"ഗണേഷ് കുമാർ സ്നേഹിക്കുന്നവരെ ചേർത്തുപിടിക്കും, വെറുക്കുന്നവരെ തകർക്കും, സ്വത്ത് തട്ടിയെടുത്തെന്ന് സഹോദരി"
കേരള രാഷ്ട്രീയത്തിലെ അതികായൻ ആയിരുന്നു ആർ ബാലകൃഷ്‌ണ പിള്ള. മന്ത്രി ഗണേഷ് കുമാർ ഉൾപ്പെടെ മൂന്ന് മക്കളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ മക്കൾ തമ്മിൽ സ്വത്ത് തർക്കം ഉൾപ്പെടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് സുനിൽ പരമേശ്വരൻ. ഡിഎൻഎ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുനിൽ പരമേശ്വരന്റെ വാക്കുകൾ
ഇത് ഞാൻ പറയാനുള്ള കാരണം, ഇന്ന് രാവിലെ ഞാൻ ഒരു ചാനലിൽ നമ്മുടെ മന്ത്രി ഗണേശ് കുമാറിന്റെ സഹോദരിയുടെ ഒരു ഇന്റർവ്യൂ കണ്ടു. ഞാൻ അവരെ കണ്ടിട്ടില്ല. ഇവരുടെ അനിയത്തിയെ ഞാൻ ഒരു പ്രാവശ്യം പോയി കണ്ടിരുന്നു. ഗണേശനുമായിട്ട് എനിക്ക് നല്ല ആത്മബന്ധം ഉണ്ടായിരുന്ന ഒരാളാണ്. എനിക്ക് സത്യം പറഞ്ഞാൽ ഇപ്പോഴും ഗണേഷിനെ അങ്ങോട്ട് മനസിലായിട്ടില്ല. ഒരേ സമയം തന്നെ രാമനായിട്ടും രാവണനായിട്ടും പെരുമാറുന്ന ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സ്നേഹം കൊണ്ട് വീപ്പ് മുട്ടിക്കുകയും, പ്രതികാരം തോന്നിയാൽ ഇല്ലായ്‌മ ചെയ്യാനും ശ്രമിക്കുന്ന ഒരാളായിട്ട് തോന്നിയിട്ടുണ്ട്. പക്ഷേ എവിടെയൊക്കെ നമുക്ക് പൂർണമായി അദ്ദേഹത്തിനെ കുറ്റപ്പെടുത്താൻ ഒന്നും സാധിക്കില്ല. എന്താണെന്ന് അറിയില്ല, അത് ഓരോരുത്തരുടെ ജന്മാംശം അനുസരിച്ചാണ്. ആ സഹോദരിയുടെ ഇന്റർവ്യൂ എന്ന് പറയുന്നത് സ്വത്തുക്കളെ സംബന്ധിച്ചിട്ടുള്ള വിഷയമാണ്. കീഴൂട്ട് രാമൻപിള്ള എന്ന് പറയുമ്പോൾ കൊട്ടാരക്കാരെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ കേരളത്തെ സംബന്ധിച്ചിടത്തോളം, കേരളത്തിലെ പഴയ ആൾക്കാരെ സംബന്ധിച്ചിടത്തോളം തന്നെ അതിപ്രതാപിയായ ഒരു മനുഷ്യനായിരുന്നു.
ഇഷ്‌ടം പോലെ സ്വത്തുക്കൾ, ഏക്കർ കണക്കിന് സ്വത്തുക്കൾ, സമ്പത്തും എല്ലാ സംവിധാനങ്ങളും ഉള്ള കിരീടം വെക്കാത്ത രാജാവായി സ്‌കൂളുകളും പിന്നെ എല്ലാം ഉണ്ട്. അവിടെ അദ്ദേഹത്തിന്റെ മകനായി ജനിച്ചതാണ് ആർ ബാലകൃഷ്‌ണ പിള്ള സാർ. കൊട്ടാരക്കാരക്കാർ ആർ ബാലകൃഷ്‌ണ പിള്ള സാർ എന്നെ പറയൂ. എനിക്കൊരു അമ്മാവൻ ഉണ്ടായിരുന്നു. അമ്മാവൻ പഞ്ചായത്ത് സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് ഓഫീസറായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഈ കുട്ടിക്കാലത്ത് ആർ ബാലകൃഷ്‌ണ പിള്ള സാർ എന്ന് കേട്ടത്.
ആർ ബാലകൃഷ്‌ണ പിള്ള സാറിന് മൂന്ന് മക്കളാണ്. ഒരു മകനേ ഉള്ളൂ. ആ മൂത്ത സഹോദരി പറഞ്ഞ വാക്കുകൾ, പ്രമാണവും സ്വത്തും ഭൂമിയും അങ്ങനെ ഓരോന്ന്. അച്ഛൻ തടവിലായിരുന്നു എന്നും ജോലിക്കാരുടെ മുറിയിൽ ആയിരുന്നെന്നും ചിലരൊക്കെ പറ്റിച്ചു കൊണ്ട് പോയെന്നും ഒക്കെ പറഞ്ഞിരുന്നു. ഇതൊക്കെ എന്ത് കൊണ്ടാണെന്ന് ഞാൻ ചിന്തിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ മൂന്ന് മക്കളോടും ചോദിക്കുകയാണ്.
ആർക്ക് വേണ്ടിയാണ് നമ്മൾ ഇതൊക്കെ ചെയ്യുന്നത്? നമ്മൾ ഈ ഭൂമിയിൽ നിന്ന് പോവുമ്പോൾ ഇതൊക്കെ കൊണ്ട് പോവുമോ? വിശപ്പ് മാറ്റാൻ ഭക്ഷണം കഴിക്കണം. നമുക്ക് കൊറേ ഭൂമി ഉണ്ടായതു കൊണ്ടോ കാറുകൾ ഉണ്ടായത് കൊണ്ടോ കാര്യമില്ല. പിതാമഹൻമാർ ഉണ്ടാക്കിയ സ്വത്തിന് വേണ്ടി ഇങ്ങനെ അടിയുണ്ടാക്കുന്നത് എന്തിനാണ്? ഗണേഷിന്റെ സഹോദരി ഉഷ മോഹൻദാസ് ആണെന്നാണ് എനിക്ക് തോന്നുന്നത്.
അവരുടെ ഭർത്താവിന് നല്ല ജോലിയുണ്ട്, അവരുടെ മക്കൾക്ക് നല്ല വരുമാനമുണ്ട്. ഇപ്പോഴും കോടിക്കണക്കിന് രൂപയുടെ ആസ്‌തിയുണ്ട് അവർക്ക്, ഐഎഎസുകാരനായ മോഹൻദാസ് സാറിന്റെ ഭാര്യയാണ് ഉഷ. അവരുടെ ആർത്തി പൂണ്ട സഹോദരങ്ങൾ അച്ഛനിൽ നിന്ന് സ്വത്തുക്കൾ എല്ലാം എഴുതിയെടുത്തു എന്നാണ് പറയുന്നത്. ഗണേഷ് കുമാർ മന്ത്രിയാണ്, ജനസേവകനാണ്. സ്നേഹമുള്ളവരെ ചേർത്തുപിടിക്കും വെറുക്കുന്നവരെ തകർക്കും.
അനിയൻ എടുത്തോട്ടെ എന്ന് സഹോദരിക്ക് തോന്നണ്ടേ. ഈ സ്വത്തും പണവും ആണോ ജീവിതം. നമ്മൾ ഇങ്ങനെ പരസ്യമായി വന്നിരുന്ന വിഴുപ്പലക്കണോ? ഉഷാ മോഹൻദാസ് പറഞ്ഞത് ചിലപ്പോൾ അവരുടെ വേദന ആയിരിക്കും. പക്ഷെ അതൊരു വീട്ടിനുള്ളിൽ തീരേണ്ടത് ആണ്. ഡിഐജി ആയിരുന്ന ഒരാൾ ആർ ബാലകൃഷ്‌ണപിള്ള സാറിന്റെ കാൽ തടവി കൊടുക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് ഞാൻ മുൻപ് കേട്ടിട്ടുള്ളത്.
ഗണേഷിന് ചിലപ്പോൾ അങ്ങനെ ഒക്കെ ആയിരിക്കും. അയാളുടെ സ്വത്തെല്ലാം അയാൾക്ക് തന്നെ കിട്ടണം എന്നില്ലല്ലോ. ആദ്യ ഭാര്യയിൽ രണ്ട് മക്കളുണ്ട്, പിന്നാലെ രണ്ടാം ഭാര്യയിൽ ഒരു കുഞ്ഞുണ്ടെന്ന് കേൾക്കുന്നു. അവർക്കൊക്കെ കൊടുക്കേണ്ടി വരില്ലേ. അച്ഛൻ, അമ്മ എന്നിവർ മരിച്ചാൽ മൂത്ത സഹോദരി അമ്മയുടെ സ്ഥാനത്ത് നിൽക്കണം.












Click it and Unblock the Notifications