മീനാക്ഷിക്ക് വേണ്ടി കൊച്ചിയിൽ ഒരു ആശുപത്രി പണിയരുതോ? ദിലീപ് അത് ചെയ്യുമെന്ന് ഉറപ്പ്, വെളിപ്പെടുത്തി ആരാധകർ
കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെങ്കിലും ദിലീപ് പല പ്രേക്ഷകരുടെയും മനസിൽ ജനപ്രിയ നായകനാണ്. താരത്തെ ഇപ്പോഴും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ഒരുകാലത്ത് സിനിമയുടെ സർവ മേഖലയിലും തന്റെ കരുത്ത് കാട്ടി സംഘടനകളിലും മറ്റും നിർണായക സ്വാധീനമായി മാറിയിരുന്ന ദിലീപിനെ സംബന്ധിച്ച് ഇത് പക്ഷേ അത്ര നല്ല കാലമല്ല.
നടിയെ ആക്രമിച്ച കേസിൽ കോടതി വെറുതെ വിട്ടിട്ടും പലരും ഇപ്പോഴും ദിലീപിന്റെ പങ്കിനെ കുറിച്ചും ഇടപെടലിനെ കുറിച്ചുമൊക്കെ ആവർത്തിച്ച് ആരോപണം ഉയർത്തുന്നുണ്ട്. മാത്രമല്ല ആദ്യ ഭാര്യയായ മഞ്ജു വാര്യർ കരിയറിൽ ഉയർച്ചയുടെ പടവുകൾ കയറുമ്പോൾ ദിലീപ് താഴേക്ക് പോവുകയാണെന്നാണ് ചിലർ പറയുന്നത്. അതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് ഇടയിൽ താരത്തിന് എടുത്ത് പറയാൻ പറ്റുന്ന നല്ലൊരു ചിത്രം പോലുമില്ലെന്നാണ്.

ഇത്രയൊക്കെ ആണെങ്കിലും കുടുംബ ജീവിതത്തിൽ ദിലീപ് വളരെ സന്തോഷവാനാണ് എന്നതാണ് പ്രധാന കാര്യം. മക്കളും ഭാര്യയും ഒക്കെയായി ദിലീപ് തന്റെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവുകയാണ്. അതിനിടയിൽ സിനിമയിലും താരം വീണ്ടും സജീവമാവുന്നുണ്ട്. അടുത്തകാലത്തായി എല്ലാവരുടെയും ശ്രദ്ധ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയിലാണ് നിരന്തരമായി പതിയുന്നത്.
അതിന് പ്രധാന കാരണം മീനാക്ഷി സോഷ്യൽ മീഡിയയിൽ അത്രത്തോളം സജീവമല്ല എന്നതാണ്. അതുകൊണ്ടായിരിയ്ക്കാം ആരാധകർക്ക് ഏറെയും മീനാക്ഷിയുടെ കാര്യങ്ങൾ അറിയാൻ അത്രത്തോളം താൽപര്യമുണ്ട്. ഇഷ്‌ട നടിയായ മഞ്ജു വാര്യരുടെയും ദിലീപിന്റെയും താരപുത്രി എന്ന നിലയിൽ മീനാക്ഷിക്ക് ആരാധകർക്ക് ഇടയിൽ വലിയ സ്ഥാനമുണ്ട്.
മീനാക്ഷിയുടെ ഡോക്‌ടർ ജോലി
അടുത്ത കാലത്താണ് മീനാക്ഷി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറിയത്. ചെന്നൈയിലെ എംബിബിഎസ് പഠനത്തിന് ശേഷം മീനാക്ഷി ഉടൻ തന്നെ ജോലിയിലേക്ക് കയറുകയായിരുന്നു. ഡെർമറ്റോളജി അഥവാ ചർമ്മരോഗ വിഭാഗത്തിലാണ് മീനാക്ഷി പ്രാക്‌ടീസ് ചെയ്യുന്നത്. കാര്യം കേൾക്കുമ്പോൾ അത്ര വലുതല്ലെന്ന് തോന്നുമെങ്കിലും മീനാക്ഷിയുടേത് നല്ല തീരുമാനം ആണെന്നാണ് ആരാധകർ പറയുന്നത്.
മാറിയ കാലത്ത് ഇത്തരം സ്പെഷ്യലൈസേഷനുകൾ എടുക്കുന്നവർക്ക് മാത്രമേ നിലനിൽപ്പുള്ളൂ എന്നാണ് ആരാധകർ പറയുന്നത്. മറ്റൊരു കാര്യം കൂടുതൽ പേരും ചൂണ്ടിക്കാണിക്കുന്നത് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ ചർമ്മ ചികിത്സ നടത്തുന്നതിനെയാണ്. ഈ മേഖലയിൽ താരപുത്രി ആയ മീനാക്ഷിക്ക് എളുപ്പത്തിൽ ശോഭിക്കാമെന്നാണ് അവർ പറയുന്നത്. കൂടാതെ മീനാക്ഷിയെ സംബന്ധിച്ച് ആർക്കും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല.
ദിലീപ് ആശുപത്രി പണിഞ്ഞു കൊടുക്കുമെന്ന് ആരാധകർ
തൽക്കാലം ഒരു സ്വകാര്യ ആശുപത്രിയിലാണ് മീനാക്ഷി ജോലി ചെയ്യുന്നതെങ്കിലും ദിലീപിനോട് ഒരു ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് ആരാധകർ. അത് മറ്റൊന്നുമല്ല, സ്വന്തമായി ക്ലിനിക്ക് അല്ലെങ്കിൽ ആശുപത്രി മീനാക്ഷിക്ക് വേണ്ടി ദിലീപ് ചെയ്‌തു കൊടുക്കണം എന്നാണ്. മീനാക്ഷി അത് അർഹിക്കുന്നുണ്ടെന്നും ഇത്രയും പ്രതിസന്ധികൾക്ക് ഇടയിലും അച്ഛനൊപ്പം പിടിച്ചുനിന്ന ആ പെൺകുട്ടിക്ക് വേണ്ടി അവർ അത്രയെങ്കിലും ചെയ്യണമെന്നുമാണ് ആവശ്യം.
അതേസമയം, മക്കളോടുള്ള സ്നേഹം പലപ്പോഴും പൊതുവേദികളിൽ പോലും തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് ദിലീപ്. മഞ്ജുവുമായി വേർപിരിഞ്ഞ ശേഷവും മകൾ മീനാക്ഷി ദിലീപിനൊപ്പം തന്നെ തുടർന്നത് അവർ തമ്മിലുള്ള അടുപ്പത്തിന്റെ ഫലമാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയുള്ള മകൾക്ക് വേണ്ടി ദിലീപ് എന്തും ചെയ്യുമെന്ന് ഉറപ്പാണെന്നും അധികം വൈകാതെ തന്നെ മീനാക്ഷിക്ക് വേണ്ടിയുള്ള ആശുപത്രി താരം പണിയുമെന്നും ചിലർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications