'ബോഡി ഷെയിമിംഗ് കമന്റുകൾ എന്നെ സഹായിച്ചു, ഓമിയുടെ വരവോടെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി'; ഇഷാനി കൃഷ്‌ണ
മലയാള സിനിമയിലെ താര കുടുംബങ്ങളിൽ ഏറ്റവും ശ്രദ്ധേയമായാണ് നടൻ കൃഷ്‌ണകുമാറിന്റേത്, മക്കൾ നാല് പേരും യൂട്യൂബിലൂടെയും സിനിമകളിലൂടെയും എല്ലാവർക്കും പരിചിതമാണ്. അതിൽ മൂന്നാമത്തെ ആളായ ഇഷാനിയുടെ ഏറ്റവും പുതിയ ചിത്രം ആശകൾ ആയിരം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ വനിതയുടെ യൂട്യൂബ് ചാനലിൽ തുറന്ന് സംസാരിക്കുകയാണ് ഇഷാനി കൃഷ്‌ണകുമാർ.
ഇഷാനിയുടെ വാക്കുകൾ
ഒരുപാട് ഇമോഷൻസ് ഉള്ള ആളല്ല ഞാൻ. ഒത്തിരി നാളുകൾക്ക് ശേഷം ഒരു സിനിമ വരുന്നത് കൊണ്ട് ഞാൻ ഹാപ്പിയാണെന്ന് മാത്രം. പിന്നെ എക്സൈറ്റഡ് ആണ്, അങ്ങനെയൊക്കെ എന്തൊക്കെയോ ചില ഫീലിംഗ്‌സ്. മോശം സ്‌ക്രിപ്പ്റ്റുകൾ എന്നൊരിക്കലും ഞാൻ ഒന്നിനെയും പറയില്ല. അത് എഴുതിയ ആളുകൾക്ക് എന്തുകൊണ്ടും അവ നല്ലതാണ്. നമുക്ക് അത് എത്രത്തോളം വർക്ക്ഔട്ട് ആവും എന്നാണ് നോക്കുന്നത്. ഓഫറുകൾ വന്നിരുന്നു. ഓരോ മൂന്ന് ഓഫറുകൾ വന്നിരുന്നു.

എന്റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാൻ ഉണ്ടാവണം എന്നാണ് ആഗ്രഹിച്ചിട്ടുള്ളത്. വീട്ടിൽ ആരുടെയെങ്കിലും ഒക്കെ ഇങ്ങനെയുള്ള കോളുകൾ വരുമ്പോൾ ഞങ്ങൾ പരസ്‌പരം എപ്പോഴും കളിയാക്കാറുണ്ട്. പേര് മാറിപ്പോയതായിരിക്കും എന്നൊക്കെയാണ് പറയാറുള്ളത്. ആ മൂന്നാമത്തെ കുട്ടി കാണാൻ നല്ലത് ആണല്ലോ എന്നൊക്കെ ഞാൻ പറയും. അച്ഛനും അമ്മയ്ക്കുമാണ് കൂടുതൽ കോളുകൾ വരാറുള്ളത്.
അമ്മുവിന് ലൂക്ക ഒക്കെ കിട്ടിയപ്പോൾ അതിന്റെതായ സന്തോഷം ഉണ്ടായിരുന്നു. അതങ്ങനെ ഞങ്ങൾ പുറത്ത് കാണിക്കാറില്ല. അച്ഛനാണോ അമ്മയാണോ കൂടുതൽ എക്സൈറ്റഡ് ആണെന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല. അച്ഛന് വളരെ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അങ്ങനെ പറയാറില്ലെങ്കിലും അമ്മയ്ക്ക് അത് ആഗ്രഹമുണ്ടെന്ന് എനിക്കറിയാം. എനിക്ക് അതിന്റെ കാലിബർ ഉണ്ടെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും. ഇഷാനിക്ക് ഇത് ചെയ്‌താൽ നന്നായിരിക്കും എന്നൊക്കെ അവർ പറയാറുണ്ട്.
സത്യം പറഞ്ഞാൽ മോശം കമന്റുകൾ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ബോഡി ഷെയിമിംഗ് കമന്റുകൾ പ്രത്യേകിച്ചും. എനിക്ക് അവരോട് നന്ദിയാണ് പറയാനുള്ളത്, ആരൊക്കെയാണോ അങ്ങനെ പണ്ട് എന്നോട് അങ്ങനെ പറഞ്ഞത്. പണ്ട് അങ്ങനെയുള്ള കമന്റുകൾ ഒക്കെ കാണുമ്പോൾ ഞാൻ ഭയങ്കര ഇറിറ്റേഡ് ആവാറുണ്ടായിരുന്നു. അത്ര മെലിഞ്ഞിട്ടൊന്നുമല്ലല്ലോ എന്നൊക്കെ ഞാൻ തന്നെ വിചാരിക്കാറുണ്ടായിരുന്നു. ബോഡി ഷെയിമിങ് നല്ലതാണ് എന്നല്ല, അത് എന്നെ സഹായിച്ചിട്ടുണ്ട്.
ഓമിയുടെ വരവോടെ എന്റെയുള്ളിൽ എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എല്ലാവരുടെയും ഉള്ളിൽ ആ മാറ്റം ഉണ്ടായിട്ടുണ്ട്. അയ്യോ, വെറും പാവമാണ്. ഒരു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മാത്രം, അത് അറിയിക്കാൻ വേണ്ടി കരയുന്ന ആളാണ്. അല്ലെങ്കിൽ കരയുകയേ ഇല്ല. അത്രയും നല്ല രീതിയിൽ പെരുമാറുന്ന കുഞ്ഞാണ്. അതാണ് എനിക്ക് അവനിൽ ഏറ്റവും കൂടുതൽ ഇഷ്‌ടമാവുന്ന കാര്യം. എപ്പോൾ ആരെ കണ്ടാലും ചിരിക്കും.
എനിക്ക് ഇപ്പോഴും എന്റെ കൂടെയുള്ള ഫ്രണ്ട്സ്, കുഞ്ഞിലേ മുതൽ സ്‌കൂളിൽ തുടങ്ങിയ ഫ്രണ്ട്സ് ആണ്. കോളേജിൽ നിന്ന് രണ്ട് പേരുമുണ്ട്. ചെറിയ സർക്കിൾ ആണ്. അർജുനെ ഞങ്ങൾ ട്യൂഷൻ ക്ലാസിൽ വച്ചാണ് പരിചയപ്പെടുന്നത്. ഇപ്പോൾ എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാം. എന്റെ അടുത്ത ഫ്രണ്ട്സ് അർജുനും ദേവനും തന്നെയാണ്.
ഈ ഫീൽഡിൽ നിൽക്കുമ്പോൾ ശരിക്കും പറഞ്ഞാൽ പ്ലാൻ ഒന്നും നടക്കണമെന്നില്ല. അത് സ്വാഭാവികമായി സംഭവിക്കണം. എന്റെയൊരു ആഗ്രഹം എന്ന് പറഞ്ഞാൽ നല്ല സിനിമകളൊക്കെ ചെയ്‌ത്, ഓഫറുകൾ ഒക്കെ കിട്ടണം, കഴിവുണ്ടെങ്കിൽ അത് തെളിയിക്കണം എന്നൊക്കെയാണ്. പ്ലാൻ ബി ഒന്നും വയ്ക്കണമെന്ന് എനിക്ക് ആഗ്രഹമൊന്നുമില്ല. സിനിമയാണ് എനിക്ക് ഇഷ്‌ടം.












Click it and Unblock the Notifications