Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങൾ സെപ്പറേറ്റഡാണ്, ഞങ്ങളേക്കാൾ പ്രണയിച്ച ആളുകൾ പിരിഞ്ഞു ജീവിക്കുന്നു, സുഖമില്ലാത്ത മകളുണ്ട്'; മനു വർമ്മ

മലയാള സിനിമയിലെ വേറിട്ട അഭിനയ ശൈലിയുടെ ഉടമയായിരുന്നു ജഗന്നാഥ വർമ്മ. അദ്ദേഹത്തിന്റെ മകനായ മനു വർമ്മ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ വ്യക്തിയാണ്. ഇന്നത്തെ കാലത്ത് അധികം സിനിമകളിൽ സജീവം അല്ലെങ്കിലും അദ്ദേഹത്തെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. ഇപ്പോഴിതാ താനും ഭാര്യയും കഴിഞ്ഞ കുറച്ച് കാലങ്ങളായി പിരിഞ്ഞു ജീവിക്കുകയാണ് എന്ന് പറയുകയാണ് മനു വർമ്മ. അദ്ദേഹത്തിന്റെ ഭാര്യ സിന്ധു വർമ്മയും നടിയാണ്. മൂവി വേൾഡ് ഡിജിറ്റലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മനു വർമ്മയുടെ വാക്കുകൾ

മൂന്ന് മക്കളാണ്, മൂത്തയാൾ അമേരിക്കയിൽ എഞ്ചിനീയറാണ്. രണ്ടാമത്തെയാൾ ബെംഗളൂരുവിലാണ്. മൂന്നാമത്തെ ഒരു മകളുണ്ട് എനിക്ക്, സുഖമില്ലാത്ത മകളാണ്. അവർ മൂന്ന് പേരുമാണ് മക്കൾ. ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആയിട്ട് ജീവിക്കുകയാണ്, ഓഫിഷ്യൽ ആയിട്ടില്ല. അങ്ങനെയൊക്കെ പറയുമ്പോൾ വീണ്ടും ഒരുമിക്കാനുള്ള ഒരു സാധ്യത വളരെ കുറവാണ്. പ്രണയിച്ചു സ്നേഹിച്ചു എന്നൊക്കെ പറയുന്നതിൽ കാര്യമില്ലല്ലോ.

manuvarma

എന്നെക്കാളും പ്രണയിച്ചു കല്യാണം കഴിച്ച എത്രയോ ആളുകൾ ഉണ്ട്, അവരൊക്കെ പിരിയുന്നില്ലേ. ഇപ്പോൾ അതിലൊന്നും കാര്യമില്ല. ഇതൊക്കെ ഒരു ഫാഷനായി മാറിയിരിക്കുകയാണല്ലോ. കുടുംബ കോടതി എന്ന് പറയുന്നത് ഇത്തിരി പ്രശ്‌നമാണ്. അവിടെ ചെല്ലുമ്പോഴേ അറിയുകയുള്ളൂ, അതിന്റെ ബുദ്ധിമുട്ട്. ജഡ്‌ജ്‌ തലവേദന എടുത്ത് ഇരിക്കുന്നത് കാണാം. ആയിരക്കണക്കിന് കേസുകളാണ് ഓരോ ദിവസം വരുന്നത്.

സെപ്പറേറ്റഡ് ആയ ആൾക്കാർ ഒരിക്കലും പരസ്‌പരം നല്ലത് പറയില്ലലോ, അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്താൻ മാത്രമേ നോക്കുകയുള്ളൂ, നല്ലതായിരുന്നു അതുകൊണ്ട് പിരിഞ്ഞു എന്നാരും പറയില്ലല്ലോ. അങ്ങോട്ടും ഇങ്ങോട്ടും പരസ്‌പരം ചെളിവാരി എറിയുക അല്ലേ ചെയ്യുന്നത്. അതിനോട് ശരിക്കും ഒരു മടി. അതുകൊണ്ടാണ് കോടതിയിലേക്ക് പോവാൻ മടിക്കുന്നത്.

പണ്ടത്തെ കാലത്ത് ഒരു അണ്ടർ സ്‌റ്റാൻഡിങ് ഒക്കെ ഉണ്ടായിരുന്നു. പിന്നെ പിന്നെ അത് ഇല്ലാതായായി. കാലഘട്ടം മാറുമ്പോൾ ചിന്താഗതിയും മാറുമല്ലോ. കൊറച്ച് മുൻപ് വരെ എല്ലാം നിലയിൽ ആയിരുന്നു. ശരിക്കും പറഞ്ഞാൽ ഇതൊന്നും സംഭവിക്കാൻ അധികം സമയം ഒന്നും വേണ്ടല്ലോ. പിന്നെ പരസ്‌പരം പൊരുത്തമില്ലാതെ വരുമ്പോൾ മാറി താമസിക്കുന്നത് തന്നെയാണല്ലോ നല്ലത്. അത് വച്ച് താമസിക്കുന്നതിൽ അർത്ഥമില്ലലോ.

എനിക്ക് അങ്ങനെയൊരു മനസ് തന്നെയാണ്. എന്തിനാണ് വെറുതെ കഷ്‌ടപ്പെടുന്നത്. കോടതിയിൽ പോയാൽ ആറ് മാസം കൂടി ഒന്നിച്ച് താമസിച്ചു നോക്കൂ എന്ന് പറയും. അങ്ങനെ ആവുമ്പോൾ അവർ തമ്മിൽ തമ്മിൽ അടിയുണ്ടാക്കി അവസാനം കൊല്ലാൻ നോക്കുന്ന സ്ഥിതി വരും. എന്തിനാണ് അങ്ങനെയൊക്കെ തോന്നുന്നത്. പറ്റില്ലാന്ന് തോന്നിയാൽ നിർത്തിയേക്കണം. വിദേശ രാജ്യങ്ങളിൽ ഒക്കെ അങ്ങനെയല്ലേ.

പിന്നെ അവിടയൊരു ഗുണം ഉള്ളത് പിരിഞ്ഞ പങ്കാളിയുമായി നല്ല റിലേഷൻ തന്നെ ആയിരിക്കും ഇവർക്കുണ്ടാവുക. ഫ്രണ്ട്ഷിപ്പ് ഉണ്ടാവും. എപ്പോ വേണേലും കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും പോയി കാണാം എന്നൊക്കെ ഉണ്ടാവും. ഇവിടെയും അങ്ങനെ വന്ന് കഴിഞ്ഞാൽ ഡിവോഴ്‌സ് കൂടും. അങ്ങനെയുള്ള കാര്യങ്ങൾ ഇഷ്‌ടപ്പെടുന്ന ആള് തന്നെയാണ്.

നമ്മൾ അവരുടെ ജീവിതത്തിൽ പിന്നീട് ഇടപെടാൻ പോവുന്നില്ലല്ലോ. സ്‌പിരിറ്റ്‌ എന്ന സിനിമയിൽ അത് കൃത്യമായി കാണിക്കുന്നുണ്ട്, ലാലേട്ടന്റെ കഥാപാത്രം കണ്ടില്ലേ. നമ്മുടെ നാട്ടിൽ പക്ഷേ പൊതുവെ അങ്ങനെയല്ലല്ലോ, ഇവിടെ പരസ്‌പരം കണ്ടാൽ കീറിമുറിക്കാൻ നിൽക്കുകയാണല്ലോ ആളുകൾ. പുറത്തൊക്കെ സെപറേറ്റ് ചെയ്‌താൽ ചെയ്‌തു.

മുൻപ് മദ്യപിച്ചു അഭിമുഖത്തിൽ വന്നു എന്നൊക്കെ പറഞ്ഞത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അതിന്റെ തലേന്നോ മറ്റോ കഴിച്ചിരുന്നു, അല്ലാതെ മനഃപൂർവം ചെയ്‌തത്‌ ആയിരുന്നില്ല. ആ അഭിമുഖം കൊടുത്തത് കൊണ്ട് എനിക്ക് കുറ്റബോധമൊന്നുമില്ല. അപ്പോൾ സംഭവിച്ചത് അപ്പോൾ തന്നെ കളയുക. ഇതൊക്കെ മനസിൽ വച്ച് ഇരുന്നത് കൊണ്ട് ഒരു കാര്യവുമില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+