"സെറ്റിൽ ക്ഷീണിച്ച് ഉറങ്ങികിടന്ന ലാലേട്ടനെ അന്ന് തട്ടിവിളിച്ചു, ആർക്കായാലും ദേഷ്യം വരുമായിരുന്നു, പക്ഷേ.."
മലയാള സിനിമയിൽ ഒട്ടേറെ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളിൽ ഒരാളാണ് അനിൽ ഗോപിനാഥ്. ഛായാഗ്രാഹകനായും സഹ സംവിധായകനായും ഒക്കെ തിളങ്ങിയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ നടൻ മോഹൻലാലുമായുള്ള ഒരു അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. മാസ്‌റ്റർബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അനിൽ ഗോപിനാഥിന്റെ വാക്കുകൾ
സഹ സംവിധായകനായും ക്യാമറാമാനായും ഒക്കെ ഞാൻ നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വലിയ നടന്മാർക്ക് ഒപ്പം എന്നതിലുപരി മലയാളത്തിലെ ഏറ്റവും മികച്ച ടെക്‌നീഷ്യൻമാർക്ക് ഒപ്പമാണ് ഞാൻ കൂടുതലും പ്രവർത്തിച്ചത്. അതുകൊണ്ടുള്ള ഗുണം എന്ന് വച്ചാൽ നമുക്ക് അവരുടെ വർക്ക് പഠിക്കാൻ പറ്റി. അവരുടെ കൂടെ നിൽക്കുമ്പോൾ, അവരുടെ ക്രിയേറ്റിവിറ്റി വ്യത്യസ്‌തമാണ്. ഓരോ സംവിധായകർക്കും ഓരോ രീതികളാണ്.

റാഫി മെക്കാർട്ടിൻ എന്ന് പറയുമ്പോൾ കോമഡിയുടെ ആളുകളായിരുന്നു, തുളസിദാസ് സാറും കോമഡി തന്നെയായിരുന്നു. എന്നാൽ കെ മധു എന്ന സംവിധായകൻ കുറച്ചുകൂടി സീരിയസ്, ആക്ഷൻ, ത്രില്ലർ ക്രൈം സിനിമകളായിരുന്നു. അതുപോലെ തമ്പി കണ്ണന്താനം ഒക്കെ മറ്റൊരു രീതിയായിരുന്നു. അവർക്ക് ഒപ്പം വർക്ക് ചെയ്യുന്ന സമയത്ത് നമ്മൾ സീരിയസ് ആയില്ലെങ്കിലും, സിനിമ തീരുംവരെ അതേ രീതിയിൽ തന്നെ നമ്മളും നിൽക്കും.
പലരും പറയാറുണ്ട്, ലാലേട്ടൻ അഭിനയിക്കുന്ന സമയത്ത് ആ ക്യാരക്ക്റ്ററായി മാറുകയും അതിന് തൊട്ട് മുൻപ് വരെ വളരെ രസകരമായി എല്ലാവരോടും തമാശ ഒക്കെ പറഞ്ഞ് നിൽക്കുമെന്നും നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ തന്നെ നമ്മളും ആ സമയത്ത് അങ്ങനെയായി മാറും. അതിന് മുൻപ് വരെ തമാശകൾ പറയുകയും പൊട്ടിച്ചിരിക്കുകയും ഒക്കെ ചെയ്യും. എന്നുവച്ച് വർക്കിന്റെ ശ്രദ്ധ പോവില്ല.
സംവിധായകരുടെ ചില പാറ്റേണുകൾ നമുക്ക് മനസിലാവും. തുളസിദാസ് സാർ ഒരു ഷോട്ട് എങ്ങനെയാണ് കൺസീവ് ചെയ്യുന്നത് എന്ന് നമുക്ക് മനസിലാവും. അത് എല്ലാ സംവിധായകർ ആണെങ്കിലും അങ്ങനെ തന്നെ. അതുപോലെ തന്നെ കെ മധു സാർ, അദ്ദേഹം ചിലപ്പോൾ ധാരാളം ഷോട്ടുകൾ എടുത്ത് വയ്ക്കും. കാണുന്ന പ്രേക്ഷകനെ ഒന്ന് ആശയക്കുഴപ്പത്തിൽ ആക്കാൻ വേണ്ടിയാണ് അത്.
സസ്പെൻസ് പടങ്ങൾ ചെയ്യുമ്പോൾ അത്തരം ഷോട്ടുകൾ എടുക്കുന്നത് മനസിലാവും. എല്ലാ സിനിമകളും ഇഷ്ട്ടപ്പെട്ട് തന്നെയാണ് ചെയ്തേക്കുന്നത്. അതിൽ ഓടാത്തത് ഉണ്ടാവും, ഓടിയത് ഉണ്ട്. നമുക്ക് നമ്മളെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്ന, ആളുകളോട് പറയാൻ പറ്റുന്ന ചില ചിത്രങ്ങൾ ഉണ്ടല്ലോ. ഇപ്പോൾ മോഹൻലാലിന്റെ കൂടെ ഒരു പടം ചെയ്യുന്നത് പോലെയല്ല ജഗദീഷിന്റെ കൂടെ അഞ്ച് സിനിമ ചെയ്യുന്നത്.
മോഹൻലാലിന്റെ ഒപ്പം ചെയ്‌തു എന്ന് പറയുമ്പോൾ കിട്ടുന്ന ഒരു ഇതുണ്ടല്ലോ, സിനിമ എല്ലാം ഒന്ന് തന്നെയാണെങ്കിലും. എന്നാൽ പബ്ലിക്കിന്റെ മുൻപിൽ അത് രണ്ടാണ്. സിനിമ ഇടുന്ന എഫേർട്ട് ഒക്കെ ഒന്നാണെങ്കിലും. മമ്മൂട്ടിയുടെ കൂടെ പടം ചെയ്‌തിട്ടുണ്ടോ അല്ലെങ്കിൽ മോഹൻലാലിന്റെ കൂടെ ചെയ്‌തിട്ടുണ്ടോ എന്നൊക്കെയാണ് ആളുകൾ ചോദിക്കുക.
മാന്ത്രികത്തിലാണ് ഞാൻ ലാലേട്ടനുമായി ആദ്യമായി വർക്ക് ചെയ്യുന്നത്. അതിന് മുൻപ് എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. നാടോടി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. എംപി സുകുമാരൻ എന്ന എന്റെ സീനിയർ ആയ ക്യാമറാമാൻ-സംവിധായകൻ ഒക്കെയായ അദ്ദേഹത്തോടൊപ്പമാണ് പോവുന്നത്.
അന്ന് മനസിലായ ഒരു കാര്യം, ലാലേട്ടനൊക്കെ നമ്മളെ അറിയാം. അത് എന്താണെന്ന് വച്ചാൽ അവർ എല്ലാവരെയും ശ്രദ്ധിക്കാം. ലാലേട്ടനൊക്കെ എത്ര ലക്ഷം സിനിമാക്കാരെ കണ്ടിട്ടുണ്ടാവും, എന്നാലും നമ്മളെ പേര് വിളിക്കും. ഞാൻ ചെല്ലുമ്പോൾ നാടോടിയിലെ പാട്ട് ഫുൾ നൈറ്റ് ഷൂട്ട് ചെയ്‌ത ക്ഷീണത്തിൽ പുള്ളി ഉറക്കമായിരുന്നു.
ആ പാട്ടിന്റെ ബാക്കി പോർഷൻസ് എടുക്കാൻ വേണ്ടി നിൽക്കുകയാണ്. അത് വരെ പുള്ളി സെറ്റിൽ നല്ല ഉറക്കത്തിലായിരുന്നു. എനിക്കൊന്ന് അടുത്ത് കാണണം മാത്രം. എന്റെ കൂടെ വന്നയാൾക്ക് ലാലേട്ടനുമായി വളരെ അടുത്ത സൗഹൃദമുള്ള ആളായിരുന്നു. അവർ ഒന്നിച്ച് ഒരുപാട് പടങ്ങൾ ചെയ്‌ത ആളുകൾ ആയിരുന്നു. അദ്ദേഹം അകത്ത് കയറി ഉറങ്ങി കിടക്കുന്ന ലാലേട്ടന്റെ കാലിൽ തട്ടി വിളിക്കുകയാണ് ചെയ്‌തത്.
അന്നേരം അദ്ദേഹം ഞെട്ടിയുണർന്നു, ഉറക്കപ്പിച്ചിൽ നോക്കി, ആർക്കായാലും ദേഷ്യം വരുന്ന ഒരു സന്ദർഭം ആയിരുന്നു, ആഹാ സുകുമാരനോ എന്നായിരുന്നു ആദ്യം ചോദിച്ചത്. പിന്നെ എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു. എംജി കോളേജിലാണ് പഠിച്ചത് എന്നൊക്കെ പറഞ്ഞു, എന്റെ അമ്മാവനാണ് സംവിധായകൻ തുളസിദാസ് എന്ന് പറഞ്ഞപ്പോൾ എനിക്കറിയാം മോനെ എന്നായിരുന്നു ലാലേട്ടൻ പറഞ്ഞത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications