"മഞ്ജു വാര്യർ ഡബ്ള്യുസിസിയിൽ നിന്ന് രാജിവയ്ക്കാൻ കാരണം അത്, അവർ മമ്മൂട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചു"
മലയാള സിനിമയിലെ വനിതകൾക്ക് വേണ്ടി ഉണ്ടാക്കിയ സംഘടനയാണ് ഡബ്‌ള്യുസിസി. അതിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു മഞ്ജു വാര്യർ. ഇപ്പോഴിതാ മഞ്ജു സംഘടന വിടാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗീതു മോഹൻദാസിന്റെ ടോക്‌സിക് വിവാദവും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
അവർ പറയുന്ന വർത്തമാനം വേറെയൊന്നും പ്രവൃത്തി വേറെയുമാണ്. കസബ എന്നൊരു പടം ഉണ്ടായിരുന്നല്ലോ. അതിലെ പോലീസ് ഓഫീസറായ സ്ത്രീ എന്തോ അനാവശ്യം പറഞ്ഞപ്പോൾ മമ്മൂട്ടി അവരുടെ ബെൽറ്റിൽ കുത്തിപ്പിടിക്കുന്ന ഒരു ഷോട്ട് ഉണ്ട്. പക്ഷേ, അത് സ്‌ക്രീനിൽ നമുക്ക് കാണാൻ കഴിയില്ല. എങ്കിലും കുത്തിപിടിച്ചുവെന്ന് നമുക്ക് മനസിലാവും. കാരണം അവരെ ഇങ്ങനെ മമ്മൂട്ടി വിറപ്പിക്കുന്നുണ്ട്.

അതിന് വേണ്ടി മമ്മൂട്ടിയെ എന്തെല്ലാം തെറി വിളിച്ചു എന്ന് നിങ്ങൾ അന്വേഷിച്ചു നോക്കിയേ. ഈ സംഘമാണ്, ഗീതു മോഹൻദാസ് അടക്കമുള്ള ഈ ടീം. അതുകൊണ്ടാണ് മഞ്ജു വാര്യർ ഈ സംഘടന വിട്ടത്. വ്യക്തിഹത്യ നടത്തുന്ന ഒരു കാര്യത്തിനും ഞാനില്ല എന്നാണ് അവർ പറഞ്ഞത്. അതിനെയും ബാക്കി കണ്ണടക്കാർ പിന്തുണ നൽകി. ഏതോ ഒരാൾ മാത്രം അതിൽ നിന്ന് പിന്നീട് രാജിവച്ചു. ബാക്കിയുള്ളവർ ഒക്കെ പിന്തുണ കൊടുക്കുകയാണ്.
നീ മലയാളത്തിൽ എടുത്തില്ലലോ, നീ പോയി കന്നഡയിൽ അല്ലേ എടുത്തത്. അതൊരു ഇരട്ടത്താപ്പ് അല്ലേ? അപ്പോൾ ടോക്‌സിക് എന്നല്ല എന്ത് കുന്തമെന്ന് പറഞ്ഞാലും ചെയ്‌തിരിക്കുന്നത് കണ്ടല്ലോ. കേരളം വിട്ടാൽ ഇവരൊക്കെ എന്താണ് കാണിക്കുന്നതെന്ന് ഇപ്പോൾ മനസിലായല്ലോ. അതുമതി, അത്രയേ ഉള്ളൂ ആ സംഘടനയെ കുറിച്ച് പറയാൻ. അത്ര വിശ്വാസ്യത മാത്രമേ ആ സംഘടനയ്ക്ക് ഉള്ളൂ.
പിന്നെ നമ്മുടെ പാവം മുഖ്യമന്ത്രി ഇതുപോലത്തെ തലയിൽ കണ്ണട വച്ച അഞ്ചാറെണ്ണം ചെന്നപ്പോൾ, എന്താ പറയുക വാചകവും പ്രവൃത്തിയുമായി യാതൊരു ബന്ധവുമില്ലാത്ത ഓരോന്ന് പറയുന്നത് കേട്ടത് കൊണ്ടാണ് ഈ കാണിക്കുന്ന നമ്പറുകൾ മുഴുവൻ. ആ നിങ്ങൾക്ക് ഒരു കമ്മിറ്റി ഉണ്ടാക്കി തരാം, ഹേമ കമ്മിറ്റി. 1 കോടി 81 ലക്ഷം രൂപയാണ് ചെലവായത്. എന്തിനാണ് ഇത്രയും പൈസ മുടക്കിയത്, അതും ഈ കൂട്ടങ്ങൾക്ക് വേണ്ടി. ഹേമ കമ്മിറ്റി വന്നാൽ മലയാള സിനിമ പൂത്തുലയും എന്നാണ് പറഞ്ഞത്.
തമിഴിൽ പാർത്ഥിപൻ, സൂര്യ, കാർത്തി അങ്ങനെയുള്ള ആളുകളുടെ പടങ്ങളൊന്നും വിട്ടുപോവാറില്ല. എനിക്ക് ഒട്ടും താൽപര്യമില്ലാത്ത ആളാണ് വിജയ്. എന്റെ മകൻ ഒക്കെ അന്തംവിട്ട് നിൽക്കുന്ന ഒരു ആരാധകനാണ് വിജയ്‌യുടെ. അയാൾ ലിപ് അനക്കാതെയാണ് സംസാരിക്കാറുള്ളത്, അതുകൊണ്ട് എനിക്ക് അത് ഒട്ടും ഇഷ്‌ടമല്ല.
വിജയ്‌യുടെ പഴയ പടങ്ങൾ ഒക്കെ കാണാറുണ്ടായിരുന്നു. ഇപ്പോൾ തീരെ താൽപര്യമില്ല. ഒരേ പാറ്റേണിലുള്ള സിനിമകളാണ് ചെയ്യുന്നത്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് മുന്നിൽ കണ്ടുകൊണ്ടായിരിക്കും. അയാളോട് വെറുപ്പ് ആണെന്നൊന്നും അല്ല ഞാൻ പറയുന്നത്. എംജിആർ ഒക്കെ ചെയ്യുന്നത് കണ്ട് ചെയ്‌തു നോക്കുന്നതാണ്. ആന ചെയ്യുന്നത് കണ്ടിട്ട് ആട് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അയാൾ ഒന്നും രാഷ്‌ടീയത്തിൽ ശോഭിക്കും എന്ന് തോന്നുന്നില്ല.
പുള്ളി സിനിമയിലേക്ക് തിരിച്ചു വരുമ്പഴേക്കും വേറെ ആളുകൾ അവിടെ കയറി ഇരുന്നിട്ടുണ്ടാവും. എന്തിനാണ് അയാൾ ഈ പ്രായത്തിൽ, ഇത്രയും സ്‌റ്റാർഡത്തിൽ നിൽക്കുമ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന് എനിക്ക് മനസിലാവുന്നില്ല. എംജിആറിന് പിന്നെ രജനീകാന്ത് ഒക്കെ വന്നപ്പോൾ, കമൽ ഹാസനൊക്കെ വന്നപ്പോൾ അപകടം മനസിലായി. അപകടം മനസിലാക്കിയപ്പോൾ കളം മാറ്റിയ മലയാളിയാണ് അദ്ദേഹം.












Click it and Unblock the Notifications