'മഞ്ജു വാര്യർ അടുത്ത സുഹൃത്ത്, ദിലീപേട്ടനും അതുപോലെ, കണ്ടറിഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്'; കൂട്ടിക്കൽ ജയചന്ദ്രൻ
അടുത്തിടെയാണ് നടനും മിമിക്രി കലാകാരനും ഒക്കെയായി കൂട്ടിക്കൽ ജയചന്ദ്രൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പ് വലിയ രീതിയിൽ വൈറലായത്. നടി മഞ്ജു വാര്യരെ പുകഴ്ത്തിയുള്ള പോസ്‌റ്റ് പക്ഷേ ഒരുപാട് പേരുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. മഞ്ജു വാര്യരെ പുകഴ്ത്തുന്നതിന് ഇടയിൽ മറ്റ് സ്ത്രീകളെ ഇകഴ്ത്തി കാട്ടുകയാണ് കൂട്ടിക്കൽ ജയചന്ദ്രൻ എന്നായിരുന്നു ആരോപണം.
പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ അയച്ച ഓഡിയോ ക്ലിപ്പും വിമർശനത്തിന് കാരണമായി. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കൂട്ടിക്കൽ ജയചന്ദ്രൻ. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഞ്ജു വാര്യർ അടുത്ത സുഹൃത്താണെന്നും അത് വച്ചാണ് അക്കാര്യങ്ങൾ എഴുതിയതെന്നും കൂട്ടിക്കൽ ജയചന്ദ്രൻ പറഞ്ഞു.

കൂട്ടിക്കൽ ജയചന്ദ്രന്റെ വാക്കുകൾ
വിവാദമായ ആ പോസ്‌റ്റ് എല്ലാവരും വായിച്ചതാണല്ലോ അല്ലേ.. ഇപ്പോൾ മഞ്ജു വാര്യർ ആണെങ്കിലും എന്റെയും ഭാര്യയുടെയും അടുത്ത സുഹൃത്താണ്. അതേപോലെ തന്നെ ദിലീപേട്ടനും. രണ്ടു പേരും ഞങ്ങളുടെ സുഹൃത്തുക്കളാണ്. മഞ്ജു വാര്യർ ഇങ്ങനെ ബൈക്കിൽ ഒക്കെ പോവുന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു പോസിറ്റീവ് എനർജി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമുക്ക് തന്നെ അങ്ങനെയാണ് തോന്നിയിട്ടുള്ളത്.
അതുപോലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഇവർ ഒരു കൊച്ചു കുട്ടിയോ ടീനേജ് കാരിയോ ഒന്നുമല്ല. ഒരുപാട് ജീവിത പ്രശ്‌നങ്ങളിലൂടെ കടന്ന് പോയ ഒരു സ്ത്രീയാണ്. അങ്ങനെ അവർ ഇങ്ങനെ പോവുമ്പോൾ എന്റെ മനസിൽ അങ്ങനെ തോന്നിയ സംഭവം എന്തെന്നാൽ വേറൊന്നുമല്ല. എന്നെ സംബന്ധിച്ച് ഞാനൊക്കെ വലിയൊരു മടിയനാണ്. ശരിക്കും പറഞ്ഞാൽ മടി കണ്ടുപിടിച്ചതെ ഞാൻ ആണെന്നാണ് തോന്നുക.
അതിന്റെതായ പ്രശ്‌നങ്ങളും ഉണ്ടാവും ഗുണങ്ങളും ഉണ്ടാവാറുണ്ട്. ഇച്ചിരി കഴിഞ്ഞ് പോവാം എന്ന് കരുതിയിടത്ത് മരം പൊട്ടി വീണ സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ തന്നെ പോവാം എന്ന് പറഞ്ഞ് ചാടി എഴുന്നേറ്റെങ്കിൽ അതിന്റെ അടിയിൽ വീണ് തീർന്നേനെ. ചിലപ്പോൾ ഗുണവും ഉണ്ടാവും ദോഷവും ഉണ്ടാവും. ചിലപ്പോൾ കൂട്ടുകാർ ഒക്കെ എന്നോട് പറയാറുണ്ട് നീ കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കിൽ കൂടുതൽ ഗുണം കിട്ടിയേനെ എന്ന്.
എന്നാൽ അവരുടെ രീതി അങ്ങനെയല്ല. വെറുമൊരു മഞ്ജു വാര്യർ എന്ന് പറയുന്നതല്ല. എനിക്ക് അറിയാവുന്ന ആളാണ്. ലേഡി സൂപ്പർ സ്‌റ്റാർ ആണെന്നുള്ള റേഞ്ചിൽ നിർത്തി കൊണ്ട് അന്യനായി എഴുതിയത് ഒന്നുമല്ല. എനിക്ക് അവരോട് പരിചയമുണ്ട്, അടുത്തറിയാം ഒരുപാട് സംസാരിക്കുകയും കാര്യങ്ങളും ഒക്കെ ഉള്ളത് കൊണ്ട് കൂടുതലായിട്ട് നമുക്ക് അത് മനസിലാവും. എനിക്ക് അങ്ങനെയാണ് തോന്നിയത്.
പലപ്പോഴും ഞാൻ നോക്കുമ്പോൾ ജീവിതത്തിൽ എല്ലാവർക്കും മടി ഉള്ളതായാണ് തോന്നിയിട്ടുള്ളത്. എന്റെ ഭാര്യയും അന്യ ഗ്രഹത്തിൽ നിന്നൊന്നും വന്നതല്ല, അവരെ പോലെയൊക്കെ തന്നെ ഒരു സാധാരണ സ്ത്രീയാണ്. ഞാൻ അവളോട് പറയുന്നതാണ് നീ അവരെ കണ്ടുപഠിക്കെന്ന്. വെറുതെ മഞ്ജു വാര്യരെ പോലെ എന്നല്ല, അവർ ചെയ്യുന്നത് കണ്ടുപഠിക്ക് എന്നാണ് പറയാറുള്ളത്.
വിദേശത്ത് ഞാൻ സ്‌റ്റേജ് ഷോസിന് ഒക്കെ പോവുമ്പോൾ സഹതാരങ്ങളായിട്ടുള്ള നടിമാർ പറയാറുണ്ട്, ഈ പിരീഡ്‌സ് ഒക്കെ ഉള്ള സമയത്താവും അവർ ഡാൻസ് ഒക്കെ കളിക്കേണ്ടി വരിക. ഞാനൊക്കെ ഉള്ളതാണ് ഒരു ആശ്വാസം എന്നാണ് അവർ പറയാറുള്ളത്. നമ്മൾ ഈ ചെറിയ തമാശയൊക്കെ പറഞ്ഞ് അവരെ ചിരിപ്പിക്കും. അതുകൂടി ഇല്ലായിരുന്നെങ്കിൽ എല്ലാവരെയും എന്തേലും ചെയ്തേനേ എന്നാണ് അവർ പറയാറുള്ളത്.












Click it and Unblock the Notifications