'വെറുതെ മഞ്ജു വാര്യർ കൊള്ളാം എന്നല്ല ഞാൻ പറഞ്ഞത്, ഒരുപാട് സ്ത്രീകൾ എന്നെ അനുകൂലിച്ചു'; കൂട്ടിക്കൽ ജയചന്ദ്രൻ
അടുത്തിടെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ ഫേസ്‌ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് വൈറലായത്. അതിൽ മഞ്ജു വാര്യരെ പുകഴ്ത്തിയ ജയചന്ദ്രൻ മറ്റ് സ്ത്രീകളുടെ പ്രശ്‌നങ്ങളെ നിസാരവത്കരിച്ചുവെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലായിരുന്നു ഈ പോസ്‌റ്റ് എന്നും ചിലർ ആരോപിച്ചിരുന്നു. ഇപ്പോഴിതാ അതിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കൂട്ടിക്കൽ ജയചന്ദ്രൻ. സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ഈ പോസ്‌റ്റിൽ എന്തുകൊണ്ട് താൻ അങ്ങനെ കുറിച്ചുവെന്നാണ് ജയചന്ദ്രൻ വ്യക്തമാക്കുന്നത്.
കൂട്ടിക്കൽ ജയചന്ദ്രന്റെ വാക്കുകൾ
സർക്കാസം എന്ന് പറയുമ്പോൾ ആക്ഷേപഹാസ്യം എന്നല്ലേ. ആ പോസ്‌റ്റിലെ കാര്യങ്ങൾ ഉദാഹരണസഹിതം ഞാൻ പറയാം. പഴയ കെഎസ്ആർടിസി, അതിന്റെ മുടിഞ്ഞ ഫാനായിരുന്നു ഞാൻ. അന്നത്തെ ബസുകളുടെ ഗിയർ മാറ്റൽ ഒക്കെ നല്ല പാടാണ്. സ്‌റ്റിയറിംഗ് ഒക്കെ തിരിക്കുന്നത് ഇത്തിരി പാടാണ്. പിന്നെ ഹോണിന്റെ പ്രത്യേകത, എയർ ഹോൺ ആയിരുന്നു അത്. ആദ്യം കാറ്റ് വരും പിന്നെ മാത്രമേ ഹോൺ അടിയു.

ഇത്തരം കെഎസ്ആർടിസി ബസുകൾക്ക് അപവാദമാണ് ഇന്നത്തെ ലോ ഫ്ലോർ ബസ്. അങ്ങനെ ഞാൻ പറഞ്ഞാൽ തെറ്റുണ്ടോ? ഞാൻ പറഞ്ഞത് വിവരമുള്ള ആൾക്ക് മനസിലാകും, അതിനകത്തെ വശങ്ങളും. അങ്ങനെയുള്ള കെഎസ്ആർടിസി ബസിന് അപവാദമാണ് ഇവിടുത്തെ ലോ ഫ്ലോർ മറ്റേ വോൾവോ, എന്ന് പറയുന്നത് പോലെയാണ് ഞാൻ ആ പോസ്‌റ്റിൽ പറഞ്ഞത്. അത് വിവരമുള്ളവർക്കൊക്കെ മനസിലായി.
അപ്പൊ അവർ തന്നെ പറഞ്ഞു, വളരെ ഡിപ്ലമാറ്റിക് ആയിട്ടുള്ള ഒരു വാക്കുകളിലൂടെയാണ് നിങ്ങൾ പറഞ്ഞതെന്ന്. വെറുതെ മഞ്ജു വാര്യർ കൊള്ളാം, നന്നായിരിക്കുന്നു എന്ന് പറയാതെ, നിങ്ങൾ വളരെ ഡിപ്ലോമാറ്റിക് ആയി ഇതിൽ പറഞ്ഞു എന്ന് എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്. അങ്ങനെ മോശം പെണ്ണുങ്ങൾ ഉണ്ടെങ്കിൽ എന്നാണ് ഞാൻ കുറിച്ചത്.
നമുക്ക് പരിചയമുള്ള സ്ത്രീകളൊക്കെ അവരുടെ ഭർത്താവിനെ ഡിവോഴ്‌സ് ചെയ്യാതെ, രണ്ടു മക്കളൊക്കെ ഉണ്ടായിട്ടുണ്ടാകും. ഹസ്ബൻഡിനെ സഹിച്ച് ജീവിക്കുകയാവും. ഹസ്ബൻഡ് ഒരു സൈഡ്, വൈഫ് ഒരു സൈഡിൽ. അപ്പൊ നമ്മൾ ചോദിക്കുന്ന സമയത്ത് അവർ പറയും, മക്കളുടെ കല്യാണം ഒക്കെ വരുമ്പോൾ, ചൂണ്ടിക്കാണിക്കാൻ അച്ഛന്റെ സ്ഥാനത്ത് വേണ്ട എന്നാണ് പറയുക. അവർ അതിനുവേണ്ടി മാത്രം സഹിച്ചു കഴിയുന്ന ആൾക്കാരല്ലേ?
അപ്പൊ ഞാൻ അങ്ങനെ ഒരാളെ പുകഴ്ത്തി പറയാൻ വേണ്ടിയിട്ട്, മറ്റുള്ള സ്ത്രീകളെ ഇഴുത്തുക എന്നുള്ളത്, ആയിരുന്നില്ല ഉദ്ദേശിച്ചത്. ഞാൻ പറഞ്ഞത് അങ്ങനെയുള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട് എന്നുമല്ല. അല്ലെങ്കിൽ പിന്നെ ഒരു ബന്ധത്തിൽ നിന്നുകൊണ്ട് ഭർത്താവല്ലാതെ, മറ്റു പുരുഷനുമായിട്ട് ബന്ധമുള്ള സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട് എന്നും അവരെ വെച്ച് നോക്കുമ്പോൾ, എത്ര ഭേദമാണെന്നുമല്ല ഞാൻ പറഞ്ഞിരിക്കുന്നത്.
അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല. കാര്യം അങ്ങനെ വ്യക്തമായിട്ടുള്ള ആൾക്കാരെ എനിക്ക് അറിയത്തുമില്ല. ഇതൊക്കെ പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങളാണ്. അങ്ങനെയൊക്കെ നമുക്ക് അറിയാത്ത കാര്യങ്ങൾ ഉറപ്പിച്ച് പറയാൻ പറ്റത്തില്ല. ഇപ്പൊ ഈശ്വരന്റെ കാര്യം തന്നെ പറയാം, ദൈവം ഉണ്ട്. അല്ല, ഇല്ല, ഇതൊന്നും പറയാൻ പറ്റില്ല. അതിനൊന്നും ഉള്ള കഴിവ് മനുഷ്യനില്ല. പിന്നെ അതിൽ വിശ്വസിക്കുന്ന നമ്മളൊക്കെ എന്ന് പറയുന്നതുപോലെ, ഈ കാര്യം അങ്ങനെയൊക്കെ ആൾക്കാർ ഉണ്ടെങ്കിൽ, പറഞ്ഞു കേട്ടതേ ഉള്ളൂ.
ഒരിക്കലും ഞാൻ ഒന്നിലും വലുപ്പചെറുപ്പം നോക്കിയിട്ടില്ല. ഞാനിപ്പോ ഏതൊരു സ്‌റ്റേജിൽ നിൽക്കുമ്പോൾ ആർട്ടിസ്‌റ്റ് ആണ്. ഇവിടെ ഞാൻ വേറെ വലിയ ആളാണ് എന്നുള്ള രീതിയിൽ ആരെയും സമീപിച്ചിട്ടില്ല. അത് എനിക്ക് പറ്റിയ തെറ്റായിരിക്കും. അത് എല്ലാവരോടും സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലെ തന്നെയാണ് ഞാൻ സംസാരിക്കുന്നത്. അതുപോലെ എന്റെ ഭാര്യയോട് പറയുന്ന കാര്യം തന്നെയാണ് ആ പോസ്‌റ്റിൽ പറഞ്ഞത്.
ഞാൻ ആ പോസ്‌റ്റിൽ പറഞ്ഞതോടെ ഒരുപാട് പേർക്ക് കറക്റ്റ് ആയിട്ട് ബോധ്യമായിട്ടുണ്ട്. എന്നാലും വേണ്ടില്ല ഇവനെ രണ്ട് ചീത്ത പറഞ്ഞേക്കാം എന്നാണ് ചിലർ ചിന്തിക്കുന്നത്. ആ കാഴ്‌ചപ്പാടാണ് ഉള്ളതെന്നാണ് എനിക്ക് തോന്നുന്നത്. എത്രയോ സ്ത്രീകൾ എന്ന അനുകൂലിച്ചു കൊണ്ട് പോസ്‌റ്റ് ഇട്ടിരിക്കുന്നു. ഞാൻ എന്താണ് എഴുതിയത് അതിന്റെ ഉത്തരവാദിത്തം എനിക്കുണ്ട്. ആയിരക്കണക്കിന് ആളുകളിൽ ഓരോരുത്തരും അത് എങ്ങനെ വായിച്ചെടുത്തു എന്നതിൽ എനിക്ക് ഉത്തരവാദിത്തമില്ല.












Click it and Unblock the Notifications