Get Updates
Get notified of breaking news, exclusive insights, and must-see stories!

'തൃഷയെ എനിക്ക് ഒട്ടും ഇഷ്‌ടമേയല്ല, വിജയ് ഒറ്റപ്പെട്ടുപോയപ്പോൾ കടന്നുവന്ന വന്ന പരാദജീവിയാണ് അവർ'; സുചിത്ര

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത വിജയ്‌യും നടി തൃഷ കൃഷ്‌ണനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ നഗായിക സുചിത്ര നടത്തിയ പരാമർശങ്ങൾ വീണ്ടും വിവാദമാവുകയാണ്. ഒരു അഭിമുഖത്തിൽ തനിക്ക് വിജയ്‌യെ ഇഷ്‌ടമാണെന്നും എന്നാൽ തൃഷയെ ഒട്ടും ഇഷ്‌ടമല്ലെന്നും സുചിത്ര തുറന്നുപറയുകയായിരുന്നു. അടുത്തിടെ ഇറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭ്യൂഹങ്ങളെക്കുറിച്ച് സംസാരിക്കവെ, താൻ ആരുടെ പക്ഷവും ചേരുന്നില്ലെന്നും സത്യസന്ധമായി അഭിപ്രായം പറയുകയാണെന്നും സുചിത്ര വ്യക്തമാക്കി. 'എനിക്ക് തൃഷയെ ഒട്ടും ഇഷ്‌ടമല്ല. ഇത് ഞാൻ വസ്‌തുനിഷ്‌ഠമായി പറയുകയാണ്, എന്റെ വിലയിരുത്തലിനെ ഇത് ബാധിക്കാൻ ഞാൻ അനുവദിക്കില്ല. വിജയിയെ എനിക്ക് വളരെയധികം ഇഷ്‌ടമാണ്. ഒരു പക്ഷം പിടിക്കാതെ ഞാൻ എന്റെ അഭിപ്രായം സത്യസന്ധമായി പറയും' എന്ന് ഫസ്‌റ്റ് പോർട്ട് ഉദ്ധരിച്ചുകൊണ്ട് സുചിത്ര പറഞ്ഞു.

trisha

വിജയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സുചിത്ര രൂക്ഷമായ ചില പരാമർശങ്ങളും നടത്തി. വിജയിച്ച വ്യക്തികൾ ഒറ്റപ്പെടുമ്പോൾ അവരുടെ ജീവിതത്തിലേക്ക് ചില "പരാദ ജീവികൾ" കടന്നുവരാറുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. 'വിജയ് മാതാപിതാക്കളിൽ നിന്നും ഭാര്യയിൽ നിന്നും അകന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ഒറ്റയ്ക്കാണെങ്കിലും ഇതുവരെ ആത്മാന്വേഷണം നടത്തിയിട്ടില്ല. ഇതിനിടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുന്നത്' സുചിത്ര കൂട്ടിച്ചേർത്തു.

'സത്യസന്ധമായി പറഞ്ഞാൽ, രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് പിതാവ് ചന്ദ്രശേഖറിന്റെ പിന്തുണ ആവശ്യമാണ്. അല്ലാത്തപക്ഷം ഈ രംഗത്ത് ഒന്നും നേടാനാകില്ല. രാഷ്ട്രീയത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കണമെങ്കിൽ അത് പിതാവിന്റെ പിന്തുണയോടെയായിരിക്കണം' സുചിത്ര കൂട്ടിച്ചേർത്തു. സുചിത്രയുടെ ഈ അഭിപ്രായങ്ങൾ വിജയിയെയും തൃഷയെയും കുറിച്ചുള്ള നിലവിലുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.

നേരത്തെ വിജയ്-തൃഷ ബന്ധത്തിലെ അഭ്യൂഹങ്ങൾ കാരണം വിജയ്യുടെ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. കുടുംബാംഗങ്ങളിൽ ആശങ്കയുണ്ടായതായും കഥകൾ പ്രചരിച്ചു. ഈ വാദങ്ങൾക്ക് ശക്തമായ തെളിവുകളുണ്ടായിരുന്നില്ല. എന്നാൽ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്‌തതോടെ ഈ വിവാദത്തിന് ശക്തി കൂടിയിരുന്നു.

അതേസമയം, ഏറെക്കാലം വലിയ വിവാദങ്ങൾക്ക് ഇട കൊടുക്കാതെ പോയ ഇരുവരുടെയും ജീവിതം വീണ്ടും മാറിമറിഞ്ഞത് 2022-ൽ 'ലിയോ' എന്ന ചിത്രം പ്രഖ്യാപിച്ചതോടെയാണ്. വിജയും തൃഷയും വീണ്ടും ഒന്നിക്കുന്നത് അന്ന് വലിയ ചർച്ചയായി. പിന്നീട് 'ലിയോ'യുടെ പ്രൊമോഷനുകൾക്കിടെ ഇരുവരും വീണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. അവിടെ നിന്നാണ് ഇന്നത്തെ അഭ്യൂഹങ്ങളുടെ തുടക്കം, പിന്നീട് പലയിടത്തും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്‌തു.

അതിനിടെ 27 വർഷം നീണ്ട ദാമ്പത്യം വേർപെടുത്തുന്നതിനായി വിജയ്‌യുടെ സംഗീത, സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് കോടതിയെ സമീപിച്ചത്. വിജയ്‌യും ഒരു പ്രമുഖ നടിയും തമ്മിലുള്ള ബന്ധവും ഇതിൽ പരാമർശവിധേയമാണ്. എന്നാൽ, വിജയോ തൃഷയോ ഇതുവരെ ഈ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കാര്യമറിയാതെ തൃഷയെ കുറ്റപ്പെടുത്തരുതെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+