'വീട് വച്ച് നൽകിയെന്ന് കരുതി രേണു എങ്ങനെ ജീവിക്കണമെന്ന് നിങ്ങളാണോ തീരുമാനിക്കേണ്ടത്?'; ഫിറോസിന് വിമർശനം
രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ഇപ്പോഴിതാ രേണുവിന് വീട് വച്ചു നൽകിയ ഫിറോസിനെതിരെ ശക്തമായ വിമർശനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. കഴിഞ്ഞ ദിവസം ഒരു കല്യാണം കഴിച്ചാൽ എങ്ങനെ ഇരിക്കും എന്ന രേണുവിന്റെ ചോദ്യം ഉള്ള ഫെസ്ബുക്ക് പോസ്‌റ്റിൽ ഫിറോസ് ഇട്ട കമന്റാൻ വിവാദത്തിന് കാരണം. അങ്ങനെയെങ്കിൽ വീട് തിരിച്ചു നൽകൂ എന്നായിരുന്നു അതിൽ പറഞ്ഞത്. അതിനെയാണ് പലരും ഇപ്പോൾ കടുത്ത ഭാഷയിൽ തന്നെ വിമർശിക്കുന്നത്.
ആരാധകരുടെ ചോദ്യം ഇങ്ങനെ
സുഹൃത്തേ ഇടക്കിടെ പോസ്‌റ്റിട്ട് ഇത് ലാസ്‌റ്റ് പോസ്‌റ്റാണ് എന്ന് പറയുന്നതിന്റെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല. ഒരാൾക്ക് ഒരു നന്മ ചെയ്‌ത് കഴിഞ്ഞാൽ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതിനെ കുറിച്ച് പിന്നെയും പിന്നെയും സംസാരിക്കാതിരിക്കുക എന്നതാണ്. ഒരു വീട് വെച്ച് കൊടുത്തെന്ന് കരുതി ഒരു കുടുംബത്തിന് എല്ലാമായി എന്ന് കരുതുകയും ചെയ്യരുത്. അവർ അവർക്കിഷ്ടമുള്ള തൊഴിലെടുക്കുന്നു. നിങ്ങളോട് കടപ്പെട്ട് വിധേയത്തത്തോടെ ജീവിച്ചോളാം എന്ന എഗ്രിമെന്റിലൊന്നും അല്ലല്ലോ ആ വീട് നൽകിയത്.

അങ്ങനെ ആയിരുന്നെങ്കിൽ നിങ്ങളുടെ ഭാഗത്ത് മാത്രമാണ് ന്യായം എന്ന് പറയാം. ഇതിപ്പോൾ അവർ നിങ്ങളുടെ 'ഗിഫ്റ്റ്' വാങ്ങി കുടുങ്ങിയ അവസ്ഥയാണ്. ഇത് തിരിച്ച് തന്നാലും നിങ്ങൾ ഇത്രേം കാലം അവിടെ ജീവിച്ചിട്ട് പേരും പ്രശസ്‌തിയും ആയിട്ട് വീട് തിരിച്ച് തന്നുവെന്ന് പറയും, അല്ലെങ്കിൽ ആ വീട് ആദ്യം നൽകാൻ നിങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നും പറയും. നിങ്ങളോട് ആരും നിർബന്ധിച്ചിട്ടല്ല നിങ്ങളാ വീട് നൽകിയത് എന്നാണ് മനസിലാക്കുന്നത്.
സ്വന്തം ഇഷ്‌ടപ്രകാരം നിങ്ങളുടെ കൂടെ 'പ്രമോഷന്' വേണ്ടിയാണ് ആ വീട് നൽകിയിരിക്കുന്നത്. അത് നൽകിയിട്ട് മിണ്ടാതിരിക്കേണ്ടത് നിങ്ങളുടെയും ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണാതെ ഇരിക്കേണ്ടത് അവരുടെയും ഉത്തരവാദിത്തമാണ്. പക്ഷെ ഇടക്കിടെ നിങ്ങളുടെ ഈ ഓർമ്മപ്പെടുത്തൽ നല്ല വഷളൻ ഇടപാടാണെന്ന് പറയാതെ വയ്യ; ഒരു ആരാധകൻ ഫിറോസിനോട് ചൂണ്ടിക്കാണിച്ചു.
രേണു കല്യാണം കഴിക്കുന്നെങ്കിൽ നിങ്ങളുടെ വീട് തിരിച്ചു നൽകണം എന്ന് പറഞ്ഞത് നിങ്ങളിലെ വീറ്റോ പവർ ആണ്.നിങ്ങൾ വീട് കൊടുത്തു.അതുകൊണ്ട് രേണു നിങ്ങൾ പറയുന്നതുപോലെ ജീവിക്കണം.രേണു കെട്ടുന്നതും, ജീവിക്കുന്നതും ഒന്നും നിങ്ങൾ അല്ല തീരുമാനിക്കേണ്ടത്. അതങ്ങനെ നോർമലൈസ് ചെയ്‌തു പറയേണ്ട വിഷയവുമല്ല. നിങ്ങൾ വച്ചു കൊടുത്ത വീട്ടിലെ കേടുപാടുകൾ തീർക്കാൻ വേണ്ടി അവിടെ നിങ്ങളുടെ ജോലിക്കാർ ചെന്നിട്ട് അതിനിടയിൽ കൂടി വേറെ സൈറ്റിലെ ജോലി അവിടുത്തെ കറണ്ട് ഉപയോഗിച്ച് ചെയ്‌തിട്ട് പോയതടക്കം, അവളുടെ ബെഡ് റൂമിന്റെ പടം വരെയും എടുത്തു ഫേസ്ബുക്കിൽ എടുത്തിട്ട നിങ്ങൾ ഒട്ടും മന :സാക്ഷി ഇല്ലാത്തവനാണ്. ഇതിവിടം കൊണ്ടൊന്നും തീരാൻ പോകുന്നില്ല; മറ്റൊരു ആരാധിക കുറിക്കുന്നു.
മൈനർ ആയ കുട്ടികൾക്ക് കൊടുത്ത വീട് സ്വന്തം പേരിൽ വീടില്ലാത്ത രേണുവിനോട് തിരികെ ചോദിക്കുന്നതിന്റെ ലോജിക് എന്താണ് ?; എന്നാണ് ഒരാൾ ഉയർത്തി ചോദ്യം.
നിങ്ങൾ അവർക്ക് വീട് പണിത് കൊടുത്തു അത് അവിടെ തീർന്നു. പിന്നെ അവർ അവിടെ എന്ത് ചെയ്യുന്നു എന്ത് എടുക്കുന്നു എന്ന് നിങ്ങൾ നോക്കണ്ട കാര്യം ഇല്ല. അവർ ആയി അവരുടെ പാട് ആയി. നിങ്ങൾ ഏത് പോസ്‌റ്റിന്റെ താഴെ ആണെങ്കിലും അങ്ങനെ ഒരു കമന്റ് ഇട്ടത് തെറ്റ് തന്നെ ആണ്; എന്നായിരുന്നു മറ്റൊരു ആരാധകന്റെ പ്രതികരണം.












Click it and Unblock the Notifications