Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയറാം വംശീയവാദി ആണെന്ന് പ്രതാപ് പോത്തൻ പറഞ്ഞു, അന്ന് ആ സ്ത്രീയോട് മാപ്പ് പറഞ്ഞു തടിയൂരി'; ആലപ്പി അഷ്‌റഫ്

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ജയറാം. ഒരുകാലത്ത് ഹിറ്റുകൾ മാത്രം സമ്മാനിച്ച അദ്ദേഹത്തിന് പക്ഷേ ഇപ്പോൾ അത്രനല്ല കാലമല്ല. അടുത്തകാലത്തായി ഇറങ്ങിയ ചിത്രങ്ങളിൽ പലതും പരാജയമായിരുന്നു. ഇപ്പോഴിതാ ജയറാം കരിയറിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും മാപ്പ് പറയേണ്ടി വന്ന സാഹചര്യത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ

എനിക്ക് വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്‌ത ചിത്രമാണ് ഒരു മുത്തശ്ശിക്കഥ. അതിൽ നായകനായി അഭിനയിച്ചത് വിനീത് ആയിരുന്നു. എന്നാൽ എന്നോട് ആദ്യം പ്രിയൻ പറഞ്ഞത് പത്മരാജന്റെ പടത്തിൽ അഭിനയിച്ച ഒരു പയ്യനുണ്ട്, മലയാറ്റൂർ രാമകൃഷ്‌ണന്റെ അനന്തരവനാണ്. അവനെ നമുക്ക് ഈ പടത്തിലെ നായകനാക്കാം. അങ്ങനെ ഞങ്ങൾ പത്മരാജനെ ബന്ധപ്പെട്ടു. അപ്പോൾ അവിടെ ഷൂട്ട് കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് ഞാൻ അറിയുന്നത് കലാഭവനിൽ മിമിക്രി ചെയ്യുന്ന ജയറാം എന്ന പയ്യന് വേണ്ടിയാണ് പത്മരാജനെ വിളിച്ചതെന്ന്.

jayaramalleppeyashraf

1988ൽ പുറത്തിറങ്ങിയ അപരൻ എന്ന ചിത്രമായിരുന്നു ജയറാമിന്റെ അരങ്ങേറ്റ ചിത്രം. ജയറാം എന്ന മിമിക്രിക്കാരനെ കലാഭവനിലേക്ക് കൈപിടിച്ച് കൊണ്ട് വന്നത് കലാഭവൻ റഹ്മാൻ ആയിരുന്നു. ലാൽ അവിടെ നിന്ന് പടിയിറങ്ങിയപ്പോൾ പകരം കണ്ടെത്തിയ മിമിക്രിക്കാരൻ ആയിരുന്നു ജയറാം. ജയറാമിന്റെ സഹോദരൻ വെങ്കിയുടെ സുഹൃത്തായിരുന്നു റഹ്മാൻ. അപരൻ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്ന പത്മരാജൻ അവരുടെ ഒരു കാസറ്റ് കാണുകയായിരുന്നു.

അതിൽ മിമിക്രി ചെയ്യുന്ന ജയറാമിനെ കണ്ടപ്പോൾ ഇവൻ കൊള്ളാമല്ലോ എന്ന് പത്മരാജന് തോന്നി. യാദൃശ്ചികമായി എന്നും നടക്കാൻ പോവുമ്പോൾ കൂടെ കാണാറുള്ള മലയാറ്റൂർ തന്റെ അനന്തരവനെ കുറിച്ച് പത്മരാജനോട് പറയുകയും ചെയ്‌തു. അവനിപ്പോൾ കലാഭവനിലാണ് സിനിമയിൽ ചാൻസ് കൊടുക്കണമെന്ന് പറഞ്ഞു. ഹരി പോത്തൻ നിർമ്മിച്ച ആ സിനിമയിൽ ജയറാം നായകനും ശോഭന നായികയുമായിരുന്നു.

തൊണ്ണൂറ് കാലഘട്ടത്തിൽ അദ്ദേഹം അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങൾ ഒക്കെ ഇന്നും പുതുതലമുറ യൂട്യൂബിൽ മടുപ്പില്ലാതെ കാണുന്നു. എത്രയെത്ര മനോഹര ചിത്രങ്ങൾ. സീനിയേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ജയറാമിന്റെ മിക്കവാറും എല്ലാ ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞു. പിന്നെ ഏറെക്കാലത്തിന് ശേഷം എബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിലൂടെയാണ് ജയറാം വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. അന്യഭാഷയിൽ ചെയ്‌ത പടങ്ങൾ എല്ലാം വിമർശിക്കപ്പെട്ടു.

ജയറാമിനെതിരെ ആക്ഷേപം ഉന്നയിച്ചു കൊണ്ട് ആദ്യം രംഗത്ത് വന്നത് ജയറാമിനെ വച്ച് 9 പടങ്ങൾ സംവിധാനം ചെയ്‌തിട്ടുള്ള രാജസേനൻ ആയിരുന്നു. അവർ തമ്മിലുള്ള സൗഹൃദവും ബന്ധവും വലിയ രീതിയിൽ മറ്റുള്ളവരിൽ അസൂയ ഉണ്ടാക്കിയിരുന്നു. ദിവസവും മണിക്കൂറുകളോളം ഇവർ ഫോണിൽ അടക്കം സംസാരിക്കുമായിരുന്നു. ജയറാമിന്റെ സിനിമയിലെ ഗ്രാഫ് ഉയരുകയും രാജസേനന്റെ തഴയുകയും ചെയ്‌തപ്പോൾ മെല്ലെ മെല്ലെ ആ ഫോൺ വിളികളുടെ ദൈർഘ്യം കുറയുകയും സൗഹൃദം ഇല്ലാതാവുകയും ചെയ്‌തു.

വിളിക്കുമ്പോൾ പലപ്പോഴും ജയറാം തിരക്കാണെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നെ പിന്നെ ഫോൺ എടുക്കാതെയുമായി. അതിനെപ്പറ്റി ചോദിച്ചപ്പോൾ ജയറാം അങ്ങനെ പെരുമാറാൻ ഉണ്ടായ കാരണം എന്താണെന്ന് ഇന്നും അറിയില്ലെന്നാണ്. ഈ വിഷയത്തെ സാധൂകരിക്കുന്ന ഒരു കാര്യമാണ് നടൻ പ്രതാപ് പോത്തനും പങ്കുവച്ചത്. അദ്ദേഹം ജയറാമിന്റെ പേര് പറയാതെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറഞ്ഞിരുന്നു.
ഒരു മലയാളി നടൻ അഹങ്കാരി ആണെന്നും പത്മശ്രീയ്ക്ക് അർഹൻ അല്ലെന്നും വംശീയ വാദി ആണെന്നും.

ഒരു സിനിമയിൽ മകന്റെ ഡേറ്റ് ചോദിച്ചപ്പോൾ പഴയ സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ താത്പര്യമില്ലെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. ആ വാക്കുകളാണ് പ്രതാപ് പോത്തനെ ചൊടിപ്പിച്ചത്. തന്റെ സഹോദരൻ നിർമ്മാതാവായ ചിത്രത്തിലൂടെയാണ് ജയറാം നായകനായതെന്ന് പ്രതാപ് പോത്തൻ പറയുന്നു. ജയറാം വാഗ്വാദത്തിന് ഒന്നും മുതിരാതെ അമ്മയിൽ പരാതി കൊടുക്കുകയാണ് ഉണ്ടായത്. അതിന് ശേഷം പ്രതാപ് പോത്തൻ ആ പോസ്‌റ്റ് പിൻവലിച്ചു.

അന്ന് ജയറാം വംശീയവാദി ആണെന്ന് പ്രതാപ് പോത്തൻ പറയാൻ ഒരു കാരണം ഉണ്ടായിരുന്നു. ജയറാമിന് പറ്റിയ ഒരു നാക്കുപിഴ ആയിരുന്നു. തന്റെ വീട്ടിൽ ജോലിക് ഒരു കറുത്ത് തടിച്ച തമിഴത്തി സ്ത്രീ ഉണ്ടെന്നായിരുന്നു ജയറാം അന്ന് പറഞ്ഞത്. അത് തമിഴ്‌നാട്ടിൽ വലിയ വാർത്തയായി, ജയറാം തമിഴ് സ്ത്രീകളെ അപമാനിച്ചു എന്നായിരുന്നു. ജയറാമിന്റെ വീട്ടിലേക്ക് ജനക്കൂട്ടം പാഞ്ഞടുത്തു. എഗ്മോർ മജിസ്‌ട്രേറ്റ് കോടതിയിൽ ആ സ്ത്രീ പരാതി കൊടുത്തു. ഒടുവിൽ മാപ്പ് പറഞ്ഞാണ് ജയറാം അതിൽ നിന്ന് തടിയൂരിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+