പ്രിയനും ലിസിയും ഒന്നിച്ചു ജീവിക്കുന്നത് ഒരു പതിറ്റാണ്ടിന് ശേഷം; അന്ന് മോഹൻലാൽ ഇടപെട്ടിട്ടും നടന്നില്ല..!
മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രണയജോഡികൾ ആയിരുന്നു പ്രിയദർശനും ലിസിയും. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് സഹകരിച്ചിരുന്നു. പ്രിയൻ അന്നത്തെ കാലത്തെ ഹിറ്റ് മേക്കർ സംവിധായകൻ ആയിരുന്നെങ്കിൽ ലിസി തിരക്കേറിയ നായിക നടിയുമായിരുന്നു. ഇരുവരുടെയും പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തുകയും ചെയ്‌തു. പ്രിയന്റെ നിരവധി സിനിമകളുടെ ഭാഗമായ ലിസി അങ്ങനെയാണ് ജീവിതത്തിലും ഒന്നിക്കുന്നത്.
1990 ഡിസംബർ 13നായിരുന്നു ലിസിയും പ്രിയദർശനും വിവാഹം ചെയ്‌തത്. അതിന് ശേഷം ലിസിയാവട്ടെ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയും പ്രിയദർശൻ ബോളിവുഡിലും മലയാളത്തിലും ഒക്കെയായി ഏതാണ്ട് 99 ചിത്രങ്ങളോളം സംവിധാനം ചെയ്യുകയും ചെയ്‌തു. ഇരുവർക്കും മക്കളായി കല്യാണിയും സിദ്ധാർഥും ജനിക്കുകയും ചെയ്‌തു. എന്നാൽ ഇരുവരുടെയും ബന്ധത്തിൽ കരിനിഴൽ വീഴ്ത്തി കൊണ്ട് 2014 ലിസിയാണ് വിവാഹമോചന ഹർജി നൽകിയത്.

രണ്ട് വർഷത്തിന് ശേഷം, 2016ൽ ഇരുവരും നിയമപരമായി വേർപിരിയുകയും ചെയ്‌തിരുന്നു. എന്നാൽ മലയാളത്തിലെ തന്നെ ഏറ്റവും മാതൃകാ ദമ്പതിമാരായി അവർ പിന്നീടും തുടർന്നു.മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരുമിച്ച് എത്തുകയും, പലപ്പോഴും ഒരുമിച്ച് കാണുകയും ചെയ്‌ത ഇരുവരുടെയും പക്വതയാർന്ന പെരുമാറ്റം ഏറെ ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ വിവാഹ മോചനത്തിന്റെ കാരണവും പ്രിയൻ വെളിപ്പെടുത്തി. വിവാഹമോചനം സംഭവിക്കാൻ തന്റെ 'ഈഗോ' ആയിരുന്നു കാരണമെന്നാണ് പ്രിയദർശൻ പറഞ്ഞത്. തീർത്തും യാഥാസ്ഥിതിക പശ്ചാത്തലത്തിൽ വളർന്ന തന്റെ പ്രതീക്ഷകൾ യാഥാർഥ്യത്തിനു ചേരാതെ വരികയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പിരിഞ്ഞുവെങ്കിലും, കുടുംബത്തിലെ പ്രധാന കാര്യങ്ങൾക്ക് ഒന്നിച്ചു വരാൻ ലിസിയും പ്രിയദർശനും അന്ന് തന്നെ സമയം കണ്ടെത്തിയിരുന്നു.
പത്ത് വർഷത്തിന് ശേഷം ലിവിംഗ് ടുഗെദർ
ഇപ്പോഴിതാ പത്ത് വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് ജീവിക്കുകയാണ്. വിവാഹ മോചനത്തിന് ശേഷം ഇരുവരും കാര്യമായ പ്രതികരണങ്ങൾ ഒന്നും തന്നെ മാധ്യമങ്ങൾക്ക് മുൻപിൽ നടത്തിയിരുന്നില്ല. വിവാഹം എന്ന പ്രസ്ഥാനം ഇപ്പോൾ തങ്ങൾ രണ്ടുപേരും പ്രാധാന്യം നൽകുന്നില്ലെന്ന് പറഞ്ഞ പ്രിയദർശൻ, പരസ്‌പരം സൂക്ഷിക്കുന്ന ബന്ധത്തിലാണ് ശ്രദ്ധ നൽകുന്നത് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
മാത്രമല്ല ഇപ്പോഴത്തെ ഒരുമിക്കലിന് കാരണം എന്തെന്നും പ്രിയൻ വെളിപ്പെടുത്തി. മക്കളായ കല്യാണിയും സിദ്ധാർഥുമാണ് ഇരുവരും വീണ്ടും ഒന്നിക്കാൻ കാരണമായതെന്നാണ് സംവിധായകൻ പറയുന്നത്. അടുത്തിടെ പ്രമുഖ സംവിധായകൻ സിബി മലയലിന്റെ മകന്റെ വിവാഹസ്വീകരണ ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയത് മുതലാണ് അഭ്യൂഹങ്ങൾ ശക്തമായത്.
പിന്നാലെ അത് ശരിവച്ചുകൊണ്ട് മെഗാസ്‌റ്റാർ മമ്മൂട്ടിക്ക് ഒപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്തുവന്നു. പുതിയ ചിത്രത്തിനായി ലിസിയുടെ ഡബ്ബിങ് സ്‌റ്റുഡിയോയിൽ എത്തിച്ചേർന്ന മമ്മൂട്ടിയുടെ ഒപ്പം ലിസി മാത്രമല്ല, പ്രിയദർശനും ഉണ്ടായിരുന്നുവെന്നതാണ് പ്രധാന കാര്യം. മാത്രമല്ല ഇരുവരും മമ്മൂട്ടിക്കൊപ്പം ഏറെ സന്തോഷത്തോടെ എടുത്ത ചിത്രവും വൈറലായിരുന്നു.
അന്ന് മോഹൻലാൽ പോലും ഇടപെട്ടു
ലിസിയുമായി വേർപിരിയാൻ പ്രിയദർശന് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല എന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ പറഞ്ഞത്. എന്നിട്ടും നിർബന്ധത്തിന് വഴങ്ങേണ്ടി വരികയായിരുന്നു. ഒടുവിൽ പ്രിയന്റെ ആത്മാർത്ഥ സുഹൃത്തായ മോഹൻലാൽ വിഷയത്തിൽ ഇടപെട്ടെങ്കിലും ഒരുമിച്ച് ജീവിക്കണമെന്ന പ്രിയന്റെ ആഗ്രഹം സഫലമായിരുന്നില്ല. അവിടെയാണ് മക്കളായ കല്യാണിയും, സിദ്ധാർഥും വിജയിച്ചിരിക്കുന്നത്.
പിരിഞ്ഞിട്ടും ഒന്നിച്ച ജോഡികൾ വേറെയും
മുൻപ് സമാനമായി വിവാഹമോചനത്തിന് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച താരങ്ങൾ വേറെയുമുണ്ട്. തമിഴ് സിനിമയിലെ മുൻനിര നടനും മലയാളികൾക്ക് സുപരിചിതനുമായ രഞ്ജിത്-പ്രിയ രാമൻ ജോഡികളും സമാനമായി വിവാഹമോചനത്തിന് ശേഷം വീണ്ടും ഒന്നിച്ചവരാണ്. ഏഴ് വർഷത്തെ വേർപിരിയലിന് ശേഷമാണ് മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ചത്, അതേപാത പിന്തുടർന്നു കൊണ്ടാണ് ഇപ്പോൾ ലിസിയും പ്രിയനും ഒരുമിച്ച് ജീവിക്കുന്നത്.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications