"ദിലീപാണ് ഈ കൊട്ടേഷന് പിന്നിലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു, ബാലചന്ദ്രകുമാർ പറഞ്ഞ ആ മാഡം ആരാണ്?"
നടിയെ ആക്രമിച്ച കേസിലെ വിധിക്ക് പിന്നാലെ കൂടുതൽ ചോദ്യങ്ങളുമായി സംവിധായകൻ ആലപ്പി അഷ്‌റഫ് രംഗത്ത്. ദിലീപിനോട് മാപ്പ് പറയാനുണ്ടായ സാഹചര്യവും അദ്ദേഹം വ്യക്തമാക്കി. ദിലീപാണ് കൊട്ടേഷന് പിന്നിലെന്ന് താൻ ഉറച്ചു വിശ്വസിച്ചു. അങ്ങനെ ദിലീപ് അല്ല ഇതിന് പിന്നിൽ എങ്കിൽ ആരാണ് കൊട്ടേഷൻ നൽകിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞ മാഡം ആരാണെന്നും ആലപ്പി അഷ്‌റഫ് ചോദിക്കുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ ദിലീപിനോട് മാപ്പ് ചോദിച്ചതിൽ പലരും എന്നോട് പ്രതിഷേധം അറിയിച്ചു. വിധി കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു. ശരിക്കും പറഞ്ഞാൽ ഞാൻ എന്തെങ്കിലും കാര്യാ സാധ്യത്തിനോ നേട്ടത്തിനോ ഒന്നുമല്ല മാപ്പ് പറഞ്ഞത്. ഒരിക്കൽ ചാനൽ ചർച്ചയിൽ നികേഷ് കുമാറിനോട് ഞാൻ പറഞ്ഞിരുന്നു ഒരുപക്ഷേ ദിലീപ് ഇതിൽ കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയാൽ മാപ്പ് പറയുമെന്ന്. ലക്ഷക്കണക്കിന് പേർ കണ്ട വീഡിയോ ആയിരുന്നു അത്. അപ്പോൾ പിന്നെ ഞാൻ എങ്ങനെ മാപ്പ് പറയാതിരിക്കും.

വിധി അതിജീവിതയ്ക്ക് മാത്രമല്ല അതിന്റെ പോരാട്ട വീര്യത്തിൽ ഒപ്പം നിന്ന് ലക്ഷോപലക്ഷം ആളുകൾക്ക് കൂടി ഷോക്കായിരുന്നു. ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നത് ഈ കൊട്ടേഷന് പിന്നിൽ ദിലീപ് ആണെന്നായിരുന്നു. ശിക്ഷ ഉറപ്പാണെന്നും കരുതി. ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ ഞാൻ കോടതി വിധിയെ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു. അന്ന് തന്നെ അതിജീവിത ഈ ആക്രമണം ഒരു കൊട്ടേഷൻ ആണെന്ന് പറഞ്ഞിരുന്നു.
പിന്നെ ഇതിലെ പ്രധാന പ്രതി പൾസർ സുനി പറയുന്നു, ബാക്കി പ്രതികളും പോലീസും ഒക്കെ പറയുന്നു ഇതൊരു കൊട്ടേഷൻ റേപ്പ് ആണെന്ന്. ഇനി ഈ കൊട്ടേഷൻ ദിലീപ് കൊടുത്തതല്ലെങ്കിൽ ആരാണ് കൊടുത്തത്? ഈ കൊട്ടേഷൻ ആരാണ് ദിലീപിന്റെ തലയിൽ ഇട്ടത്? ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെങ്കിലും എത്ര വലിയ ഉന്നതൻ ആണെങ്കിലും അവരെ നിയമത്തിന്റെ സമക്ഷം കൊണ്ട് വരേണ്ടത് അല്ലേ? ഈ കൊട്ടേഷൻ ഒരു മാഡത്തിന്റെ ആണെന്ന് ആദ്യമേ ഉയർന്നുകേട്ടിരുന്നു. ദിലീപ് തന്നെ അത്പറയുന്നത് കേട്ടതായി ബാലചന്ദ്ര കുമാറും മൊഴി നൽകിയിരുന്നു.
ഈ കാര്യങ്ങൾ ഒക്കെ അന്വേഷണ ഉദ്യോഗസ്ഥർ വിട്ടു കളഞ്ഞത് ആർക്ക് വേണ്ടി? ആരുടെ നിർദ്ദേശ പ്രകാരം. ഇങ്ങനെയൊക്കെ ചോദ്യങ്ങൾ ഇപ്പോൾ അന്തരീക്ഷത്തിൽ ഉയരുകയാണ്. കോടതി വിധിയുടെ കാര്യത്തിൽ ചിലരൊക്കെ പറയുന്നത് ഇത് ചോദിച്ച വാങ്ങിയ വിധി തന്നെയാണ് എന്നാണ്. അതിൽ ഏറെ ശ്രദ്ധേയമായത് ലിബർട്ടി ബഷീറിന്റെ അഭിപ്രായമാണ്. ഈ കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പായപ്പോൾ അദ്ദേഹം അതിജീവിതയോട് പറഞ്ഞിരുന്നു, രാമൻപിള്ളയെ പോലെ ഒരാൾ അപ്പുറത്ത് നിൽക്കുമ്പോൾ അതിലും നല്ല വക്കീൽ ഇപ്പുറവും വേണമെന്ന്.
അപ്പോൾ സന്ധ്യ മാഡവുമായി ആലോചിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ചിലവ് വഹിക്കാമെന്ന് പറഞ്ഞിട്ടും അതിന് അവർ തയ്യാറായില്ല. ബഷീർക്ക നിരവധി ചാനലുകളിൽ ഇത് പറയുന്നുണ്ട്. വലിയ കേസുകൾ ഒന്നും വാദിച്ച വക്കീലൻമാർ അല്ല അതിജീവിതക്ക് വേണ്ടി വാദിച്ചത്. അത് അല്ലായിരുന്നെങ്കിൽ കേസിന്റെ വിധി തന്നെ മാറിയേനെ.
ജോമോൻ പുത്തൻപുരയ്‌ക്കൽ ഒരിക്കൽ പറഞ്ഞിരുന്നു, തനിക്ക് നേരെ വന്ന വധശ്രമത്തിൽ പോലും അലംഭാവം കാട്ടിയ ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചതെന്ന്. കോടതി വളപ്പിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ ദിലീപ് കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയത്. കേസിനെ ലാഘവത്തോട് കാണാതെ തെളിവുകൾ കോടതിയിൽ ഹാജരാക്കുകയായിരുന്നു വേണ്ടത്.
ഇവർ പറഞ്ഞ വസ്‌തുതകൾ ഒക്കെ നമുക്ക് അങ്ങനെ തള്ളാൻ കഴിയുമോ.. ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞ ഒരു കാര്യം പ്രത്യാശ പകരുന്നതാണ്. തെളിവില്ലെന്ന് പറഞ്ഞുകൊണ്ട് കീഴ്‌ക്കോടതികൾ തള്ളുന്ന കേസുകൾ മേൽക്കോടതികളിൽ എത്തുമ്പോൾ ചില തെളിവുകൾ പൊന്തി വരാറുണ്ട്. ചിലപ്പോൾ ചില കാലതാമസം ഉണ്ടായേക്കാം. പൾസർ സുനിയുടെ ആഡംബര ജീവിതത്തെ കുറിച്ച് അന്വേഷിക്കാൻ ആരും തയ്യാറായില്ല.
എന്തൊക്കെയോ നിഗൂഢതകൾ ഇനിയും ഒളിഞ്ഞിരിക്കുന്നുണ്ട്. അതീജിവിതയ്ക്ക് പകുതി നീതി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അതൊരിക്കലും പ്രോസിക്യൂഷന്റെ വിജയമല്ല. അതിജീവിത ചൂണ്ടിക്കാട്ടിയ പ്രതികളെയാണ് ശിക്ഷിച്ചത്. ഇതിന്റെ പിന്നിലുള്ള യഥാർത്ഥ വില്ലൻ ആണെങ്കിലും വില്ലത്തി ആണെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. ദിലീപ് അല്ലെങ്കിൽ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയാണ് വേണ്ടത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications