മഞ്ജു വാര്യർ സമ്മതിച്ചത് കൊണ്ടല്ലേ , അവരെ കെട്ടിയിട്ടില്ലല്ലോ..ദിലീപ് എത്ര കരഞ്ഞ് കാണും..';സായ് കൃഷ്ണ
സോഷ്യൽ മീഡിയ താരമായ ശ്രീലക്ഷ്മി അറയ്ക്കലിൻ്റ ഒരു അഭിമുഖം കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ട്പ്പാടുകളിലൂടെ താൻ കടന്ന് പോയിട്ടുണ്ടെന്നായിരുന്നു താരം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ നേരിടുന്ന കടുത്ത അധിക്ഷേപങ്ങളെ കുറിച്ച് സംസാരിച്ച് അവർ പൊട്ടിക്കരയുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് യുട്യൂബർ സായ് കൃഷ്ണ. എവിടെ എന്ത് പറയണം എന്ന് അറിയാത്ത ആളാണ് ശ്രീലക്ഷ്മി എന്നാണ് സായ് വിമർശിക്കുന്നത്. താരത്തിൻ്റെ വാക്കുകളിലേക്ക്
'ശ്രീലക്ഷ്മി അറക്കലിനെ കണ്ടന്റ് ചെയ്യുമ്പോൾ ശ്രീലക്ഷ്മി അറപ്പ് എന്ന് പറയാനാണ് എനിക്ക് ഇഷ്ടം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതിനൊന്നും ഒരു മാറ്റവുമില്ല. ശ്രീലക്ഷ്മി അറപ്പ് എന്നുള്ളത് തന്നെയാണ് ഞാൻ പറയുക.പക്ഷേ അവർ കരഞ്ഞ ആ സിറ്റുവേഷൻ, അവർ അനുഭവിക്കുന്ന ആ സൈബർ ബുള്ളിയിങ്ങിന്റെ അവസ്ഥ - അത് ഓവർകം ചെയ്യാൻ അവർക്ക് പറ്റട്ടെ.

ശ്രീലക്ഷ്മി അറക്കൽ പ്രോഗ്രസീവ് ആയിട്ടുള്ള ചിന്തകൾ സമൂഹത്തിലേക്ക് വെച്ച് മുന്നോട്ട് പോകുന്ന ഒരു ലേഡിയാണ്. പക്ഷേ അവരുടെ ഒരു മേജർ പ്രോബ്ലം, എനിക്ക് പേഴ്സണലി ഫീൽ ചെയ്തത്, അവർക്ക് എവിടെ എന്ത് പറയണം എന്നതിനെ കുറിച്ച് ഒരു ഐഡിയ ഇല്ല എന്നതാണ്. ശ്രീലക്ഷ്മിയെ @$%^&*(( എന്നൊക്കെ വാക്കുകൾ വിളിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിക്കാൻ പറ്റില്ല. അവർ അനുഭവിച്ചുവന്ന ട്രോമ എല്ലാം കൂടി കൂടി വരുമ്പോൾ മാനസികാവസ്ഥ താളം തെറ്റും. കുറച്ച് ദിവസമായി അവർ ആ മാനസികാവസ്ഥയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടായിരിക്കും അത് കരച്ചിലായി പുറത്തുവന്നത്.
പക്ഷേ ഇതുകൊണ്ടൊന്നും നിങ്ങളെ ഈ പേര് വിളിക്കുന്നത് നിന്നുപോകും എന്ന് നിങ്ങൾ പ്രതീക്ഷിക്കേണ്ട. ശ്രീലക്ഷ്മി, നിങ്ങൾ ഇതും ഓവർകം ചെയ്തുപോയല്ലേ പറ്റൂ. അങ്ങനെയാണ് നിങ്ങൾ സൊസൈറ്റിക്ക് കാണിച്ചുകൊടുക്കേണ്ടത്.ഈ കരച്ചിൽ കൊണ്ടൊന്നും ആളുകൾക്ക് നിങ്ങളെ മനസിലാകില്ല. നമ്മൾ ചെയ്തുവെച്ച കുറേ കാര്യങ്ങൾ അപ്പോൾ ഓഡിറ്റിൽ വരും. അത് വീണ്ടും കോംപ്ലിക്കേഷൻ ആകും.
ശ്രീലക്ഷ്മിയുടെ കേസിൽ ഇപ്പോൾ എന്താണ് ഉണ്ടായത്, ശ്രീലക്ഷ്മി കരഞ്ഞപ്പോൾ എന്ത് സംഭവിച്ചു, അവിടെ ദീപകിന്റെ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ അന്ന് നിനക്ക് വിലയുണ്ടായിരുന്നോ, ആ ദീപക് എന്ന മകനെ നീ ആ ഒരൊറ്റ ഇൻസിഡന്റ് വെച്ച് എന്തൊക്കെ രീതിയിൽ സംസാരിച്ചു - അങ്ങനെ പല ചോദ്യങ്ങളും നിങ്ങൾക്കെതിരെ വരും. നീ ആൺവിരോധം പറഞ്ഞ് അഖിൽ മാരാരെ പച്ചത്തെറി വിളിച്ചു, മോഹൻലാലിനെ വൃത്തികേട് പറഞ്ഞു, ദിലീപിനെ കുറിച്ച് പറഞ്ഞു - ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എടുത്ത് ജനങ്ങൾ ഓഡിറ്റ് ചെയ്യും.
ഒരു ആണാണ് ഒപ്പോസിറ്റ് സൈഡ് എന്ന് പറയുമ്പോൾ അയാളെ മൊത്തത്തിൽ കോർണർ ചെയ്യാതെ, നിങ്ങൾ ഇപ്പോ പറഞ്ഞതും അല്ലെങ്കിൽ നിങ്ങൾ അനുഭവിച്ച ട്രോമകളും മനസ്സിൽ വെച്ചിട്ട് സംസാരിക്കുക. നിങ്ങളുടെ പെർസ്പെക്റ്റീവ് പ്രസന്റ് ചെയ്യുമ്പോൾ കുറച്ചുകൂടി സോഫ്റ്റായിട്ടും മൈൽഡായിട്ടും അവതരിപ്പിക്കാൻ ശ്രമിക്കുക.
ദിലീപിന്റെ കാര്യത്തിൽ ഇവിടെ കേസ് കഴിഞ്ഞു. കറന്റലി ക്ലോസ്ഡ് ആണ്. മുകളിലേക്ക് അപ്പീൽ പോകുമായിരിക്കും, അത് നടക്കട്ടെ. എനിക്ക് അയാൾ ക്ലീൻ ആണെന്ന് ഫീലിംഗ് ഇല്ല എന്ന് മൈൽഡായി പറഞ്ഞുവെക്കേണ്ട സ്ഥലത്ത്, പലപ്പോഴും ദിലീപ് സിനിമകൾക്കെതിരെയും ദിലീപ്-കാവ്യ മാധവൻ വിഷയം സംസാരിക്കുമ്പോഴും ഇതേപോലെ വന്ന് മഞ്ജു വാര്യർ, കാവ്യ മാധവൻ എന്നൊക്കെ പറഞ്ഞ്, ആളെ മൊത്തത്തിൽ സൈഡ്‌ലൈൻ ചെയ്യുന്ന രീതിയിലുള്ള സംസാരം ആണ് ശ്രീലക്ഷ്മി നടത്തുന്നത്.
നിങ്ങൾ നേരത്തെ ഭയങ്കര കരച്ചിലിലായിരുന്നു. ദിലീപ് ഈ കേസിൽ ഫ്രീ ആയി ഇറങ്ങി നടന്നിട്ടുപോലും, ദിലീപിന്റെ കമന്റ് ബോക്സിലും, ദിലീപിന്റെ മുഖത്ത് നോക്കാതെയും അല്ലെങ്കിൽ ദിലീപിന്റെ പിന്നിൽ നിന്നിട്ടും "കൊട്ടേഷൻ കൊടുത്തവനെ, കൊട്ടേഷൻ കൊടുത്തവനെ, മറ്റേത് ചെയ്തവനെ" എന്നുള്ള ചോദ്യങ്ങൾ - അയാൾ എത്ര കരഞ്ഞു കാണും എന്നതും കൂടി ഒന്ന് ചിന്തിക്കണം. നിങ്ങൾ ആവശ്യപ്പെടുന്നത് കിട്ടണമെന്ന് ആഗ്രഹിക്കുന്ന സൊസൈറ്റിയുടെ ഒരു കൺസിഡറേഷൻ അയാളിലേക്കും എത്തണ്ടേ. അങ്ങനത്തെ കുറച്ച് കാര്യങ്ങൾ കൂടി ശ്രീലക്ഷ്മി മനസിലാക്കിയാൽ നല്ലത്.
മഞ്ജു വാര്യരെ വീട്ടിൽ ഇരുത്തി ആ ടാലന്റ് നശിപ്പിച്ചു എന്ന് പറഞ്ഞല്ലോ. അങ്ങനെ മഞ്ജു വാര്യർ തന്നെ അത് ഒരു ഓപ്ഷനായി അവിടെ ഇരുന്നതല്ലേ? അല്ലാതെ മഞ്ജു വാര്യർ എവിടെയെങ്കിലും വന്ന് പറഞ്ഞോ - "ദിലീപ് എന്നെ കെട്ടിയിട്ട് തല്ലി അവശയാക്കി, മേലാൽ അഭിനയിക്കരുത് എന്ന് പറഞ്ഞു" എന്ന്? എന്റെ അറിവിൽ ഇല്ല.മഞ്ജു വാര്യർ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് ഭയങ്കര സംഭവമായേനെ, ആഞ്ജലീന ജോളിയായേനെ എന്നൊക്കെയാണ് ശ്രീലക്ഷ്മി പറയുന്നത്. മഞ്ജു വാര്യർ അഭിനയം നിർത്തിയില്ല. കല്യാണം കഴിഞ്ഞിട്ട് ഇറങ്ങിയ നാല് പടം പൊട്ടി - എന്നാണെങ്കിലോ, സിനിമ കഴിഞ്ഞില്ലേ? അത്രയേ ഉള്ളൂ. "മനസിലായോ, ടാലന്റ് ഉണ്ടായിട്ടും കാര്യമില്ല. ചിലപ്പോൾ നമ്മൾ നല്ല ടാലന്റോടെ അഭിനയിച്ചിട്ടും കാര്യമില്ല," - സായ് കൃഷ്ണ പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications