"ലക്ഷ്‌മി പ്രിയയും അൻസിബയും അന്ന് പോലീസ് സ്‌റ്റേഷനിൽ തകർത്താടി, നീന കുറുപ്പിനെ മോശമായി അധിക്ഷേപിച്ചു"
അമ്പ് വില്ലിൽ നിന്നും വാക്ക് നാവിൽ നിന്നും ജീവൻ ശരീരത്തിൽ നിന്നും പോയാൽ പിന്നീട് ഒരിക്കലും അത് തിരിച്ചു പിടിക്കാൻ പറ്റില്ല. കോപവും കൊടുങ്കാറ്റും ഒക്കെ ഒരുപോലെയാണ്. പലപ്പോഴും അത് ശമിച്ചതിന് ശേഷം മാത്രമായിരിക്കും എത്ര നാശമാണ് അത് വിതച്ചതെന്ന് നമ്മൾ മനസ്സിലാക്കുക. അമ്മയുടെ ഭാരവാഹികൾ തമ്മിൽ നടക്കുന്ന ചെളിവാരി എറിയലുകളും, കൂട്ടയടിക്കും നിദാനമായ കാരണങ്ങൾ എന്തെന്ന് നമുക്കൊന്ന് പരിശോധിക്കാം.
താരസംഘടനയായ അമ്മയിലെ പുകയും തീയും ഒക്കെ ഉടനെയെങ്ങും എരിഞ്ഞടങ്ങുന്ന ലക്ഷണം കാണുന്നില്ല. കാരണം കൂടുതൽ കൂടുതൽ ദുരൂഹമായ വാർത്തകൾ വന്നുകൊണ്ടേയിരിക്കുകയാണ്. ഞാൻ രണ്ടാഴ്‌ചയ്ക്ക് മുൻപ് 250-ആമത്തെ എപ്പിസോഡിൽ അമ്മ ഭാരവാഹി നടി പോലീസ് സ്‌റ്റേഷനിൽ നിന്നും തടിയൂരിയത് എങ്ങനെ എന്ന തലക്കെട്ടോടുകൂടി ഒരു എപ്പിസോഡ് ചെയ്‌തിരുന്നു. അന്ന് ഞാൻ ആ എപ്പിസോഡിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു അമ്മയിൽ അടി തുടങ്ങി എന്ന്.

ആ എപ്പിസോഡ് കണ്ട ലക്ഷ്‌മി പ്രിയ എന്നെ ഫോണിൽ വിളിച്ച് ചോദിച്ചിരുന്നു, "ഇക്കാ, ഇക്കക്ക് ഈ ന്യൂസ് ആരാണ് തന്നതെന്ന്?" ഞാൻ പറഞ്ഞു, "തൃപ്പൂണിത്തുറ ഹിൽ പാലസ് വനിതാ പോലീസ് സ്‌റ്റേഷനിൽ നിന്നും കിട്ടിയ വിവരമാണെന്ന്." അത് അൻസിബയുടെ ഒരു മെസ്സേജ് കാരണം ലക്ഷ്‌മി പ്രിയയുടെ കുടുംബ ജീവിതത്തിൽ ഉണ്ടായ അടിയും പ്രശ്‌ന ങ്ങളും ഒക്കെ ആയതിനാൽ ഞാൻ അന്ന് ആ പ്രശ്‌നം സൂചിപ്പിച്ചു എന്നല്ലാതെ അവരുടെ പേര് പറയുകയോ കൂടുതൽ വിശദീകരണങ്ങൾ എന്റെ ചാനലിലൂടെ നൽകുകയോ ചെയ്‌തിരുന്നില്ല.
എന്നാൽ ഇപ്പോൾ ഈ സംഭവം വിശദീകരിച്ച് പേരുൾപ്പെടെ മറ്റു പല ചാനലുകളിലും വന്നു കഴിഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ പേര് പറഞ്ഞത്. ഇപ്പോൾ പ്രചരിക്കുന്ന ലക്ഷ്‌മി പ്രിയയുടെ വോയിസ് ക്ലിപ്പ് ഏറ്റവും ആദ്യം കിട്ടിയത് എനിക്കായിരുന്നു. ഞാൻ ഈ വോയിസ് ക്ലിപ്പ് പുറത്തുവിടുകയോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുകയോ ചെയ്‌തില്ല. അതിന് കാരണം ഞാനായിട്ട് പുറത്തുവിട്ട ഒരു പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് കരുതിയിട്ടാണ്.
എനിക്ക് ഈ വോയിസ് ക്ലിപ്പ് കിട്ടി 2 ദിവസം കഴിഞ്ഞതിന് ശേഷമാണ് മുൻ നിര ചാനലുകളിൽ ഉൾപ്പെടെ ഈ വാർത്ത വന്നത്. പോലീസ് സ്‌റ്റേഷനിൽ അൻസിബയും ലക്ഷ്‌മി പ്രിയയും ചേർന്ന് അവിടെ കിടന്ന് തകർത്താടി ഇളക്കിമറിച്ചു എന്നാണ് എനിക്ക് കിട്ടിയ റിപ്പോർട്ട്. ലക്ഷ്‌മി പ്രിയയുടെ നീനാ കുറുപ്പിനെ പുലഭ്യം പറഞ്ഞുകൊണ്ടും അധിക്ഷേപിച്ചും പുറത്തുവന്ന വോയിസ് ക്ലിപ്പ് അതൊരു കടന്ന കയ്യായി പോയി എന്ന് പറയാതെ നിർവാഹമില്ല.
അമ്മയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് കാണിക്കേണ്ട മര്യാദയും മാന്യതയും ഒക്കെ ലക്ഷ്‌മി പ്രിയ മറന്നുകളയുകയാണ് ഉണ്ടായത്. അമ്മയുടെ വൈസ് പ്രസിഡന്റ് അതിന്റെ എക്‌സിക്യൂട്ടീവ് മെമ്പറോട് പറയുന്നത് നീനാ കുറുപ്പേ, "നീ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ" എന്ന് ഞാൻ എഴുതിവെച്ച് തരാം. നിങ്ങൾ എന്നെക്കുറിച്ച് എന്ത് കംപ്ലൈന്റ് ചെയ്യുമെന്ന് പറഞ്ഞാലും എന്ത് കോപ്പ് ചെയ്യുമെന്ന് പറഞ്ഞാലും എനിക്കൊരു പുല്ലുമില്ല.
പിന്നീട് പറയുന്നു, "നിങ്ങൾ ഒരു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീയാണോ? സ്ത്രീകൾക്ക് പോലും അപമാനമാണ് നിങ്ങൾ. വിഷം, വിഷമാണ് നിങ്ങൾ." ഇങ്ങനെ തുടങ്ങി പുലഭ്യ വർഷം കൊണ്ട് അഭിഷേകം നടത്തി നീനാ കുറുപ്പിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുകയാണ് ഉണ്ടായത്. ലക്ഷ്‌മി പ്രിയയുടെ ഈ ഉറഞ്ഞു തുള്ളലിന് കാരണം അമ്മയുടെ കുടുംബസംഗമത്തിൽ സംഘടിപ്പിച്ച കലാപരിപാടിയിൽ നീനാ കുറുപ്പിന്റെ ഭാഗത്തുനിന്ന് സംഭവിച്ച എന്തോ ചെറിയ പിഴവായിരുന്നു.
ലക്ഷ്‌മി പ്രിയ കോപം കൊണ്ട് ഉറഞ്ഞു തുള്ളുമ്പോൾ നമുക്ക് ചിരി സമ്മാനിക്കുന്ന ഒരു ഡയലോഗ് പറയുന്നുണ്ട്. നീനാ കുറുപ്പേ, "നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം വാങ്ങിക്കേണ്ടത്. ബഹുമാനം കൊടുത്താണ് ബഹുമാനം വാങ്ങിക്കേണ്ടത്." പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിച്ചുകൊണ്ടാണ് സ്നേഹത്തെയും ബഹുമാനത്തെയും കുറിച്ച് വെച്ച് കാച്ചുന്നത്. ലക്ഷ്‌മി പ്രിയ കോപം കൊണ്ട് ജ്വലിക്കുന്നതിനിടയിൽ അറിയാതെ പറഞ്ഞുപോകുന്ന ഒരു പഴയ കുടിപ്പകയുടെ കഥയുണ്ട്.
നീനാ കുറുപ്പേ, സംഘടനയുടെ തിരഞ്ഞെടുപ്പ് സമയത്ത് ലക്ഷ്‌മി പ്രിയക്ക് വോട്ട് ചെയ്യരുതെന്ന് നീ പലരോടും പറഞ്ഞതായി ഞാൻ അറിഞ്ഞുവെന്നാണ്. മൗനം വിദ്വാന ഭൂഷണം എന്ന് പറയുന്നതുപോലെ ഇത്രയധികം അധിക്ഷേപങ്ങൾക്ക് പാത്രമായിട്ടും നീനാ കുറുപ്പ് പൊതുമധ്യത്തിൽ വന്ന് വിഴുപ്പലക്കുകയോ പ്രതികരിക്കുകയോ ചെയ്‌തില്ല എന്നത് ശ്രദ്ധേയമാണ്. അതവിടെ അവരുടെ വ്യക്തി പ്രഭാവത്തെ ഉയർത്തിക്കാട്ടുകയാണ് ഉണ്ടായത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications