"ഇന്ദ്രജിത്തിനെ തല്ലാൻ മമ്മൂക്ക കൂട്ടാക്കിയില്ല, എന്നിട്ടും നിർമ്മാതാവ് നിർബന്ധിച്ചു ചെയ്യിക്കുകയായിരുന്നു"
മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവും ഒക്കെയായിരുന്നു ഗിരീഷ് വൈക്കം. ഷാഫിയുടെ ആദ്യ സംവിധാന സംരഭമായ വൺമാൻ ഷോ അടക്കമുള്ള ചിത്രങ്ങൾ അദ്ദേഹമാണ് നിർമ്മിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ചും വേഷം എന്ന ചിത്രത്തിനിടെ ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഗിരീഷ് വൈക്കം. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗിരീഷ് വൈക്കത്തിന്റെ വാക്കുകൾ
താരങ്ങൾ എല്ലാവരുമായും നല്ല ബന്ധം ആയിരുന്നു. അവരൊക്കെ അവരുടേതായ അഭിപ്രായങ്ങൾ പറയും എന്നല്ലാതെ ഒന്നും അങ്ങനെ പ്രസ് ചെയ്‌തു പറയാറില്ല. പക്ഷേ അങ്ങനെ ആരും ഒന്നും ചെയ്യാറില്ല. വേഷത്തിൽ അനിയൻ ഇന്ദ്രജിത്തിനെ തല്ലുന്ന സീൻ ഉണ്ടായിരുന്നു മമ്മൂട്ടിയുടെ. എന്നാൽ ആദ്യത്തെ ദിവസം തന്നെ മമ്മൂട്ടി പറഞ്ഞു അങ്ങനെ തല്ലാൻ ആവില്ലെന്ന്. അപ്പച്ചൻ സാറിന് ഭയങ്കര നിർബന്ധം, തല്ലിയാൽ മാത്രം നല്ല ഭയങ്കര രസമായിരിക്കും തീയേറ്ററിൽ.

അങ്ങനെ റസാഖിനോട് പറഞ്ഞ്, രണ്ടാം ദിവസമാണ് പുള്ളി ഒരൊറ്റ അടി വച്ച് കൊടുത്തത്. പുള്ളിക്ക് അങ്ങനെ തോന്നിക്കാണും. എന്തിന് അനിയനെ തല്ലണം എന്നായിരിക്കും പുള്ളി ചിന്തിച്ചത്. സ്നേഹിക്കുന്ന ഒരാളെ തല്ലേണ്ട കാര്യമില്ലലോ. അങ്ങനെയുള്ള ചിന്താഗതി ഉണ്ടായിരുന്നു. നമ്മുടെ ഓഡിയന്സിന്റെ മൈൻഡ് വെച്ച് അവന് ഒരെണ്ണം കൊടുക്കണമെന്ന് അവർക്ക് തോന്നുന്ന സമയത്താണ് ഇത്. അവൻ മറ്റൊരു പെണ്ണുമായി വരുമ്പോൾ ആയിരുന്നു ഇത്.
ഞാൻ മമ്മൂക്കയുമായി അഭിനയിച്ചു വേഷം എന്ന സിനിമയിൽ. ഞാൻ മന്ത്രിയായി വരുന്നുണ്ട് ആ സിനിമയിൽ, ഉദ്‌ഘാടനം ചെയ്യുന്നത്. ഒരുപാട് ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. നടൻ ആവണമെന്ന ഒരു ആഗ്രഹവുമില്ല. അഭിനയിക്കാൻ അറിയില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. പണ്ട് മുതലേ ഭയങ്കര ഇഷ്‌ടമായിരുന്നു മമ്മൂട്ടിയെ. അദ്ദേഹത്തെ കാണാൻ പോയിരുന്നു. പ്രൊഡ്യൂസ് ചെയ്യാൻ വേണ്ടി ഒരു സംഭവം റെഡിയായിരുന്നു.
ഒരിക്കൽ സിബി മലയിലിന്റെ പടത്തിന്റെ കാര്യം മമ്മൂക്കയോട് പറഞ്ഞിരുന്നു. പുള്ളി അത് ഓക്കേ ആയിരുന്നു. പക്ഷേ ആ പടം ദിലീപിനെ വച്ചാണ് പിന്നെ ചെയ്‌തത്. ഞാൻ ചെയ്‌തത് അല്ല. വേറെ പ്രൊഡ്യൂസർ ചെയ്‌തു. മമ്മൂക്കയെയും ജയറാമിന്റെയും വച്ചായിരുന്നു ആ സിനിമ ഉദ്ദേശിച്ചത്. അബ്‌കാരി, മദ്യക്കടത്ത് കഥയായിരുന്നു അത്. അതാണ് റൺവേ. കഥയൊക്കെ മമ്മൂക്കയോട് പറഞ്ഞതാണ്. അന്ന് മമ്മൂക്കയ്ക്ക് അത് ചെയ്യാൻ സാധിച്ചില്ല.
മമ്മൂക്കയ്ക്ക് താൽപര്യം ഉണ്ടായിരുന്നു. പിന്നെ ഞാൻ ആ രീതിയിലേക്ക് പുള്ളിയോട് അപ്പ്രോച്ച് ചെയ്‌തിട്ടില്ല. ഞാൻ ജയറാമിന്റെ കല്യാണത്തിന് പോയപ്പോൾ അവിടെ വച്ച് സുരേഷ് ഗോപിയെ കണ്ടു. അപ്പോഴാണ് എന്നോട് ഏതാണ് ഇപ്പോൾ പടമെന്ന് ചോദിച്ചത്. ഞാൻ പറഞ്ഞു നമ്മയുടെതൊക്കെ കഴിഞ്ഞെന്ന് തോന്നുന്നു, ഇപ്പോൾ പടമൊന്നും ഇല്ലെന്ന്. അടുത്തൊന്നും വർക്ക് ചെയ്യാതെ ഇരിക്കുന്ന സമയത്താണ് പുള്ളി എന്നോട് ഇക്കാര്യം ചോദിച്ചത്.
നമ്മുടെ ഒക്കെ കാലം കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ അങ്ങനെ പറയരുതെന്നാണ് പുള്ളി പറഞ്ഞത്. പുള്ളി ഒരു അരമണിക്കൂർ എന്നോട് സംസാരിക്കുകയും ഉപദേശിക്കുകയും ഒക്കെ ചെയ്‌തു. നമ്മുടെ മനസിലേക്ക് അത് കയറി. പിന്നെയാണ് അങ്ങനെയൊരു ഐഡിയ വന്നത്. ലണ്ടനിൽ ഉള്ളൊരു ആളാണ് ഇതിന്റെ സ്ക്രിപ്റ്റ് ചെയ്‌തത്. ആദ്യം നോ പറഞ്ഞെങ്കിലും പിന്നെ സുരേഷ് ഗോപിയുടെ വാക്കുകൾ ഓർത്തു.
ലവ കുശ ഞാൻ പ്രൊഡ്യൂസ് ചെയ്‌ത പടം ആണെന്ന് പറയാൻ കഴിയില്ല. പകുതി വച്ച് ഞാൻ അത് വിട്ടു കളയുകയായിരുന്നു. ഞാനും ജെയ്‌സണും കൂടിയാണ് അത് ചെയ്‌തിരുന്നത്. അതിൽ നിന്ന് പിന്മാറിയില്ല എങ്കിൽ ദയനീയമായ പരാജയം എനിക്കുണ്ടായിരുന്നേനെ. ഞാൻ അന്ന് 42 ലക്ഷം ആ സിനിമയ്ക്കായി മുടക്കി 40 തിരികെ മേടിച്ച് നിർത്തി.












Click it and Unblock the Notifications