മീനാക്ഷി ദിലീപ് സാധാരണ ഡോക്‌ടർ അല്ല, കൊച്ചിയിൽ പണി തുടങ്ങി; സിനിമാ താരങ്ങൾ പോലും പിന്നിൽ ക്യൂ നിൽക്കും..!
മലയാളികളുടെ ഇഷ്‌ട നടനായ ദിലീപിന് ഒരുകാലത്ത് ജനപ്രിയൻ എന്ന ഇമേജാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ഇപ്പുറം പക്ഷേ അതൊക്കെ മാറി മറിഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ ശേഷം ദിലീപിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. സിനിമകൾ ഭൂരിഭാഗവും പരാജയപ്പെടുകയും ചെയ്‌തതോടെ കരിയറിൽ വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ താരമുള്ളത്.
എങ്കിലും മകൾ മീനാക്ഷിയെ കുറിച്ചോർത്ത് ദിലീപിന് എന്നും അഭിമാനം മാത്രമാണ്. സിനിമയിൽ അല്ല ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി താരമാവുന്നത്. അടുത്തിടെ ഒരു വേദിയിൽ ദിലീപ് പറഞ്ഞത് തന്റെ വീട്ടിൽ സ്ഥിര വരുമാനമുള്ള ഒരേയൊരു ആൾ തന്റെ മകളാണെന്നാണ്. കാരണം മീനാക്ഷി ഇന്നൊരു ഡോക്‌ടറാണ്. എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചത്.

കൊച്ചിയിലാണ് മീനാക്ഷി ജോലി നോക്കുന്നത്. അവിടെ ആസ്‌റ്റർ ഗ്രൂപ്പിന്റെ ഭാഗമായാണ് മീനാക്ഷി പ്രവർത്തിക്കുന്നത്. എംബിബിഎസ് മാത്രമാണ് നിലവിൽ അവർ പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ എംഡി കൂടി എടുക്കുകയാണെങ്കിൽ നാട്ടിൽ തന്നെ ഒരു വലിയ ക്ലിനിക് തുടങ്ങിയാൽ അത് വലിയ രീതിയിൽ ഗുണമാവും എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
അടുത്തിടെയാണ് സർജിക്കൽ പ്രൊസസിനെ കുറിച്ച് പറയുന്ന മീനാക്ഷിയുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷമാണ് ആരാധകർ ദിലീപിന്റെ മകൾ എന്നതിലുപരി ഡോ. മീനാക്ഷി എന്ന് സംബോധന ചെയ്യാൻ തുടങ്ങിയത്. ഒരു ചർമ്മരോഗ വിദഗ്‌ധ ആയതിനാൽ തന്നെ പേരെടുത്താൽ സിനിമാ താരങ്ങളുടെ നീണ്ട നിര തന്നെ മീനാക്ഷിയുടെ പിന്നാലെ വരുമെന്നാണ് ആരാധകർ പറയുന്നത്.
പല ഇൻഡസ്ട്രികളിലെയും നടീ-നടൻമാർ നിലവിൽ അത്തരം ചികിത്സാ രീതികളുടെ പിന്നാലെ പോവുന്നുണ്ട് എന്നതാണ് പ്രധാന കാര്യം. ബോട്ടോക്‌സ് അടക്കമുള്ള സൗന്ദര്യ വർധക ചികിത്സാ രീതികളുടെ പിന്നാലെയാണ് പല താരങ്ങളും. മുതിർന്ന താരങ്ങൾ മുതൽ സിനിമയിൽ കൂടുതലായി സജീവമാവാൻ ആഗ്രഹിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്.
മീനാക്ഷി ദിലീപിന് പ്രശംസ
പിതാവും മാതാവും തമ്മിലുള്ള ബന്ധം വേർപിരിയുകയും അതിന് പിന്നാലെ പിതാവ് മറ്റൊരു ഗുരുതരമായ ആരോപണത്തിൽ ഉൾപ്പെടുകയും ഒക്കെ ചെയ്‌തപ്പോഴും പഠനം കൈവിടാതെ അതിൽ ശ്രദ്ധ പതിപ്പിച്ച മീനാക്ഷിയെ പ്രശംസിക്കുകയാണ് ആരാധകർ ഇപ്പോൾ. ഇക്കാലത്ത് മീനാക്ഷിയെ പോലെ ഒരു മകളെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നും ദിലീപിന് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ നേട്ടമാണ് മകളെന്നും ഒക്കെയാണ് ആരാധകർ പറയുന്നത്.
മഞ്ജുവുമായി അടുപ്പമില്ലേ?
അതിനിടയിലും കൂടുതൽ ആരാധകരും ചോദിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യം അമ്മയായ് മഞ്ജു വാര്യരുമായി മീനാക്ഷിക്ക് യാതൊരു അടുപ്പവുമില്ലേ എന്നതാണ്. ഡിവോഴ്‌സിന് ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്‌തപ്പോഴും മകളായ മീനാക്ഷി അവർക്കൊപ്പം തന്നെയാണ് നിന്നത്. മഞ്ജുവുമായി ഇടയ്ക്ക് കാണാറുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അടുത്തകാലത്തൊന്നും ഇവർ ഒരുമിച്ചുള്ള സന്ദർഭങ്ങൾ അധികം ഉണ്ടായിട്ടില്ല.
ഇതോടെ മഞ്ജുവിനെ മകൾക്കും വേണ്ടേ എന്നാണ് ചില ആരാധകർ ചോദിക്കുന്നത്. എത്രയൊക്കെ ആണെങ്കിലും സ്വന്തം മകളെ കാണാതിരിക്കാൻ മഞ്ജുവിന് സാധിക്കുമോ എന്നാണ് ചിലരുടെ സംശയം. നേരത്തെ മീനാക്ഷി ഡോക്‌ടറായി കോൺവൊക്കേഷൻ നടത്തിയ ചടങ്ങിൽ അടക്കം മഞ്ജു വാര്യരുടെ അസാന്നിധ്യം ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും നല്ല ബന്ധത്തിൽ അല്ലെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ അതിലൊന്നും തന്നെ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications