'ദിലീപേട്ടൻ ആ നടന്റെ പേരിൽ എന്നെ കുറേ കളിയാക്കി, മഞ്ജു ചേച്ചിയും അവിടെ ഉണ്ടായിരുന്നു'; കാവ്യ മാധവൻ പറഞ്ഞത്
മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നായികയായിരുന്നു കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് പടിപടിയായി നായികാ വേഷത്തിലേക്ക് നടന്നുകയറുകയായിരുന്നു. ദിലീപ്, ബിജു മേനോൻ, സംയുക്ത വർമ്മ എന്നിവരഭിനയിച്ച ലാൽ ജോസ് സംവിധാനം ചെയ്‌ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രമാണ് നായികയായി അവർ അരങ്ങേറിയത്.
ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് അമൃത ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാവുന്നത്. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്ക കാലത്തെ കുറിച്ചും ദിലീപ് ഉൾപ്പെടെയുള്ള ആളുകളുമായുള്ള അനുഭവങ്ങളും ഒക്കെ കാവ്യ തുറന്ന് പറയുന്നുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ദിലീപും സുഹൃത്തുക്കളും ചേർന്ന് തന്നെ കളിയാക്കിയതിനെ കുറിച്ച് പറയുകയാണ് കാവ്യ, ഈ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

കാവ്യ മാധവൻ അന്ന് പറഞ്ഞത്: അന്ന് ഞാൻ ചാക്കോച്ചന്റെ വലിയൊരു ആരാധികയായിരുന്നു. എപ്പോഴോ ലാലു ചേട്ടന്റെ അടുത്ത് ഇങ്ങനെ സംസാരിക്കുമ്പോൾ ഞാൻ അത് പറഞ്ഞിരുന്നു. ചാക്കോച്ചന്റെ നായികയായി എന്നെ വിളിക്കുകയാണെങ്കിൽ പത്താം ക്ലാസ് പരീക്ഷ ആണെങ്കിലും ഞാൻ വരാം. അത് ദിലീപേട്ടൻ അറിഞ്ഞു. ദിലീപേട്ടന് ഇക്കാര്യം അറിയാമെന്നുള്ളത് ഒന്നും എനിക്ക് അപ്പോൾ അറിയില്ലായിരുന്നു.
ഫോട്ടോഷൂട്ട് നടക്കുമ്പോൾ ദിലീപേട്ടൻ ദീപസ്‌തംഭം മഹാശ്ചര്യം എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ക്ലീൻ ഷേവ് ഒക്കെ ആയിരുന്നു. അങ്ങനെ പടത്തിൽ മീശ വേണ്ടത് കൊണ്ട് അപ്പോൾ ഒട്ടിച്ചു വയ്ക്കുകയായിരുന്നു. ഒട്ടിച്ച് ഫോട്ടോഷൂട്ട് ഒക്കെ കഴിഞ്ഞ്, എന്റടുത്ത് ചോദിച്ചു ഈ മീശ ആരുടേതാണെന്ന് അറിയാമോ എന്ന്. ഞാൻ അറിയില്ലെന്ന് പറഞ്ഞു. ഇത് കുഞ്ചാക്കോ ബോബന്റെ മീശയാണ്. അപ്പൊ എനിക്ക് കാര്യം പിടികിട്ടി, അറിഞ്ഞോ, ഏയ് ലാലുച്ചേട്ടൻ അങ്ങനെ ചെയ്യുമോ എന്നൊക്കെ വിചാരിച്ചു.
പിന്നെ ഞാൻ എന്ത് ചെയ്യുമ്പോഴും ദിലീപേട്ടൻ ഇങ്ങനെ ഇത് പറഞ്ഞോണ്ടിരിക്കും. അന്ന് മഞ്ജു ചേച്ചി ഒക്കെ അവിടെ ഉണ്ടായിരുന്നു. ദിലീപേട്ടന്റെയും മഞ്ജു ചേച്ചിയുടെയും കല്യാണമൊക്കെ കഴിഞ്ഞ സമയമായിരുന്നു അത്. ബിജു ചേട്ടനും ഒക്കെയുണ്ട് അന്ന് ലൊക്കേഷനിൽ. ഞാൻ എന്ത് പറഞ്ഞാലും ഇവർ കുഞ്ചാക്കോ ബോബന്റെ പേര് എടുത്തിടും. ഞാൻ അങ്ങനെ ലാലു ചേട്ടന്റെ അടുത്ത് പോയി ചോദിച്ചു.
അപ്പോൾ പുള്ളി പറഞ്ഞു, ഞാനിത് പറഞ്ഞപ്പോൾ തന്നെ അവർ അങ്ങോട്ടും ഇങ്ങോട്ടും ഇത് പറഞ്ഞുകാണും. അവരൊക്കെ വലിയ ഫ്രണ്ട്സ് അല്ലേ. പിന്നെ ജസ്‌റ്റ് അന്നേരത്തെ ഒരു കളിയാക്കൽ മാത്രമേ ശരിക്കും ഉണ്ടായിട്ടുള്ളൂ. എന്റെ ഏറ്റവും വലിയ ഒരു ഭാഗ്യം എന്ന് പറയുന്നത് ലാലു ചേട്ടൻ, ദിലീപേട്ടൻ ഇവരുടെയൊക്കെ ഒരു ടീമിനൊപ്പം വരാൻ കഴിഞ്ഞതാണ്.
നായികയായി ആദ്യ ഗാനരംഗം എടുത്തത് അമ്പാടി പെയ്യുകൾ ആയിരുന്നു. വെണ്ണിലാ ചന്ദനക്കിണ്ണം ഇതുപോലെ ആയിരുന്നില്ല. ഇതിൽ ലിപ് ചെയ്യുന്നത് ഒന്നും അങ്ങനെ പ്രശ്‌നം ആയി തോന്നിയിരുന്നില്ല. ക്ലാസിക്കൽ ഡാൻസ് ആയിരുന്നു ഇതിൽ ചെയ്യാൻ ഉണ്ടായിരുന്നത്. രാധ എന്ന കഥാപാത്രം ഞാൻ ജീവിതത്തിൽ ഏറ്റവും ഇഷ്‌ടപ്പെടുന്ന കഥാപാത്രമാണ്. എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട സിനിമയും ചന്ദ്രനുദിക്കുന്ന ദിക്കിലാണ്.
ആദ്യത്തെ ഇതിനോട് ഒരു പ്രത്യേക താൽപര്യം ഉണ്ടാവും എന്ന് പറയുന്നത് കൊണ്ടായിരിക്കാം. വളരെയധികം ചലഞ്ചിംഗ് ആയ വേഷമായിരുന്നു അത്. ഞാൻ എന്റെ സിനിമ റിലീസ് ചെയ്യുന്ന സമയം സ്‌കൂളിൽ യുവജനോത്സവം നടക്കുകയാണ്. അന്ന് നീലേശ്വരം ഒന്നും റിലീസ് ഇല്ല. കണ്ണൂരിൽ ആയിരുന്നു കാണാൻ പ്ലാൻ ചെയ്‌തത്. ഞാനും അച്ഛനും അമ്മയും കൊറേ ബന്ധുക്കളും ഒക്കെയാണ് പോയത്.
എന്റെ ഇൻട്രഡക്ഷൻ ഒക്കെ വന്നപ്പോൾ പ്രശ്‌നം ഇല്ലായിരുന്നു. ഇന്റർവെൽ ആയപ്പോൾ ആൾക്കാർ ഇങ്ങനെ കൊഴപ്പമില്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ബാക്കി നോക്കട്ടെ, ഭാവി ഉണ്ടോന്ന് നോക്കട്ടെ എന്നൊക്കെ പറഞ്ഞു. അന്ന് കൊറേ പേർ എന്നെ കാണാൻ വന്നു. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും നന്നായെന്ന് പറഞ്ഞു. തിരക്ക് കാരണം എന്നെ ഓഫീസ് റൂമിൽ ഇരുത്തി. രാധയെ കണ്ടിട്ടേ പോവൂ എന്നാണ് ചിലർ പറഞ്ഞത്. അതൊക്കെ എന്റെ ആദ്യത്തെ അനുഭവം ആയിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം












Click it and Unblock the Notifications