'ജയറാം എപ്പോഴും മുഖംമൂടി അണിഞ്ഞു ജീവിക്കുന്ന വ്യക്തി, അയാളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട'; സുനിൽ പരമേശ്വരൻ
മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശ്രീനിവാസൻ എന്ന നടൻ മണ്മറഞ്ഞിരിക്കുകയാണ്. സിനിമയിലെ ഒട്ടുമിക്ക പ്രമുഖർ എല്ലാവരും തന്നെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുകയും അവസാനമായി ഒരുനോക്ക് കാണാനായി എത്തുകയും ചെയ്‌തിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സൂര്യ, പാർത്ഥിപൻ തുടങ്ങിയവർ ഉൾപ്പെടെ ശ്രീനിവാസനെ കാണാനെത്തി. എന്നാൽ അവിടെ ജയറാമിന്റെ അസാന്നിധ്യം വലിയ ചർച്ചയായിരുന്നു.
ചെന്നൈയിൽ ഒരു ഷൂട്ടിൽ ആയതിനാലാണ് തനിക്ക് എത്താൻ കഴിയാത്തതെന്ന് ജയറാം പറയുകയും ചെയ്‌തിരുന്നു, ഇതിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ ജയറാമിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സുനിൽ പരമേശ്വരൻ. ജയറാം മുഖംമൂടികളുമായി ജീവിക്കുന്ന മനുഷ്യനാണ് എന്നാണ് സുനിൽ പരമേശ്വരൻ പറയുന്നത്. ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സുനിൽ പരമേശ്വരന്റെ വാക്കുകൾ
സമൂഹത്തിന്റെ ജാഡകൾ ഇല്ലാതെ, ലോകത്തിന്റെ ജാഡകൾ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യനായിരുന്നു ശ്രീനിവാസൻ. കാലത്തിന്റെ വിസ്‌മൃതിയിൽ ആണ്ടുപോവാത്ത ഒരു മഹദ് പ്രതിഭയാണ് അദ്ദേഹം. പക്ഷേ, മരണം ഉണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്. ഒരാളുടെ മരണത്തിൽ ചിലർ മുഖംമൂടികളുമായി എത്തും. അങ്ങനെ ചിലർ മുഖംമൂടികളുമായി എത്തിയ ദൃശ്യമാണ് എനിക്ക് കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞത്. ശ്രീനിവാസനെ തൊട്ടറിഞ്ഞ മനുഷ്യർ, അദ്ദേഹത്തിന്റെ കുടുംബം, സത്യൻ ചേട്ടനെ പോലെയുള്ള സുഹൃത്തുക്കൾ ഒക്കെ അവിടെ ഉണ്ടായിരുന്നു.
അവിടേക്കാണ് താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയ ഒരാൾ വന്നിട്ട് ഒരു സീൻ ഉണ്ടാക്കുന്നു. എന്ത് യോഗ്യതയാണ് അയാൾക്ക് ഉള്ളത്. സുനിൽ സ്വാമി എന്ന് പറയുന്ന, മുതലമടയിലെ സ്നേഹം ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ചെയർമാൻ ആണത്രേ. അയാൾ കൊറേ കാലം ജയിലിൽ കിടക്കുകയായിരുന്നു. ജനങ്ങളെ പറ്റിച്ചും വഞ്ചിച്ചും ആത്മീയതയുടെ മുഖംമൂടി അണിഞ്ഞു കൊണ്ട് വരികയാണ് അയാളോക്കെ. എന്നെ ഒരുപാട് പേർ വിളിച്ചു, അത് ഞാൻ ആണെന്ന് കരുതി.
ഇദ്ദേഹത്തെ കുറിച്ച് വളരെ വ്യക്തമായി ശ്രീവിദ്യ എന്ന മരണപ്പെട്ട നടി എന്നോട് പറഞ്ഞിട്ടുണ്ട്. ഇയാളൊക്കെ ഒരു മനുഷ്യനാണോ? ഒരാളുടെ മരണം മുതലെടുക്കാൻ വന്നിരിക്കുന്നു. അവിടെ നട്ടെല്ലുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവന്റെ ചെവികുറ്റിക്ക് അടിക്കേണ്ടതാണ്. അയാൾ എന്താണ് അവിടെ ചൊല്ലുന്നത്. ഇത്തരം ദുഷ്‌കർമങ്ങൾക്ക് എതിരെ പേന എന്ന പടവാൾ ഉയർത്തിയ ശ്രീനിവാസന്റെ ചടങ്ങിൽ ഇയാളെ ആട്ടിപ്പുറത്താക്കാൻ ആരും ഉണ്ടായില്ലേ?
അതുപോലെ തന്നെയാണ് ജയറാം. അയാൾ എത്ര തിരക്കാണെങ്കിലും അവിടെ വരേണ്ടതായിരുന്നു. ജയറാം എന്ന നടന്റെ മുഖംമൂടിയെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ട്. വെറും മുഖംമൂടി അണിഞ്ഞുകൊണ്ട് ജീവിക്കുന്ന ആളാണ് അയാൾ. നമ്മൾ വിശ്വസിക്കേണ്ടി വരും. പാർത്ഥിപൻ എന്ന നടൻ ഒരു സിനിമയിൽ എങ്ങാനുമേ മുഖം കാണിച്ചിട്ടുളൂ. എത്രയോ വലിയ വലിയ മനുഷ്യർ അവരുടെ എല്ലാ തിരക്കുകളും മാറ്റി വച്ചുകൊണ്ട് അവസാനമായി ഒന്ന് കാണാൻ വരുമ്പോഴാണ് ജയറാം എന്ന നടന്റെ അസാന്നിധ്യം.
ഈ മുഖംമൂടികൾ ദൈവം പൊളിച്ചടുക്കും. ഇപ്പോൾ അയ്യപ്പന്റെ വിഷയത്തിൽ ആയാലും ജയറാമിന്റെ വീട്ടിലൊക്കെ കൊണ്ട് പോയി വച്ച് പൂജ ചെയ്‌തത് ഒക്കെ എല്ലാവർക്കും അറിയാവുന്നതാണ്. ഈ മുഖംമൂടികൾ ഒക്കെ എന്നാണ് ലോകത്തിന് മുൻപിൽ ദൈവത്തിന് അഴിച്ചുവയ്ക്കാൻ കഴിയുക. ജയറാം വന്നിട്ടില്ല,അത് പോട്ടെ, ജയറാമിൽ നിന്ന് നമ്മൾ അത് പ്രതീക്ഷിക്കണ്ട.
എന്നാൽ ഇതുപോലെ ആത്മീയതയുടെ പേരിൽ തട്ടിപ്പ് നടത്തിയവനെയും, ആളുകളുടെ പണം തട്ടിയവനെയും ഒക്കെ ഇങ്ങനെ അവിടേക്ക് കടത്തിവിടുന്നത് ആരാണ്? ഇത്തരത്തിലുള്ള കപട ആത്മീയ വാദികളെ തിരിച്ചറിയണം. മുഖംമൂടികളുമായി ജീവിക്കുന്ന കൊറേ മനുഷ്യർ. ആരും ഇല്ലാതെ പോയല്ലോ ഈശ്വരാ എന്ന് നമ്മൾ ചോദിച്ചുപോവുകയാണ്. ഇത്തരം വൃത്തികേടുകൾക്ക് എതിരെ പടവാൾ ഉയർത്തിയ ആൾ ആയിരുന്നു ശ്രീനിവാസൻ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications