"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്‌തില്ല"
മലയാള സിനിമയിലെ അറിയപ്പെടുന്ന സഹ സംവിധായകനും ഡബ്ബിംഗ് ആർട്ടിസ്‌റ്റും ഒക്കെയാണ് സാബു സർഗം. നിരവധി സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴിതാ മമ്മൂട്ടി മോഹൻലാൽ എന്നിവർക്ക് ഒപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
സാബു സർഗത്തിന്റെ വാക്കുകൾ
ഒരുപാട് നല്ല കഴിവുള്ള നടൻമാർ ഉള്ള ഇന്ഡസ്ട്രിയാണ് മലയാളം. പിന്നെ എല്ലാവർക്കും അറിയുന്നത് പോലെ രാഷ്ട്രീയത്തിൽ ഉള്ളതിനേക്കാൾ കുതികാൽ വെട്ടും മറ്റുമുള്ള മേഖല കൂടിയാണ് സിനിമ. മമ്മൂക്കയുമായി യുഗപുരുഷൻ എന്ന സിനിമയിലാണ് ബന്ധമുണ്ടാവുന്നത്. ആർ സുകുമാരൻ എന്ന പറയുന്ന സംവിധായകന്റെ സിനിമയായിരുന്നു അത്. ലാൽ സാറും മമ്മൂക്കയുമൊന്നും ഒരു രക്ഷയുമില്ലാത്ത ആൾക്കാരാണ്.

ഞാൻ ഒരു ദിവസം ഇങ്ങനെ നിൽക്കുകയായിരുന്നു, അപ്പോഴാണ് ലാൽ സാർ ഒരു ചെറിയ മേശയിൽ ഇരുന്ന്, സാധാരണ ഒരു പ്ലേറ്റിൽ ഇരുന്ന് ചെറിയ എന്തോ ദോശ എങ്ങാനും കഴിച്ചോണ്ട് ഇരിക്കുകയാണ്. അപ്പോൾ അദ്ദേഹം ഇങ്ങനെ മുഖത്ത് നോക്കി ചിരിച്ചു. ഞാൻ പറഞ്ഞു ഗുഡ് മോർണിംഗ് ലാൽ സാർ എന്ന്. കാപ്പി കുടിച്ചായിരുന്നോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു കുടിച്ചെന്ന്. പിന്നെ ദോശ കഴിക്കുന്നോ എന്നാണ് എന്നോട് ചോദിച്ചത്.
അത് മോഹൻലാലിനെ കൊണ്ടേ പറ്റുള്ളൂ, മലയാള സിനിമയിൽ, അദ്ദേഹത്തെ കൊണ്ടേ പറ്റൂ എന്ന് ഞാൻ പറയാൻ കാരണം, ആ ഒരു റേഞ്ചിൽ നിൽക്കുന്ന അദ്ദേഹം, ഒരു സാധാരണ സഹസംവിധായകനായ എന്നോട് അങ്ങനെ ചോദിക്കണമെങ്കിൽ അത് ലാലേട്ടനെ കൊണ്ട് മാത്രമേ പറ്റൂ. എന്റെ ഗുരുനാഥനായ റാഫി സാർ, അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, ലാൽ സാർ തിരിഞ്ഞു പോവുമ്പോൾ അദ്ദേഹത്തിന്റെ ബാക്ക് കണ്ടാൽ മുൻപിലെ എക്‌സ്പ്രഷൻ നമുക്ക് അറിയാൻ കഴിയുമെന്ന്.
അപ്പോൾ ഞാൻ ചോദിച്ചു അദ്ദേഹത്തോട് അതെങ്ങനെയെന്ന്. കണ്ണീർ പൂവിന്റെ കവിളിൽ തലോടി എന്ന പാട്ടിൽ വെള്ളായണി പാടത്തിന് കരയിലൂടെ ലാലേട്ടൻ നടക്കുമ്പോൾ മുൻപിൽ അദ്ദേഹം വിങ്ങുകയാണെന്ന് നമുക്ക് മനസിലാവും. വേറെ ഏത് നടനെ കൊണ്ട് അങ്ങനെ പറ്റും. അക്ഷരാർത്ഥത്തിൽ മോഹൻലാൽ എന്ന വ്യക്തി മനസ് കൊണ്ടും ജന്മം കൊണ്ടും കഴിവും കൊണ്ട് കംപ്ലീറ്റ് ആക്റ്റർ എന്നതും കംപ്ലീറ്റ് മനുഷ്യനും ആണ്.
ഒരു രാജാവിനെ പോലെ അല്ലേ അദ്ദേഹം ജീവിക്കുന്നത്, ജനങ്ങൾ അങ്ങനെയാണ് അദ്ദേഹത്തെ മനസിൽ കൊണ്ട് നടക്കുന്നത്. അല്ലാതെ ഞാനാണ് തമ്പുരാൻ നിങ്ങളൊക്കെ എന്റെ പ്രജയാണ് എന്ന ലൈനല്ല. മമ്മൂക്കയെ കുറിച്ച് എല്ലാവരും പറയും ഓഫ് മൈൻഡ് ഉള്ള വ്യക്തിയാണെന്ന്. അതായത്, ചിലപ്പോൾ നമ്മൾ ഒരുമിച്ച് നിൽക്കുമ്പോൾ ഗുഡ് മോർണിംഗ് പറഞ്ഞാൽ അതിന് മറുപടി കിട്ടണമെന്നില്ല. പുള്ളി രാവിലത്തെ ഷോട്ടിനെ കുറിച്ചായിരിക്കും ചിന്തിക്കുന്നത്.
നമ്മൾ മൂന്നോ നാലോ പ്രാവശ്യം ഗുഡ് മോർണിംഗ് പറഞ്ഞാലും പുള്ളി കേൾക്കില്ല. ഒരിക്കൽ ഞാൻ എംജിആറിന്റെ സ്‌റ്റുഡിയോയിൽ പോലും വർക്ക് ചെയ്‌ത അനുഭവമുള്ള രാമലിംഗം എന്നൊരു ക്യാമറ ചീഫ് ഉണ്ടായിരുന്നു.ഞങ്ങൾ ഇങ്ങനെ സംസാരിച്ചോണ്ട് നിൽക്കുമ്പോൾ മമ്മൂക്ക വന്നു. അദ്ദേഹം വന്നപ്പോൾ ഞാൻ ഇങ്ങനെ ഗുഡ് മോർണിംഗ് മമ്മൂക്ക എന്ന് പറഞ്ഞു. രാമലിംഗം എന്നോട് പറഞ്ഞു എനിക്കറിയാം പുള്ളി വേറെ എന്തോ ചിന്തയിൽ ആണെന്ന്.
പൊതുവെ എല്ലാവരും പറയുന്നത് വളരെ ശുദ്ധനായ ഒരു മനുഷ്യനാണ് മമ്മൂക്ക. വയനാട്ടിലെ ജില്ലാ സെക്രട്ടറിയെ അദ്ദേഹം പരസ്യമായി ശാസിച്ച സംഭവം ഉണ്ടായിരുന്നല്ലോ. ഒരുപാട് ആൾക്കാർ മമ്മൂട്ടി എന്ന താരത്തെ മറന്നു. പാർട്ടിക്ക് അപ്പുറം അതൊരു ചെറുപ്പക്കാരൻ ആണല്ലോ എന്നൊക്കെ ചോദിച്ചു. അദ്ദേഹം തന്നെ ആ ചെറുപ്പക്കാരനെ വിളിച്ചിരുന്നു. താങ്കളൊരു ജില്ലാ സെക്രട്ടറി ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് മമ്മൂക്ക പറഞ്ഞു.
വളരെ ശുദ്ധത മനസ്സിൽ ഉള്ളത് ആയിരിക്കും അദ്ദേഹത്തിന്റെ പ്രശ്‌നം. ചിലപ്പോൾ വാക്കുകൾ വിചാരിക്കുന്നത് ആയിരിക്കില്ല പുറത്തുവരിക. പക്ഷേ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, മമ്മൂക്ക ശുദ്ധ ഹൃദയനാണെന്ന്. നമുക്ക് ഭയമില്ലാതെ സംസാരിക്കാൻ കഴിയുക ലാലേട്ടനോടാണ്. ആ ഭയം ഉണ്ടാവുന്നതിന് മുൻപ് തന്നെ അദ്ദേഹം നമ്മളെ കൂളാക്കും.
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications