Get Updates
Get notified of breaking news, exclusive insights, and must-see stories!

"ഗണേഷ് കുമാറിനെ പത്തനാപുരത്തെ ജനങ്ങൾ മറന്നു, 5000 കാമുകിമാർ ഉണ്ടെന്ന് പറഞ്ഞത് ലാഘവത്തോടെ"

സിനിമാ സംഘടനകൾക്ക് പുറമേ സീരിയൽ സംഘടനകളിലും പ്രമുഖനെ സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് കെബി ഗണേഷ് കുമാർ. പത്തനാപുരത്തെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഗണേഷിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ പ്രമുഖ കാഥികനും നടനും ഒക്കെയായ വഞ്ചിയൂർ പ്രവീൺ കുമാർ. ഇരുവരും സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയിലെ അംഗങ്ങൾ ആയതിനാൽ ദീർഘകാലമായി അടുപ്പമുള്ളവരാണ്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോട് ആയിരുന്നു വഞ്ചിയൂർ പ്രവീണിന്റെ വെളിപ്പെടുത്തൽ.

വഞ്ചിയൂർ പ്രവീൺ കുമാറിന്റെ വാക്കുകൾ

ഗണേഷ് കുമാറിന്റെ തോൽവിയെ കുറിച്ച് ശരിക്കും പറഞ്ഞാൽ, ഞാൻ ആത്മാർത്ഥമായിട്ട് പറയുകയാണ്, അദ്ദേഹം ഒരിക്കലും തോൽക്കേണ്ട ആളല്ല. ആ മണ്ഡലത്തിൽ 25 വർഷമായി, പത്തനാപുരം മണ്ഡലം പിറവി എടുത്ത ശേഷം, അവിടം വളരെയധികം വികസിച്ചത് അദ്ദേഹം വന്ന ശേഷമാണ്. 2001 ആണെന്ന് തോനുന്നു, അന്ന് അവിടെ കാര്യമായ വികസനം ഒന്നുമില്ല. 2001ലാണ് എന്ന് തോന്നുന്നു. അന്ന് അദ്ദേഹം അസംബ്ലിയിലേക്ക് മത്സരിക്കുന്ന സമയത്ത് താരങ്ങൾ കുറച്ച് അവിടെ വന്ന് പ്രവർത്തിച്ചിരുന്നു.

kb ganesh kumar

അവിടെ കാര്യമായ പുരോഗമനം ഒന്നുമില്ലാതിരുന്ന സാഹചര്യമായിരുന്നു. എന്നാൽ അന്ന് കണ്ട പത്തനാപുരം അല്ല 25 വർഷങ്ങൾക്ക് ഇപ്പുറം നമുക്ക് കാണാനാവുക. മുക്കിലും മൂലയിലും വരെ വികസനം എത്തിച്ചതാണ്. നല്ല ജനപ്രതിനിധിയാണ് കെബി ഗണേഷ് കുമാർ, അത് പത്തനാപുരത്തെ ജനങ്ങൾ മറന്നു. അത് നന്ദികേട് എന്നല്ല പറയേണ്ടത്, ഒരുതരം ട്രെൻഡ് ആണ്. പ്രചാരണ പരിപാടികൾക്ക് പോയപ്പോഴും കണ്ടതാണ് അദ്ദേഹത്തെ ജനങ്ങൾ ഇങ്ങനെ കൊണ്ട് നടക്കുകയാണ്.

വിജയം പ്രതീക്ഷിച്ചിരുന്നു ഒരിക്കൽ കൂടി. നമ്മളെല്ലാവരും അത് പ്രതീക്ഷിച്ചതാണ്, അവിടുത്തെ ജനങ്ങളും അങ്ങനെയായിരുന്നു. അവിടെ വന്ന് കണ്ടാൽ നിങ്ങൾക്കും മനസിലായേനെ. അഴിമതി ഒന്നും ചെയ്യാത്തൊരാൾ, വ്യക്തിപരമായിട്ടുള്ള കാര്യങ്ങൾ പലരും പലതും പറയുന്നത് കേട്ടിട്ടുണ്ട്, അതൊന്നും പക്ഷേ നമ്മൾ നോക്കേണ്ട കാര്യമില്ലല്ലോ. മണ്ഡലത്തിന് വേണ്ടി, ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാം ചെയ്തൊരു വ്യക്തി.

അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി തിരുവനന്തപുരത്ത് ആണെങ്കിലും എപ്പോഴും പത്തനാപുരത്ത് തന്നെ ഉണ്ടാവാൻ ശ്രദ്ധിക്കാറുണ്ട്. ഒരു നല്ല ജനപ്രതിനിധി നഷ്‌ടപ്പെട്ടു. എനിക്ക് അദ്ദേഹവുമായുള്ള ബന്ധം കൊണ്ടാണ് ഞാൻ പറയുന്നത്. ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും അതിനെ എതിർത്തും പറഞ്ഞേക്കാം, മോശം കമന്റുകളും വന്നേക്കാം. പക്ഷേ, ആ കമന്റുകൾ ഒന്നും ഞാൻ മൈൻഡ് ചെയ്യുന്നില്ല. ഓരോരുത്തർ അവരുടെ അനുഭവത്തിൽ നിന്നാണല്ലോ കാര്യങ്ങൾ പറയുന്നത്.

ആരെങ്കിലും എന്തെങ്കിലും ആവശ്യത്തിന് ചെന്നാൽ അവരുടെ തോളിൽ കൈയിട്ട് കാര്യമാത്ര പ്രസക്തമായി തന്നെ ഇടപെടുന്ന ആളാണ് അദ്ദേഹം. ന്യായമല്ലാത്ത ഒരു കാര്യവുമായി അദ്ദേഹത്തെ സമീപിച്ചിട്ടും കാര്യമില്ല. ഒരു പൊതുപ്രവർത്തകനോ ജനപ്രതിനിധിയോ ഒരു മന്ത്രിയോ എന്തെങ്കിലും കാര്യങ്ങൾ സാധിച്ചു കൊടുത്തില്ലെങ്കിൽ അവൻ മോശം. ആ നിലപാട് ശരിയല്ല.

എല്ലാ കാര്യങ്ങളും അവർക്ക് ചെയ്‌ത്‌ കൊടുക്കാൻ പറ്റില്ലല്ലോ. ആത്മ സംഘടനയിൽ അങ്ങനെ ഒരു രാഷ്ട്രീയവുമില്ല. സംഘടനയുടെ പേരിൽ വോട്ട് പിടിക്കാനും പോയിട്ടില്ല. സ്വകാര്യ സംഭാഷണ വേളകളിൽ പോലും അദ്ദേഹം അത്തരമൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ല. നമ്മളെല്ലാവരും അറിഞ്ഞു പോവുകയാണ്. നമ്മുടെ സംഘടനയുടെ ഫൗണ്ടർ പ്രസിഡന്റ് ആണ്. ആ സ്നേഹമാണ് നമ്മൾ കാണിക്കുന്നത്. നല്ലൊരു ജനകീയനായ ഒരാളാണ്.

അയ്യായിരം കാമുകിമാർ ഉണ്ടെന്ന് പറഞ്ഞതൊന്നും തോൽവിക്ക് കാരണമാവില്ല. അതൊക്കെ ഒരു ലാഘവത്തോടെയാവും പറഞ്ഞത്, നിനക്ക് എത്ര കാമുകിമാർ ഉണ്ട്, 5000 എന്ന് മറുപടി പറയുന്ന രീതിയിൽ. അത് തിരഞ്ഞെടുപ്പാണ്. പുറത്ത് നിൽക്കുന്ന ആളുകൾ അധികാരത്തിൽ കേറാൻ വേണ്ടി എന്ത് കുതന്ത്രവും പയറ്റും. രാഷ്ട്രീയത്തിൽ തന്ത്രങ്ങൾ മാത്രമല്ല, കുതന്ത്രങ്ങളും എന്നുമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+