'മോഹൻലാലിന്റെ ഗസ്‌റ്റ് റോൾ എല്ലാ ക്രെഡിറ്റും കൊണ്ട് പോവുമെന്ന് കരുതി ജയറാം പിന്മാറി, സുരേഷ് ഗോപി പറഞ്ഞത്..'
ജൂനിയർ സീനിയർ എന്ന സിനിമയുടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ശ്രീകണ്ഠൻ വെഞ്ഞാറമൂട്. മുകേഷും കുഞ്ചാക്കോ ബോബനും അഭിനയിച്ച ഈ ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ചിത്രത്തെ കുറിച്ചും മോഹൻലാൽ, സുരേഷ് ഗോപി, ജയറാം അടക്കമുള്ളവരെ പരിഗണിച്ച സിനിമയെ കുറിച്ചും ഇപ്പോൾ മനസ് തുറക്കുകയാണ് ശ്രീകണ്ഠൻ വെഞ്ഞാറമൂട്. മാസ്‌റ്റർ ബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീകണ്ഠൻ വെഞ്ഞാറമൂടിന്റെ വാക്കുകൾ
ജൂനിയർ സീനിയർ എന്ന പടത്തിന്റെ 50 ശതമാനം നടക്കുന്നത് കേരളത്തിലും ബാക്കി 50 ശതമാനം പോണ്ടിച്ചേരിയിലുമാണ്. പക്ഷേ നമ്മൾ 99 ശതമാനവും ഷൂട്ട് ചെയ്‌തത് എറണാകുളത്താണ്. പോണ്ടിച്ചേരിയായി നമ്മൾ എറണാകുളമാണ് ഷൂട്ട് ചെയ്‌തത്. ഷൂട്ടിംഗ് ഒക്കെ പെട്ടെന്ന് ചെയ്‌തു തീർത്തിരുന്നു. അതിൽ ജിബ് ഉപയോഗിച്ചിരുന്നു. അതിൽ തന്നെ ഒരു പാട്ടിന്റെ ഫുള്ളും, മറ്റൊരു പാട്ടിന്റെ പകുതിയും വേറെ രണ്ട് സീനുകളും ഒറ്റ ദിവസം കൊണ്ട് തീർത്തിരുന്നു.

അതിന്റെ ഡാൻസ് മാസ്‌റ്റർ, ക്യാമറമാൻ എന്നിവരെ അഭിനന്ദിച്ചേ മതിയാകൂ. അത്രയ്ക്കും വേഗത്തിലാണ് അവർ അതൊക്കെ ചെയ്‌തത്. നിങ്ങൾ ആ സിനിമ കാണുമ്പോൾ ശ്രദ്ധിച്ചു നോക്കികൊള്ളൂ. ഒരു പാട്ട് മുഴുവനായും എടുത്തത് ജിബ് ഉപയോഗിച്ചാണ്. അന്ന് ജിബ് ഒക്കെ എന്ന് പറഞ്ഞാൽ റെയർ ആയിട്ടുള്ള കാര്യമായിരുന്നു. ഇപ്പോൾ എല്ലാ പടത്തിലും നാലെണ്ണമൊക്കെ കാണും. അന്ന് അതൊരു ദിവസം എടുക്കാൻ വലിയ എമൗണ്ട് ആവും.
അന്ന് ഫ്‌ളൈറ്റ് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് ആയിരുന്നു. ഞാനും ചാക്കോച്ചൻ, മീനാക്ഷി, മുകേഷേട്ടൻ എന്നിവർ ഫ്‌ളൈറ്റിൽ മദ്രാസിൽ പോയിട്ട് അവിടെ നിന്ന് കാറിൽ ആയിരുന്നു പോണ്ടിച്ചേരിക്ക് പോയത്. ടിക്കറ്റ് കിട്ടാത്തത് കൊണ്ട് ക്യാമറമാൻ അനിൽ, ആർട്ട് ഡയറക്‌ടർ അങ്ങനെയുള്ള കൊറേ ടീം മെമ്പർമാർ ഇവിടെ നിന്ന് കാറിലാണ് അങ്ങോട്ട് വന്നത്. അനിൽ പോയ കാർ വഴിയിൽ വച്ച് ആക്‌സിഡന്റ് ആയി.
ഞങ്ങൾ മദ്രാസിൽ ചെന്ന് ഇറങ്ങുമ്പോൾ അവർ അറിയിക്കുകയാണ് വണ്ടി ആക്‌സിഡന്റ് ആയി ഹോസ്‌പിറ്റലിൽ ആണെന്ന്. പിറ്റേന്ന് രാവിലെ ഷൂട്ട് ആണ്. നടന്മാരും നടിമാരും ഒക്കെ മദ്രാസിൽ എത്തി കഴിഞ്ഞു. ഒരു തവണ ചാക്കോച്ചന്റെ അച്ഛൻ മരിച്ചിട്ട് നിർത്തിവച്ച ശേഷം വീണ്ടും തുടങ്ങിയ പടമായിരുന്നു ഇത്. അങ്ങനെ പുള്ളി മരിച്ചു, ഒരുപാട് ദിവസങ്ങൾക്ക് ശേഷം ചാക്കോച്ചൻ ഷൂട്ടിന് വരികയാണ്.
അത് ആ പടത്തിൽ നിങ്ങൾക്ക് കാണാനാവും. ചാക്കോച്ചന്റെ അച്ഛൻ മരിക്കുന്നതിന് മുൻപുള്ള ഒരു രൂപവും അതിന് ശേഷമുള്ളതും മനസിലാവും. പുള്ളി ആകെ തകർന്നൊരു അവസ്ഥയിൽ ആയിരുന്നു. ശാരീരികമായി മാനസികമായി ആകെ ബാധിച്ചിരുന്നു. പക്ഷേ നമ്മളത് മേക്കപ്പ് ചെയ്യാനുള്ള എല്ലാ വഴികളും നടത്തിയിരുന്നു. ഷൂട്ടിനിടയിലെ ആക്‌സിഡന്റ് കൂടി ആയപ്പോൾ നമ്മൾ ആകെ ഷോക്കിലായിരുന്നു. ഒരു ദിവസത്തെ ഷൂട്ട് മാത്രം മാറ്റിവച്ചിട്ട് പിറ്റേന്ന് നമുക്ക് തുടരാൻ കഴിഞ്ഞു.
പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കാൻ പാടാണ്. ഒരു ഡോക്‌ടർ എഴുതിയ സബ്‌ജക്റ്റ് ഉണ്ടായിരുന്നു. ഒരു ഫാന്റസി സബ്‌ജക്റ്റ് ആയിരുന്നു. ഇളയ പെൺകുട്ടിയുടെ ഫാന്റസിയിൽ ലാലേട്ടൻ വരുന്ന ഒരു രീതിയിലായിരുന്നു. അങ്ങനെ ജയറാം ചേട്ടനെ ഞാൻ സമീപിച്ചു. കഥ പറയുകയും ചെയ്‌തു. ചെയ്യാമെന്ന് ഒക്കെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞിരുന്നു.
അതിഥി വേഷം ലാലേട്ടൻ ചെയ്യുമെന്ന് തീരുമാനിക്കുന്നു, പത്ത് ലക്ഷം രൂപ അഡ്വാൻസ് കൊടുക്കുകയും ചെയ്‌തു. ലാലേട്ടൻ ഓക്കേ പറഞ്ഞതാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ പടം ലോക്ക് ചെയ്‌തു, ജയറാം ചേട്ടൻ ഹീറോ, ലാലേട്ടൻ ഗസ്‌റ്റ് റോൾ. കുറച്ച് കഴിഞ്ഞപ്പോൾ ജയറാം ചേട്ടൻ പിന്മാറി. ലാലേട്ടനാണ് ഗസ്‌റ്റ് അപ്പിയറൻസ് വരുന്നത്, എൻഡിലാണ്. അപ്പോൾ ലാലേട്ടൻ അതിന്റെ ക്രെഡിറ്റ് കൊണ്ട് പോവുമോ എന്നുള്ള തോന്നലാവും.
അങ്ങനെ ഞാൻ സുരേഷേട്ടനെ സമീപിച്ചു. അപ്പോൾ സുരേഷേട്ടൻ കഥയൊക്കെ കേട്ടു. എറണാകുളത്തെ ഹോട്ടലിൽ വച്ചാണ് കഥ പറഞ്ഞത്. ഞാനിത് ചെയ്യുമെന്ന് സുരേഷേട്ടൻ പറഞ്ഞു. പൈസയൊന്നും വേണ്ട, പക്ഷേ ഞാൻ വേഷമേ ചെയ്യൂ. ഗസ്‌റ്റ് വേഷം വേറെയൊരാൾ ആണ് വരുന്നതെങ്കിൽ ഞാൻ സമ്മതിക്കാമെന്നാണ് പറഞ്ഞത്.














Click it and Unblock the Notifications