"മഞ്ജു വാര്യരോട് ദിലീപിന്റെ കാവ്യയുമായുള്ള ബന്ധം പറഞ്ഞത് ആ നടി, അതിന്റെ വൈരാഗ്യമാണ് അയാൾക്ക്"
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് മുൻ എസ്‌പി ജോർജ് ജോസഫ്. സെഷൻസ് കോടതികൾ വെറുതെ വിട്ടകൾ പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പ്രൈം വിറ്റ്നസ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവെ പറഞ്ഞു. ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും അതിന് കാരണം എന്തെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജോർജ് ജോസഫിന്റെ വാക്കുകൾ
നമ്മുടെ കേരളത്തിലെ ജനസമൂഹം മുഴുവൻ, ഈ കേസിന്റെ വഴിത്താരയിലൂടെ സഞ്ചരിച്ച ജനങ്ങൾ എല്ലാം ദിലീപ് ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് കരുതിയത്. നൂറ് ശതമാനം അത് തന്നെയാണ് കരുതിയത്. ദിലീപിനെ വെറുതെ വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ കോടതി വെറുതെ വിട്ടു. അങ്ങനെ വിടുമെന്നുള്ള വിവരം, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ ശിക്ഷിച്ചു കൊണ്ട് ബാക്കിയുള്ളവരെ വെറുതെ വിടുമെന്നുള്ള കോടതിയുടെ നിഗമനമാണ്. ആ വിവരം 33 പേർക്ക് ഒരാൾ കത്തയച്ചിരിക്കുന്നു.

ഒരേ പോസ്‌റ്റ് ഓഫീസിൽ നിന്നാണ് 33 പേർക്കും കത്തയച്ചിട്ടുള്ളത്. അത് തന്നെ എത്ര മണിക്കൂറുകൾ എടുത്തിട്ടുണ്ടാവും. അതിൽ ഈ ജഡ്‌ജിമെന്റിന്റെ രത്നചുരുക്കം ഉണ്ടായിരുന്നു. രണ്ടാം തീയതിയാണ് അത് അയച്ചിരിക്കുന്നത്. ഏഴ്, എട്ട്, ഒൻപത്, 10 പ്രതികളെ വെറുതെ വിട്ടു എന്ന് അതിൽ പറഞ്ഞിരുന്നു. ആ ലഭിച്ച രജിസ്‌ട്രേഡ് ലെറ്ററിന്റെ അകത്തുള്ള കണ്ടന്റ് തന്നെയാണ് വിധിയായി വന്നിരിക്കുന്നത്. അത് എഴുതിയ ആളെ കുറിച്ചൊക്കെ സോഷ്യൽ മീഡിയ കാണുന്നുണ്ട്.
അത് എത്രത്തോളം ശരിയാണെന്ന് നമുക്ക് അറിയില്ല. എങ്കിലും ഇത്രത്തോളം പേർക്ക് ആ കത്ത് ലഭിച്ചിട്ടുണ്ടെന്ന് സത്യമാണ്. ചീഫ് ജസ്‌റ്റിസിന് അത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് കൈമാറിയിട്ടുണ്ട്, നടപടി ആവശ്യപ്പെട്ടിട്ട്. അതിനെ സംബന്ധിച്ച് കേസ് എടുത്ത് അന്വേഷണം നടത്തേണ്ടത്. ഈ കേസുമായി ബന്ധപ്പെട്ട് മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറിയതിലും ബന്ധപ്പെടുത്തണം.
ഈ കേസ് ഹൈക്കോടതിയിലും നിലനിൽക്കും. സെഷൻസ് കോടതിയുടെ വ്യൂ ഒരിക്കലും ഹൈക്കോടതിക്ക് ഉണ്ടാവാൻ സാധ്യതയില്ല. ഇനി അതും ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയിൽ ഇതിന് പരിഹാരമുണ്ടാകും എന്നാണ് പറയാനുള്ളത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസാണ് ഇത്. അതിനകത്ത് ഒരാളെ കൊട്ടേഷൻ കൊടുത്തതായി സംശയം ഉണ്ടെങ്കിൽ, അയാൾക്ക് എതിരെയുള്ള തെളിവുകൾ വിശ്വസനീയമാണെങ്കിൽ അയാളെ ശിക്ഷിക്കേണ്ടത് അനിവാര്യമാണ്.
ഇതൊരിക്കലും പ്രോസിക്യൂഷന് ഒരു തിരിച്ചടിയുമില്ല. ഇത്തരത്തിൽ സെഷൻസ് കോടതി വെറുതെ വിട്ടവരെ ഹൈക്കോടതി തിരിച്ചു കൊണ്ട് വന്ന് ജീവപര്യന്തം വരെ ശിക്ഷിച്ച ചരിത്രം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു ജില്ലാ കോടതിയുടെ തീരുമാനത്തോട് വിയോജിപ്പുണ്ട് എന്നതിനാൽ അവർക്ക് ഹൈകോടതിയെ സമീപിക്കാം. പൾസർ സുനിയ്ക്ക് നടിയോട് ഒരു വൈര്യാഗ്യവുമില്ല. അയാൾ പൈസ ചോദിച്ചതായി ഒരു അറിവുമില്ല.
പണം വേണ്ട എന്നാണ് അയാൾ പറഞ്ഞത്. അതിജീവിത പറഞ്ഞത് എന്തിനാണ് കോടതി അവിശ്വസിക്കുന്നത്? അവരോട് ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് എന്തെങ്കിലും വൈരാഗ്യമുള്ളതായി കണ്ടിട്ടില്ല. അതിജീവിതയല്ലേ അത് ഉന്നയിക്കുന്നത്. അവർ അങ്ങനെ ചെയ്യാൻ എന്തെങ്കിലും മോട്ടീവ് ഉള്ളതായി കാണുന്നില്ല.
അങ്ങനെയൊരു മാഡം ഇല്ലെന്ന് പോലീസിന് ബോധ്യമായതാണ്. സാധാരണ കള്ളൻമാർ എല്ലാം അങ്ങനെ തന്നെയല്ലേ. അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടിയാണ് അവർ അങ്ങനെ പറയുന്നത്. ദിലീപിലേക്ക് എത്താതിരിക്കാൻ വേണ്ടിയാണ് അങ്ങനെയൊരു മാഡത്തിന്റെ കഥ വന്നത്. അതൊരു മാഡം അല്ലാലോ, അവർ വെറുതെ പറഞ്ഞതല്ലേ. മാഡം ആവാൻ സാധ്യതയുള്ള ആരുമില്ല. അവരോട് ദിലീപിന് മാത്രമാണ് വൈരാഗ്യം ഉള്ളത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications