Get Updates
Get notified of breaking news, exclusive insights, and must-see stories!

"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല"

സംവിധായകൻ രഞ്ജിത്തിന് പീഡനക്കേസിൽ കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. തിരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം ജാമ്യം കിട്ടിയതിനാൽ അദ്ദേഹത്തിന് വോട്ട് രേഖപ്പെടുത്താൻ പോലും കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയും സംവിധായകൻ ശാന്തിവിള ദിനേശ്. രഞ്ജിത്ത് മാറണമെന്നും കോഴിക്കോട്ടെ സിനിമകളുടെ തലവനായി നിൽക്കേണ്ട ആവശ്യം ഇനിയില്ലെന്നും അദ്ദേഹം ആപത്തിൽ ആയപ്പോൾ ആരും സഹായിച്ചില്ലെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

ഞാൻ കരുതിയത് പോലെ രഞ്ജിത്തിന് വെള്ളിയാഴ്‌ച ജാമ്യം കിട്ടി. വ്യാഴാഴ്‌ച ജാമ്യം കൊടുത്താൽ അയാൾ തന്റെ വോട്ട് രേഖപ്പെടുത്തി കളഞ്ഞാലോ എന്ന് കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും തോന്നിക്കാണും. അതുകൊണ്ട് വെള്ളിയാഴ്‌ചയേ ജാമ്യം കൊടുത്തുള്ളൂ. വിവാദം ഉണ്ടായ, സംഭവം നടന്നുവെന്ന് പറയുന്ന ചിത്രത്തിന്റെ നിർമ്മാതാവ് മഹാ സുബൈർ വന്നാണ് രഞ്ജിത്തിനെ കൂട്ടികൊണ്ട് പോയത്.

ranjith

ഞാൻ അവന്റെ പക്ഷത്ത് ആണെന്ന് വീമ്പുപറഞ്ഞ വിപ്ലവ സിംഹം ജോയ് മാത്യു പോലും അയാൾ ജയിൽ മോചിതനായപ്പോൾ കാണാൻ ചെന്നില്ല. വാചകമടി മാത്രമേ ഉള്ളൂ, രഞ്ജിത്തിന് ഇതൊരു നല്ല അനുഭവപാഠമാണ്. തെറ്റും ശരിയും ഒക്കെ കോടതിയും കാലവും ഒക്കെ തെളിയിക്കട്ടെ. ഒരു നിയന്ത്രണം എല്ലാത്തിലും രഞ്ജിത്ത് ഇനിയെങ്കിലും വരുത്തണം. രഞ്ജിത്തിനെ പരിഹസിച്ചവർ ഈ വിഷയത്തിൽ പക്ഷം പറയാൻ യോഗ്യരാണോ എന്നൊക്കെ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.

സിനിമ ഉള്ള കാലത്തോളം പെൺവിഷയവും അതിനൊപ്പം തന്നെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അല്ല ഞാൻ യോഗ്യനാണ്, യോഗ്യയാണ് എന്നൊക്കെ പറയുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കിയാൽ അതിന്റെ റീഡർ ഒടിഞ്ഞുപോവും, അത്ര വേഗത്തിൽ കള്ളം പറഞ്ഞാൽ. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്.

എറണാകുളം ജില്ല വിട്ടുപോകരുതെന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ കാല് കുത്തരുതെന്നുമാണ് കോടതി കൊടുത്തിരിക്കുന്ന നിബന്ധനകൾ. ഷൂട്ടിംഗ് കഴിഞ്ഞ ലൊക്കേഷനിൽ രഞ്ജിത്ത് ഇനിയെന്തിന് പോവണം എന്ന് കോടതി ചിന്തിച്ചിട്ടുണ്ടാവില്ല. എറണാകുളം ജില്ല വിടരുതെന്ന് എന്നത് രഞ്ജിത്തിന് ഒരു ആശ്വാസം തോന്നിയേക്കാം. കാരണം ഇനി കോഴിക്കോടുള്ള കുടുംബക്കാരെ കാണാൻ അങ്ങോട്ട് ചെല്ലേണ്ടതില്ലല്ലോ.

അക്കാര്യത്തിൽ അദ്ദേഹത്തിന് ആശ്വാസം തോന്നിയേക്കും. ലൊക്കേഷനിൽ മകൻ ഉണ്ടായിരുന്നു, തീരെ അവശൻ ആയതിനാൽ ആഹാരവും ഭക്ഷണവും ഒക്കെ കൊടുക്കാൻ രണ്ട് പേരെ ഇടംവലം നിർത്തിയിരുന്നു. ഇതൊക്കെ എന്നെ ഒരാൾ വിളിച്ചു പറഞ്ഞതാണ്. ഏതായാലും മോശമായി പോയി, കഷ്‌ടമായി പോയി, ഇത്രയും അവശനായ ഒരു മനുഷ്യന് മേൽ വന്ന കേസ് അത്രയും നാണംകെട്ട ഒന്നായിപ്പോയി.

കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു ഫ്ലാറ്റിൽ സ്ഥിരമായി നടീനടന്മാർ വന്നുപോവുന്നു, അതിലൊരു വിപ്ലവ സിംഹവും ഉൾപ്പെട്ടിട്ടുണ്ട്, അവസരവാദിയായ ഒരു നടനുമുണ്ട്, മദ്യവും മദിരാക്ഷിയും ഒക്കെ ഇവിടെ ഒഴുകുന്നുണ്ടെന്ന് അറിയുന്നു. അവിടെ പതിവായി പോകുന്നവരുടെ പല പേരുകളും കേൾക്കുന്നുണ്ട്. മര്യാദയ്ക്ക് നടന്നാൽ അവർക്ക് കൊള്ളാം. എന്നെ അവിടെയുള്ള ഒരാൾ വിളിച്ചുപറഞ്ഞതാണ്.

എറണാകുളത്ത് നിന്നും വയനാട്ടിൽ നിന്നുമൊക്കെ സിനിമാക്കാർ അവിടേക്ക് വരികയാണ് എന്നാണ് പറഞ്ഞത്. അവിടെ വലിയും കുടിയും പെണ്ണ്പിടിയും ഒക്കെയാണ് നടക്കുന്നത് എന്നാണ് അവർ പറഞ്ഞത്. ഞങ്ങൾ അപ്പുറവും ഇപ്പുറവും ഉള്ളവർ ഒക്കെ ഇത് അറിയുന്നുണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണ് എന്നുമാണ് വിളിച്ചയാൾ പറഞ്ഞത്.

തൽക്കാലം കോഴിക്കോട്ടെ സിനിമാക്കാരുടെ കുമ്പാരി സ്ഥാനം രഞ്ജിത്ത് വിട്ടുകളയുന്നതാണ് നല്ലത്. ഇനി ആ കുമ്പാരിയായിട്ട് നടക്കേണ്ട. കാരണം നിങ്ങൾ പെട്ടപ്പോൾ നിങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആരും നിങ്ങളെ സഹായിക്കാൻ വന്നിട്ടില്ല. വിനാശകാലേ വിപരീത ബുദ്ധിയെന്നാണ് പറയാറുള്ളത്, എങ്കിലും ഞാൻ പറയുകയാണ് രഞ്ജിത്ത് ഏത് ഒഴിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+