'മഞ്ജു വാര്യരെ കണ്ടാൽ മീനാക്ഷിയുടെ ചേച്ചിയെന്നേ പറയൂ, നഷ്‌ടം ദിലീപിന് മാത്രമാണ്'; ആരാധകരുടെ വാക്കുകൾ
മലയാളത്തിലെ ലേഡി സൂപ്പർ സ്‌റ്റാർ എന്ന വിശേഷണം സ്വന്തമായുള്ള താരമാണ് മഞ്ജു വാര്യർ. സിനിമയിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന മഞ്ജു ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുക പതിവാണ്. വല്ലപ്പോഴുമാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും ഭൂരിഭാഗം അവസരങ്ങളിലും അത് വലിയ രീതിയിൽ വൈറലാവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നതാണ് നാം എല്ലാവരും കാണാറുള്ളത്.
അത്തരത്തിൽ ഒരു സംഭവവികാസമാണ് കഴിഞ്ഞ ദിവസം നടന്നത്. സാധാരണഗതിയിൽ മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവച്ചത് പോലെയായിരുന്നില്ല കഴിഞ്ഞ ദിവസത്തേത്. അതിസുന്ദരിയായ വെള്ള സാരി അണിഞ്ഞ മഞ്ജു വാര്യരെ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. പതിനഞ്ചോളം ചിത്രങ്ങളാണ് മഞ്ജു വാര്യർ തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവച്ചത്. അതാകട്ടെ വിചാരിച്ചതിലും വേഗത്തിൽ ആളുകൾ ഏറ്റെടുക്കുകയായിരുന്നു.

വെള്ള നിറത്തിലുള്ള കേരള സാരിയിലാണ് മഞ്ജു തിളങ്ങുന്നത്. കൂടുതൽ മേക്കപ്പോ, അല്ലെങ്കിൽ ആഭരണങ്ങളോ ഒന്നും അണിയാതെയാണ് ഈ ഫോട്ടോകൾ എടുത്തതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എന്നാൽ അതൊന്നും ചിത്രത്തിൽ ഒരു പോരായ്‌മയായി തോന്നിയിരുന്നില്ല. ഗായിക സിതാര കൃഷ്‌ണകുമാറിന്റെ സംഗീത ബാൻഡായ പ്രോജക്റ്റ് മലബാറിക്കസിന്റെ പുതിയ ഗാനം 'ഏലേലം കിളിയേ'യുടെ ഷൂട്ടിനിടെയാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
ആൽബത്തിൽ ഒരു അതിഥി വേഷത്തിൽ മഞ്ജു വാര്യരും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിന്റെ ഷൂട്ട് വേളയിലാണ് മനോഹരമായ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പകർത്തിയത്. ഒരു വിദൂര സ്വപ്‌നം യാഥാർത്ഥ്യമായി. പ്രിയപ്പെട്ട മഞ്ജുച്ചേച്ചി ഞങ്ങളുടെ വിഡിയോയുടെ ഭാഗമാവുക എന്നത് ഏറെക്കാലമായി ഹൃദയത്തോട് ചേർത്തുവെച്ച ഒരു ആഗ്രഹമായിരുന്നു. അതിന് സമ്മതം നൽകിയ അവരുടെ ആ നല്ല മനസ് വാക്കുകൾക്കും അപ്പുറമാണെന്ന് സിത്താര സോഷ്യൽ മീഡിയയിൽ കുറിച്ചു.
സിനിമകളിൽ സജീവമായ മഞ്ജു വാര്യർ അന്യഭാഷയിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം പോലും മികച്ച പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. അതിനിടയിലാണ് ഇത്തരം പ്രോജക്റ്റുകൾ കൂടി അവർ സമയം കണ്ടെത്തുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിൽ കല്യാൺ, മൈജി, റീഗൽ ജ്വല്ലറി, കിച്ചൺ ട്രഷർസ്, ഉജാല ഉൾപ്പെടെ നിരവധി ബ്രാൻഡുകൾക്ക് വേണ്ടി മഞ്ജു പരസ്യചിത്രങ്ങളിൽ അഭിനയിച്ചു വരികയാണ്.
മഞ്ജുവിന്റെ പുതിയ ലുക്ക് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ പേരും മഞ്ജുവിന്റെ മൂക്കുത്തിയേയും പുകഴ്ത്തി പറയുന്നുണ്ട്. വയസ് 45 പിന്നിട്ടിട്ടും താരത്തിന്റെ സൗന്ദര്യത്തിന് ഒരു ഇടിവും വന്നിട്ടില്ലെന്നാണ് പലരും പറയുന്നത്. തികഞ്ഞ ശാന്തമായ അന്തരീക്ഷത്തിൽ പകർത്തിയ ചിത്രങ്ങൾ ആയതിനാൽ ആ ശാന്തത മഞ്ജുവിന്റെ മുഖഭാവങ്ങളിലും പ്രകടമാണ്.
കമന്റുകൾ കൊണ്ട് നിറച്ച് ആരാധകർ
കൂടുതൽ ആരാധകരും മഞ്ജു വാര്യർ തന്നെ അഭിനയിച്ച സൂപ്പർ ഹിറ്റ് ചലച്ചിത്രം ആറാം തമ്പുരാനിലെ ഡയലോഗ് ആണ് ഒരേ സ്വരത്തിൽ ചോദിക്കുന്നത്, ഇതാരാ കാവിലെ ഭഗവതിയോ? എന്നത്. അന്ന് ലാലേട്ടൻ ചോദിച്ചത് ഇന്ന് വർഷങ്ങൾക്ക് ശേഷവും പ്രസക്തമായി നിലനിൽക്കുന്നുവെന്നും മഞ്ജുവിന്റെ മനസിന്റെ ഭംഗി തന്നെയാണ് മുഖത്തും പ്രകടമാവുന്നതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.
മീനാക്ഷിയുടെ ചേച്ചിയെ പോലെ, നഷ്‌ടം ദിലീപിന്
ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പലരും അഭിപ്രായം രേഖപെടുത്തുന്നത് മഞ്ജു വാര്യരെ വിട്ടു കളഞ്ഞതിൽ നഷ്‌ടം ദിലീപിന് മാത്രമാണ് എന്നാണ്. മഞ്ജു വാര്യരുടെ കാര്യത്തിൽ ദിലീപിന് തെറ്റുപറ്റിയെന്നും ചിലർ പറയുന്നു. മാത്രമല്ല മകൾ മീനാക്ഷിയുടെ ചേച്ചി ആണെന്നെ ഇപ്പോൾ കണ്ടാൽ മഞ്ജു വാര്യരെ കുറിച്ച് ആരും പറയുകയുള്ളു എന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്രയ്ക്കും ഭംഗിയാണ് മഞ്ജുവിന് ഉള്ളതെന്നും ചിലർ പറയുന്നു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'സ്വയം ചിരിച്ച് മറ്റുള്ളവരെ പുഞ്ചിരിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ'; മഞ്ജുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ -
'ജയറാം ഒന്നും പറയില്ല, ദിലീപ് അങ്ങനെയല്ല; പറയും, കലാഭവൻ അൻസാർ പറഞ്ഞത് മ്ലേച്ഛം', തുറന്ന് പറഞ്ഞ് തുളസീദാസ് -
''മീശമാധവന് വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു, ദിലീപ് കാവ്യയുമായി സംസാരം'' -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications