'സ്വയം ചിരിച്ച് മറ്റുള്ളവരെ പുഞ്ചിരിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ'; മഞ്ജുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മലയാള സിനിമാരംഗത്തെ തന്നെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. 1990-കളുടെ മധ്യത്തിൽ അഭിനയം തുടങ്ങി അതിവേഗം ജനശ്രദ്ധ നേടിയ മഞ്ജു ഇപ്പോഴും അതുപോലെ ജ്വലിച്ചു നിൽക്കുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം 'ഹൗ ഓൾഡ് ആർ യു?' എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തിയത്. അതിനുശേഷം സിനിമകൾ, ബ്രാൻഡ് വർക്കുകൾ, സ്‌റ്റേജ് പരിപാടികൾ എന്നിവയെല്ലാം മഞ്ജു സജീവമാണ്. അതിനിടയിൽ നടൻ ദിലീപുമായുള്ള വിവാഹബന്ധം താരം വേർപെടുത്തുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ കാലങ്ങളിൽ ശക്തവും സാധാരണക്കാരിൽപ്പെട്ടതുമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് മഞ്ജു സ്ക്രീനിൽ ശ്രദ്ധ നേടിയത്. 'കളിയാട്ടം', 'ആറാം തമ്പുരാൻ', 'സമ്മർ ഇൻ ബത്ലഹേം' തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഇതിന് ഉദാഹരണമാണ്. സമീപകാലത്തെ വലിയ പ്രോജക്റ്റുകളിലൂടെ യുവ പ്രേക്ഷകർക്കും താരത്തെ നന്നായി അറിയാം. അതുകൊണ്ട് തന്നെ പുതിയ കാലത്തെ മാധ്യമമായ സോഷ്യൽ മീഡിയയിലും മഞ്ജുവിന് വലിയ ജനപിന്തുണയുണ്ട്.

അത് അവർ ഇടുന്ന ഓരോ പോസ്‌റ്റും കൃത്യമായി സൂചിപ്പിക്കുന്നു. സാധാരണയായി കൂടുതലും പുതിയ സിനിമകളുമായും വരാനിരിക്കുന്ന പ്രൊജക്റ്റുകളുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലായും താരം പങ്കുവയ്ക്കാറുള്ളത്. എന്നാൽ അത് മാത്രമല്ല, ചിലപ്പോഴൊക്കെ തന്റെ പുതിയ ലുക്ക് വെളിപ്പെടുത്തുന്ന ചിത്രങ്ങളും മഞ്ജു സോഷ്യൽ മീഡിയയിൽ ഇടാറുണ്ട്. ഇതിനാവട്ടെ വലിയ രീതിയിൽ പ്രചാരം ലഭിക്കുകയും പ്രശംസ ലഭിക്കുകയും ചെയ്യുന്നത് പതിവാണ്.
അത്തരത്തിൽ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ചിത്രമല്ല, തന്റെ പുതിയ ലുക്കിൽ ഒന്നിലധികം ചിത്രങ്ങൾ പുറത്തുവിട്ടു എന്ന് പറയുന്നതാവും ശരി. പുതിയ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്. നടിയുടെ പുതിയ ഭാവമായാണു ആരാധകർ ഇതിനെ നോക്കി കാണുന്നത്. മാത്രമല്ല യുവപ്രേക്ഷകരുടെ വലിയ ശ്രദ്ധ നേടുന്ന ചിത്രങ്ങളാണ് ഇതിൽ ഭൂരിഭാഗവും എന്നതാണ് ശ്രദ്ധേയമായ കാര്യം.
അടുത്തിടെയായി മഞ്ജുവിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും ഓൺലൈനിൽ തരംഗമാവാറുണ്ട്. എയർപോർട്ട് ലുക്കുകൾ, ട്രഡീഷണൽ സാരി ഷൂട്ടുകൾ, കാഷ്വൽ പോർട്രെയ്റ്റുകൾ എന്നിവയെല്ലാം ശ്രദ്ധ നേടാറുണ്ട്. കൂടാതെ ചില ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തുന്ന ചിത്രങ്ങൾ പോലും ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്ന പതിവുണ്ട്. അത്തരത്തിലാണ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളും ശ്രദ്ധ നേടുന്നത്.
മഞ്ജുവിന്റെ ലുക്കിന് പ്രശംസ
പ്രധാനമായും കൂടുതൽ പേരും മഞ്ജുവിന്റെ ലുക്കിനെ തന്നെയാണ് പ്രശംസിച്ചിരിക്കുന്നത്.എങ്ങനെയാണ് ഇത്ര ചെറുപ്പമായി ഇരിക്കാൻ കഴിയുന്നത്, അതും നാൽപതുകളിൽ നിൽക്കുന്ന ഒരാൾക്ക് എന്നാണ് ചിലർ ചോദിക്കുന്നത്. കറുത്ത വസ്ത്രം അണിഞ്ഞാണ് ഫോട്ടോയിൽ മഞ്ജു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിറഞ്ഞ ചിരിയോടെയാണ് ഓരോ ഫോട്ടോയും പകർത്തിയിരിക്കുന്നത്. മിനിമൽ സ്‌റ്റൈലിംഗ് മാത്രമാണ് അതിൽ നടത്തിയിരിക്കുന്നത്.
ഇതോടെ പലരും മഞ്ജുവിനെ പുകഴ്ത്തുകയാണ്. സ്വയം ചിരിച്ചുകൊണ്ട് മറ്റുള്ളവരെ പുഞ്ചിരിപ്പിക്കാൻ കഴിവുള്ളയാളാണ് മഞ്ജുവെന്നാണ് ഒരാൾ അഭിപ്രായപ്പെടുന്നത്. ചിലരാവട്ടെ മുൻ ഭർത്താവായ ദിലീപിന്റെ ആരാധകർക്ക് ഇത് സഹിക്കില്ലെന്നും വിമർശന രൂപേണ പരിഹസിക്കുന്നുണ്ട്. എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകൾക്ക് യാതൊരു മറുപടിയും നൽകാതെ നിൽക്കുക എന്നതാണ് പൊതുവെ മഞ്ജു വാര്യർ പിന്തുടരുന്ന ശൈലി. ഇവിടെയും അത് തന്നെയാണ് അവർ നിലപാട് എടുത്തിരിക്കുന്നത്.












Click it and Unblock the Notifications