"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു"
മലയാള മിനിസ്‌ക്രീനിൽ അവതാരകയായി തിളങ്ങി നിന്ന താരമാണ് രഞ്ജിനി ഹരിദാസ്. ഈ മേഖലയിൽ അവർക്ക് ശരിക്കും സൂപ്പർതാര പരിവേഷം തന്നെയായിരുന്നു. അങ്ങനെയുള്ള രഞ്ജിനിയുടെ കരിയറിൽ അവർ മറക്കാൻ ആഗ്രഹിക്കുന്ന ചില സംഭവങ്ങളും നടന്നിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
രഞ്ജിനി ഹരിദാസ് ആരാണെന്നുള്ളതിന് മുഖവുരയുടെ ആവശ്യമില്ല. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മിന്നും താരമാണ് രഞ്ജിനി. അവതരണ രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും പേരിനും പ്രശസ്‌തിക്കും ഇന്നും മങ്ങലേറ്റിട്ടില്ല. തന്റേതായ ശൈലിയാണ് അവർ അനുവർത്തിച്ചു പോരുന്നത്. അറിവിലും കഴിവിലും ബുദ്ധിയിലും ഒക്കെ അവർ മുൻപന്തിയിൽ തന്നെയാണ്. രഞ്ജിനി ആങ്കറിംഗ് രംഗത്തെക്ക് കടന്നുവന്നപ്പോൾ തോന്നിയത് അവരുടെ അവതരണ ശൈലി കാലത്തിന് മുന്നേ സഞ്ചരിക്കുന്നതല്ലേ എന്നായിരുന്നു.

അവരുടെ കടന്നുവരവിന്റെ കാലഘട്ടത്തിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അടക്കവും ഒതുക്കവും ഇല്ലാത്തവൾ, ആളുകളെ കെട്ടിപിടിക്കുന്നവൾ, കേരള തനിമയില്ല, ഇരിക്കുമ്പോൾ കാല് കവച്ചു വയ്ക്കുന്നു, ഇംഗ്ലീഷ് അധികമായി സംസാരിക്കുന്നു എന്നൊക്കെയായിരുന്നു അത്. വിമർശനങ്ങൾ ഏറെയായിരുന്നു. സോഷ്യൽ മീഡിയ സജീവമല്ലാത്ത കാലം തൊട്ടേ കേട്ട് തുടങ്ങിയതായിരുന്നു അതൊക്കെ.
വിമർശനങ്ങളെ അവർ അവജ്ഞയോടെയാണ് തള്ളി കളഞ്ഞത്. അതിനൊന്നും മറുപടി അർഹിക്കുന്നില്ലെന്നാണ് അവർ പറഞ്ഞത്. അഭിപ്രായങ്ങൾ ആരുടേയും എവിടെയും പറയുന്ന ആളായിരുന്നു രഞ്ജിനി. അവർ കടന്നുപോയ വഴികൾ പലപ്പോഴും മടികൂടാതെ വരച്ചുകാട്ടുമ്പോൾ ആദരവ് തോന്നുകയാണ്. അവരുടെ ഏഴാമത്തെ വയസിലാണ് പിതാവിന് നഷ്‌ടമായത്. എന്നെയും അമ്മയെയും പിന്നീട് സംരക്ഷിച്ചത് മുത്തശ്ശനായിരുന്നു.
അദ്ദേഹമാവട്ടെ നിരീശ്വരവാദിയും പുരോഗമനവാദിയും ഒക്കെയായിരുന്നു. മദ്യപിക്കുന്നവരെ തീരെ അദ്ദേഹത്തിന് ഇഷ്‌ടമല്ലായിരുന്നു. അമ്മയെ മദ്യപിക്കാത്ത ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്‌ടം. എന്നാൽ അമ്മയെ കെട്ടാനുള്ള അതിമോഹം കൊണ്ട് അച്ഛൻ മദ്യപിക്കില്ലെന്ന് കള്ളം പറയുകയായിരുന്നു.
രണ്ടായിരത്തിൽ അവർക്ക് മിസ് കേരള പട്ടം കിട്ടി. പിന്നീട് അവർ മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നിരുന്നു. പതിനഞ്ചാം വയസിൽ അവർ ആങ്കറിംഗ് രംഗത്തേക്ക് കടന്നു. ബൈജു കൊട്ടാരക്കരയാണ് രഞ്ജിനി മിനിസ്ക്രീനിലേക്ക് വരാൻ കാരണം. സാഹസിക ലോകം എന്ന പരമ്പരയിലേക്കാണ് ആദ്യം വരുന്നത്. ശ്രീകണ്ഠൻ നായരിലൂടെയാണ് പിന്നീട് അവർ ഐഡിയ സ്‌റ്റാർ സിംഗറിലേക്ക് ചെല്ലുന്നത്.
അദ്ദേഹം കൈപിടിച്ച് കൊണ്ടുവന്നവർ എല്ലാം അതിപ്രശസ്‌തരാണ്. പിന്നീട് സ്റ്റാര് സിംഗറിലൂടെ അവർക്ക് താരപരിവേഷം ലഭിച്ചു. എത്ര വർഷം കഴിഞ്ഞാലും അവർ ഉണ്ടാക്കിയ ഓളം അത് വേറെ ഒന്ന് തന്നെയായിരുന്നു. അവർ പറയുന്നത് താൻ ആഗ്രഹിച്ചതിലും കൂടുതൽ ഉയരത്തിൽ സ്‌റ്റാർ സിംഗർ കാരണം എത്തിയെന്നാണ്. അത് ശരിയാണ്, ആ ഒരൊറ്റ പ്രോഗ്രാമാണ് അവരുടെ തലവര മാറ്റിയത്.
ഒരുപാട് സന്തോഷങ്ങളും സൗഭാഗ്യങ്ങളും അവർക്ക് ലഭിച്ചിട്ടുണെങ്കിലും ഹൃദയവേദന ഉണ്ടാക്കുന്ന അനുഭവങ്ങളും അവിടെ അവരെ തേടി എത്തിയിരുന്നു. അത് ആദരണീയനായ കലാകാരൻ ജഗതി ശ്രീകുമാറിൽ നിന്നായിരുന്നു. ജഗതി ആ വേദിയിൽ വച്ച് അവരോട് കാണിച്ചത് തികച്ചും തെറ്റായിരുന്നു. ആങ്കറായി നിൽക്കുന്ന ആളെ അതിഥി അപമാനിക്കുന്ന കാഴ്‌ച ആദ്യമായിരുന്നു.
അവരോട് എന്തോ വൈരാഗ്യം തീർക്കുന്നത് പോലെയായിരുന്നു ജഗതിയുടെ പെരുമാറ്റം. അന്ന് ജഗതി അവരെ അനുകരിച്ച് ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ ഓഡിയൻസ് അട്ടഹസിച്ചു ചിരിക്കുകയായിരുന്നു. വിഷമവും ജാള്യതയും ഒക്കെ മറച്ചുകൊണ്ടാണ് ജഗതിക്ക് തൊട്ടടുത്ത് നിന്ന രഞ്ജിനിയും ഓഡിയൻസിന് ഒപ്പം ആർത്തുചിരിച്ചു. എന്നിട്ടും ജഗതിക്ക് വിടാൻ ഭാവമായിരുന്നില്ല.
ജഗതി രഞ്ജിനിയെ അപമാനിച്ച് കൈയടി കേട്ട് ആനന്ദം കൊണ്ടപ്പോൾ രഞ്ജിനിയുടെ ഹൃദയം വേദന കൊണ്ട് പിടയുകയായിരുന്നു. പരിപാടി നന്നാവാൻ വേണ്ടി അവർ അവിടെ പിടിച്ചു നിന്നു, പിന്നീട് അറിയാൻ കഴിഞ്ഞത് ഇടവേള സമയത്ത് വേദിയുടെ പിന്നിൽ നിന്ന് സങ്കടം സഹിക്കാൻ ആവാതെ അവർ വിതുമ്പി കരഞ്ഞുവെന്നാണ്. പിന്നീട് അവർ പറഞ്ഞ മറുപടി എനിക്ക് പ്രതികരിക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷേ അതിഥിയെ അപമാനിക്കരുത് എന്നാണ്. അത് അവരുടെ വ്യക്തിത്വത്തിന് കൂടുതൽ മികവ് നൽകുന്നതാണ്.
-
വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
'അത് താങ്കൾ വിചാരിച്ചാൽ നടക്കില്ല, തരത്തിൽ പോയി കളിക്ക് നികേഷേ'; മറുപടിയുമായി ദീപ്തി മേരി വർഗീസ് -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
വിഷു കഴിഞ്ഞാല്‍ ഇവര്‍ക്ക് ശുക്രദശയും രാജയോഗവും ഒരുമിച്ച്..! ഇതാണോ നിങ്ങളുടെ രാശി? -
ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞു; കാരണം ഇറാൻ യുദ്ധത്തിലെ വെടിനിർത്തൽ, ഇനിയെന്ത്? -
ആശ്വാസവാര്‍ത്ത..! യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, തീരുമാനം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ -
'25000 വോട്ടുകൾക്ക് ബേപ്പൂരിൽ ഞാൻ ജയിക്കും, നാല് അപരന്മാരെയാണ് എനിക്കെതിരെ നിർത്തിയത്'; പിവി അൻവർ














Click it and Unblock the Notifications