അന്ന് മീനാക്ഷിക്ക് അതിൽ ഇഷ്‌ടക്കേട് തോന്നി, പിന്നാലെ ദിലീപിന്റെ ഉപദേശം; 'അച്ഛനൊക്കെ എന്തൊക്കെ കളി കളിച്ചു'
അടുത്തിടെയാണ് മലയാള സിനിമയിലെ സൂപ്പർതാരമായ ദിലീപ് നടിയെ ആക്രമിച്ച കേസിൽ നിന്ന് കുറ്റവിമുക്തനായത്. ഇതിന് പിന്നാലെ വീണ്ടും സിനിമയിൽ സജീവമാവുകയാണ് ദിലീപ്. അടുത്തിടെ ഇറങ്ങിയ ഭ ഭ ബ എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. എങ്കിലും അടുത്ത പ്രോജക്റ്റുകളുമായി വീണ്ടും തിരക്കിലാണ് ദിലീപ്. താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ശ്രദ്ധ കൊടുക്കുന്നത് മകൾ മീനാക്ഷിയുടെ കാര്യത്തിലാണ്.
പലപ്പോഴും പൊതു വേദികളിൽ പോലും മീനാക്ഷിയുടെ കാര്യം പറഞ്ഞ് ദിലീപ് കണ്ണീരണിയുകയും വൈകാരികമായി സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് കാണാമായിരുന്നു. തിരിച്ച് മീനാക്ഷിക്കും അച്ഛനാണ് എല്ലാം. അച്ഛനായ ദിലീപ് അമ്മയുമായി വേർപിരിയുമ്പോൾ മീനാക്ഷി കുട്ടിയായിരുന്നുവെങ്കിലും അതിന് ശേഷം എക്കാലവും ദിലീപിനൊപ്പമാണ് മകൾ നിന്നിരുന്നത്. ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്‌തപ്പോഴും മീനാക്ഷിയെ ചേർത്ത് നിർത്തി.

തിരിച്ച് അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷവും മീനാക്ഷി ദിലീപിനെ വിട്ട് പോവാൻ തയ്യാറായിരുന്നില്ല. പലപ്പോഴും ഇവരുടെ സ്നേഹം ആരാധകർക്ക് ഇടയിൽ വലിയ രീതിയിൽ ചർച്ചകൾക്കും ഇടയാക്കുന്ന കാര്യമായിരുന്നു. മീനാക്ഷിയെ കുറിച്ചും മകളുടെ പഠിപ്പിനെ കുറിച്ചുമൊക്കെ പൊതുവേദികളിൽ പോലും ദിലീപ് വൈകാരികമായി സംസാരിക്കുന്നത് സ്ഥിരം കാഴ്‌ചയാണ്. അത്തരത്തിൽ മുൻപൊരിക്കൽ ദിലീപ് മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്.
മുൻപ് ഒരിക്കൽ ഈ വീട്ടിൽ സ്ഥിര വരുമാനം ഉള്ള ഒരേയൊരാൾ മീനാക്ഷിയാണെന്ന് ദിലീപ് തമാശ രൂപേണ പറഞ്ഞിരുന്നു. ഭയങ്കര പാവം മോളാണ് മീനാക്ഷിയെന്നും അധികം സംസാരിക്കില്ലെന്നും ഒരു കാര്യത്തിലും പരാതി പറയില്ലെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു. തന്റെ വിഷമഘട്ടത്തിൽ ആയിരുന്ന സമയത്തും പഠിച്ചു മിടുക്കി ആയി ഡോക്‌ടർ ആയി മകളെന്നും അഭിമാനത്തോടെ ദിലീപ് പറഞ്ഞിരുന്നു. അതിന് ശേഷമുള്ള ഒരു പരിപാടിയിലാണ് ദിലീപ് മകളെ കുറിച്ച് മറ്റൊരു കാര്യം വെളിപ്പെടുത്തിയത്.
അന്ന് ദിലീപ് നൽകിയ ഉപദേശം
നടിയായ ബിന്ദു പണിക്കരുടെ മകളും മീനാക്ഷിയും എല്ലാം ഒരു സ്‌കൂളിൽ ഒരു ക്ലാസിൽ ആയിരുന്നു പഠിച്ചിരുന്നത്, അന്ന് നൃത്തം അവതരിപ്പിക്കാൻ പോയ മീനാക്ഷിയുടെ കാര്യമായിരുന്നു ദിലീപ് ഓർത്തെടുത്തത്. ആദ്യം നൃത്തം ചെയ്യാൻ വേണ്ടി മീനാക്ഷിയെ ഒരു സൈഡിൽ കൊണ്ട് പോയി നിർത്തിയെന്നും, എന്നാൽ ഇത് അത്ര ഇഷ്‌ടപെടാഞ്ഞ മീനാക്ഷി തന്റെ ഉപദേശത്തോടെ അത് ചോദ്യം ചെയ്യുകയും ചെയ്‌തെന്നും ദിലീപ് പറയുന്നു.
ഇതിന് പിന്നാലെ സൈഡിൽ നിന്ന മീനാക്ഷി നടുവിൽ ആവുകയായിരുന്നു. അതോടെ മീനാക്ഷിക്ക് പേടി ആയെന്നും ദിലീപ് പറയുന്നു. അച്ഛനൊക്കെ പിടിച്ചുനിൽക്കുന്നത് കണ്ടില്ലേ എന്തോരം കളികൾ ആണ് നടത്തുന്നത്, ശ്രീപരമേശ്വരനെ മനസിൽ വിചാരിച്ച് നേരിട്ട് ഇറങ്ങിക്കോ എന്നാണ് ദിലീപ് അന്ന് മകൾക്ക് നൽകിയ ഉപദേശം. രമേശ് പിഷാരഡിയുമായുള്ള സംസാരത്തിന് ഇടയിലാണ് ദിലീപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പക്ഷെ മീനാക്ഷിയുടെ മറുപടിയാണ് ശരിക്കും എല്ലാവരെയും ഞെട്ടിച്ചത്, ദിലീപിന്റെ ഉപദേശത്തിന് കൃത്യമായ മറുപടിയാണ് മകൾ നൽകിയത്. അച്ഛൻ ചെയ്യുന്നത് സിനിമയാണ് എഡിറ്റ് ചെയ്യാം, ഇത് സ്‌റ്റേജാണ് എന്ന് മീനാക്ഷി പറഞ്ഞതായാണ് ദിലീപ് ഓർത്തെടുത്തത്. ഇതോടെ ദിലീപിന് പിന്നാലെ തിരിച്ച് ഒന്നും പറയാൻ കഴിയാതെ വരികയായിരുന്നു. അത്രയും കൃത്യമായി നിലപാടുകൾ എടുക്കുന്ന പെൺകുട്ടിയാണ് മീനാക്ഷി.
മഞ്ജു വാര്യർ പോയ ശേഷവും ദിലീപിനൊപ്പം
നീണ്ട പതിനേഴ് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു കൊണ്ടാണ് മഞ്ജു വാര്യർ ദിലീപിന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്. 2015ലാണ് ഈ സംഭവം ഉണ്ടായത്. തുടർന്നും ദിലീപിനൊപ്പമായിരുന്നു മകൾ. ഇടയ്ക്ക് മഞ്ജു വാര്യരെ കാണാറുണ്ടെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ വന്നെങ്കിലും പിതാവിനൊപ്പം തന്നെ തുടരാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. പിന്നാലെ 2016ൽ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications