Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിതാബ് അനുസരിച്ചു മാത്രമാണോ ഇയാൾ ജീവിക്കുന്നത്? ഇത് രണ്ടാമത്തെ പീഡന കേസ്'; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ ആഞ്ഞടിച്ച് നടി ലക്ഷ്‌മി പ്രിയ. ബീഫ് കഴിക്കുന്നവരെ സംഘിയാക്കുന്ന നിലപാടും പീഡന പരാതിയും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഷിയാസ് കരീമിനെ ലക്ഷ്‌മി പ്രിയ വിമർശിച്ചത്. ഷിയാസ് കരീം തന്റെ സുഹൃത്തല്ലെന്നും ഭക്ഷണവും രാഷ്ട്രീയവും സൗഹൃദവും ഒക്കെ ഒരാളുടെ ചോയ്‌സ് ആണെന്നും ലക്ഷ്‌മി പ്രിയ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

ലക്ഷ്‌മി പ്രിയയുടെ വാക്കുകൾ

ഞാൻ ഷിയാസ് കരീമിന്റെ കിതാബ് പഠിച്ചിട്ടില്ല. അത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എന്തു കാര്യവും പഠിക്കുന്നത് നല്ലതായതിനാൽ ആ കിതാബ് ഞാൻ പഠിയ്ക്കാത്തതിൽ എനിക്ക് നിരാശയുണ്ട്. പഠിച്ചിരുന്നുവെങ്കിൽ ഖുർആൻ എന്തു പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ശ്രീ ആരിഫ് ഹുസൈൻ ജിയെപ്പോലെ എനിക്കും സമർത്ഥിക്കമായിരുന്നു. ഒരറിവും നിസാരമല്ല. ഇത് മലയാളത്തിൽ അല്ലാത്തതിനാൽ ഇനി പഠിക്കാനും നിവർത്തിയില്ല. മലയാളം പരിഭാഷ താല്പ്പര്യമില്ല. കാരണം വ്യാഖ്യാനം വ്യാഖ്യാതാവിന്റെ മതം അഥവാ അഭിപ്രായം അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം.

lakshmi priya

ഉദാഹരണത്തിന് ഖുർആൻ അരച്ച് കലക്കി കുടിച്ച് പഠിച്ച എന്നെ വളർത്തിയ എന്റെ അച്ഛന്റെ അമ്മ, എന്റെ വാപ്പുമ്മ മരണം വരെയും പ്രസവിക്കുന്ന ഒരു ജീവിയുടെയും മാംസം ഭക്ഷിച്ചിരുന്നില്ല. അതായത് പ്രസവിക്കുന്ന മത്സ്യങ്ങൾ ആയ സ്രാവ്, തിരണ്ടി, കൂടാതെ പെണ്ണാട്, പശുവിൻ മാംസം, എരുമയുടെ മാംസം എന്നിവ. എന്നോട് വാപ്പുമ്മ പറഞ്ഞിരുന്നത് ഖുർആൻ അത് അനുവദിക്കുന്നില്ല എന്നാണ്. എനിക്ക് സത്യത്തിൽ ആ വിഷയത്തിൽ ഖുർആൻ എന്തു പറയുന്നു എന്ന് അറിയില്ല. അവർ എപ്പോഴും സാത്വിക ഭക്ഷണങ്ങളും ചെറിയ മത്സ്യങ്ങളും ശീലിച്ചു പോന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരം ഭക്ഷണം ശീലിച്ചു പോന്ന എനിക്ക് വലിയ ജീവികളുടെ മാംസവും വലിയ മത്സ്യങ്ങളും ഭയമാണ്. അതിനാൽ വെജിറ്റേറിയൻ ആവാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. അപ്പോൾ ഭക്ഷണം എന്നത് ശീലമാണ്!

എന്നാൽ ഇതേ ഖുർആൻ ഒക്കെ പഠിച്ച എന്റെ ഉമ്മയുടെ വീട്ടിൽ ചെന്നപ്പോൾ, എന്റെ പ്രസവിച്ച് കിടക്കുന്ന മൂത്ത ചേച്ചിയ്ക്ക് കൊടുക്കാൻ എന്റെ ഉമ്മ (എന്നെപ്പോലെ മോരും തൈരും മാത്രം കഴിയ്ക്കുന്ന എന്റെ ഉമ്മ) ഒരു ഭീമാകാരൻ സ്രാവിനെ വൃത്തിയാക്കുന്നു. പ്രസവിക്കുന്ന ജീവിയെ പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയ്ക്ക് പാലുണ്ടാകാൻ നൽകുന്നു. ഞാൻ ഉമ്മയോട് ചോദിച്ചപ്പോൾ, എന്റെ പച്ചക്കറി ഉമ്മ ഒഴികെ അവിടെയുള്ള എല്ലാവരും സ്രാവിനെ കഴിയ്ക്കുമത്രേ! ഞാൻ ഒന്നും മിണ്ടിയില്ല. ഖുർആൻ എന്തു പറയുന്നു എന്ന് അത് പഠിക്കാത്ത എനിക്ക് അറിയില്ലല്ലോ? അപ്പോൾ ഭക്ഷണം എന്നത് ശീലമാണ്!

ഈ പ്രസവിയ്ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? അങ്ങനെ എങ്കിൽ പശുവിൻ മാംസം നിങ്ങൾ ശരിക്കും കഴിക്കാറുണ്ടോ? അതോ ഞങ്ങൾ സങ്കികളോടുള്ള വാശി കൊണ്ട് പറയുന്നതാണോ എന്ന് നല്ല ഭാഷയിൽ നിങ്ങൾക്ക് കമെന്റ് ചെയ്യാം. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. എന്റെ അറിവിൽ മെജോരിറ്റി മുസ്ലിംസും ബീഫ് എന്ന പേരിൽ പശു അല്ല, പോത്തിറച്ചി ആണ് കഴിക്കുന്നത്.

ഇനി ഷിയാസ് കരീം വിഷയത്തിൽ 'ഇതും കിതാബിൽ പറഞ്ഞിട്ടുണ്ടോ' എന്ന് ചോദിക്കാൻ കാരണം, കിതാബിൽ പറഞ്ഞിട്ടുള്ളതിനാൽ അയാൾ പന്നി മാംസം കഴിക്കാറില്ല എന്നാണ്. ബീഫ് അഥവാ പശുവിൻ മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആവണം എന്നുണ്ടോ? പിന്നെ ഇയാളുടെ പേരിൽ ഇപ്പോൾ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാൾ ജീവിക്കുന്നത്?

ഇയാൾ എന്റെ സുഹൃത്ത് അല്ല. സ്‌റ്റാർ മാജിക് ഷോയിൽ ഇയാൾ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല. ഇയാൾ എത്തിയ സമയത്ത് ഞാൻ 4 വർഷം ചെയ്‌ത ഷോ ഞാൻ മതിയാക്കിയിരുന്നു. പറഞ്ഞു വന്നത് ജാതിയും മതവും ഭക്ഷണ ശീലവും രാഷ്ട്രീയവും സൗഹൃദവുമൊക്കെ വ്യക്തിപരമായ ചോയ്‌സ് ആണ്. അതിനെ കൂട്ടിക്കുഴയ്ക്കാതെ ഇരിക്കുക.

ഓം ലോകാ: സമസ്ത: സുഖിനോ ഭവന്തു:

നബി: എന്റെ വോട്ട് എവിടെ എവിടെ എന്ന് കരയുന്ന സൈബർ ആങ്ങളമാർക്ക് 2024ലെ വോട്ട് ചെയ്ത ഫോട്ടോ സുക്കർ അണ്ണൻ ഓർമ്മപ്പെടുത്തിയത് കാണിച്ചു തരുന്നു. ഡേയ്, തൃപ്പൂണിത്തുറയിൽ ഞാൻ പുതിയ വീട് വാങ്ങിയെടെ. അഡ്രസ് ചേഞ്ച് മൂലം ഞാൻ കൊടുത്ത രേഖകളുമായി ബന്ധപ്പെട്ട എന്തോ എറർ മൂലം ഇത്തവണ വോട്ടില്ല. കൊള്ളാം, അങ്ങ് തിരുവനന്തപുരത്ത് ഒരു പുരുഷന് സ്‌കാൻ ചെയ്തപ്പോൾ സ്‌കാൻ റിപ്പോർട്ടിൽ ഗർഭപാത്രം ഉണ്ടെന്ന് പോലും പറഞ്ഞു. ഇല്ലാത്ത ഗർഭപാത്രം ഉണ്ടായതിലും വലുതല്ലല്ലോ ഉണ്ടായിരുന്ന വോട്ട് പോയത്.

മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. നിങ്ങൾ ഇഷ്ടമുള്ള ഭക്ഷണം ഒക്കെ കഴിച്ചു സന്തോഷമായി ഇരിക്കുക. സ്നേഹം, ലക്ഷ്‌മി പ്രിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+