല, ബാറുകൾക്ക് പ്രവർത്തന സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം എടുത്ത സർക്കാർ, ഇരട്ട നികുതി ഒഴിവാക്കാൻ പത്തുവർഷമായി ഞങ്ങൾ ആവശ്യം തുടർച്ചയായും ഉന്നയിച്ചിട്ടും പരിഗണിക്കാതെ ഇരിക്കുമ്പോൾ നിങ്ങൾ എത്രെയും വേഗം ഒന്ന് പോയി കിട്ടിയാൽ എന്ന ആഗ്രഹം ഇവിടെ കുറിക്കുന്നു, അതിനുള്ള വിവരം ഈ നാട്ടിലെ ജനത്തിന് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു....
സിനിമ എന്ന വ്യവസായത്തെ സംബന്ധിച്ച് ഇത് ഒരു കാര്യം മാത്രം, ഒട്ടനവധി കാര്യങ്ങൾ ഉണ്ട് വ്യവസായമായി അംഗീകാരം ലഭിക്കാതെ വ്യവസായം എന്ന് പേരിനൊപ്പം ചേർക്കുന്ന സിനിമക്ക് ലഭിക്കാനുള്ളത്...കാത്തിരിക്കുന്ന മെയ് 4ന് വേണ്ടി... കടക്കു പുറത്ത്. എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്. കേൾക്കാനും മനസിലാക്കി കാര്യങ്ങൾ നടത്തി തരാൻ പറ്റുന്നവർ ഈ നാട് ഭരിക്കട്ടെ.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications