മോഹൻലാലിന്റെയും രജനിയുടെയും വില്ലൻ; നടൻ പൊന്നമ്പലം ഇപ്പോൾ വീൽചെയറിൽ, സഹോദരൻ വിഷം കൊടുത്തു!
താരപ്പൊലിമയുള്ള ഇടമാണ് സിനിമ, അതിലെ നായകന്മാരെ കൊണ്ടാടുന്നതിൽ ഇന്ത്യയിൽ എല്ലായിടത്തും ഒരുപോലെയാണ് പലപ്പോഴും കാര്യങ്ങൾ. പതിറ്റാണ്ടുകളായി സിനിമാ മേഖലയിൽ നിറഞ്ഞാടുന്ന നടന്മാർക്ക് ആരാധകർ ഏറെയുണ്ടാവും. എന്നാൽ പല സിനിമകളിലും സഹ വേഷങ്ങളും വില്ലൻ വേഷങ്ങളും ഒക്കെ കൈകാര്യം ചെയ്യുന്ന അഭിനേതാക്കൾ ഭൂരിഭാഗവും വിസ്‌മൃതിയിൽ ആണ്ടുപോവുകയാണ് പതിവ്. അതിപ്പോൾ ഏത് ഭാഷയിൽ ആയാലും. ഒട്ടുമിക്ക ഇന്ഡസ്ട്രികളിലും ഇത്തരം താരങ്ങളെ അധികമാരും ഓർക്കാറില്ല.
അത്തരത്തിൽ ഒരു താരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയും മറ്റും ആരെയും ഞെട്ടിക്കും. ഒരുകാലത്ത് തമിഴ്, മലയാളം, തെലുഗു ഭാഷകളിലെ സിനിമകളിൽ ഒരുപോലെ തിളങ്ങി നിന്നിരുന്ന പൊന്നമ്പലം എന്ന നടനെ പലർക്കും ഓർമ്മ കാണും. തൊണ്ണൂറുകളിൽ ഒട്ടുമിക്ക ദക്ഷിണേന്ത്യൻ ഭാഷകളിലും ആരെയും ഭയപ്പെടുത്തുന്ന രൂപവും ക്രൗര്യവും ഒക്കെയായി സ്‌ക്രീനിൽ നിറഞ്ഞാടിയ താരമാണ് പൊന്നമ്പലം.

മലയാളികൾക്കും അദ്ദേഹത്തെ പല ചിത്രങ്ങളിലും കണ്ട് പരിചയം ഉണ്ടാവും. മൂന്നാംമുറ മുതൽ ഇങ്ങോട്ടുള്ള പല മലയാള ചിത്രങ്ങളുടെയും ഭാഗമായിരുന്നു പൊന്നമ്പലം. അതിൽ പലതിലും നടനും അതിനൊപ്പം സ്‌റ്റണ്ട്മാനും കൂടിയായിരുന്നു അദ്ദേഹം. മോഹൻലാലിനൊപ്പം മൂന്നാംമുറയ്ക്ക് പുറമേ ഓർക്കാപ്പുറത്ത്, താണ്ഡവം എന്നീ ചിത്രങ്ങളിലും പൊന്നമ്പലം വേഷമിട്ടിരുന്നു, മമ്മൂട്ടിയോടൊപ്പം സ്‌റ്റാലിൻ ശിവദാസ്, സാമ്രാജ്യം, പ്രജാപതി എന്നീ ചിത്രങ്ങളിലും വേഷമിട്ട താരത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിതാപകരമാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി താരത്തെ വീൽ ചെയറിലാണ് കാണാൻ കഴിയുന്നത്. വൃക്കരോഗം മൂർച്ഛിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിൽ കനത്ത വെല്ലുവിളിയായി. ഒരുകാലത്ത് രജനീകാന്ത് അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് എതിരെ വില്ലൻ വേഷം ചെയ്‌ത പൊന്നമ്പലം ഇന്ന് പരസഹായമില്ലാതെ സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു.
എന്താണ് പൊന്നമ്പലത്തിന് സംഭവിച്ചത്?
ഏകദേശം നാല് വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ തേടി രോഗമെത്തുന്നത്. അർധ സഹോദരന്മാരിൽ ഒരാൾ വിഷം നൽകി വൃക്കകൾ തകർത്തു എന്നാണ് പൊന്നമ്പലത്തിന്റെ ആരോപണം. 'എന്റെ പിതാവിന് മൂന്നു ഭാര്യമാരുണ്ട്. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയിൽ നിന്നുള്ള എന്റെ അർധസഹോദരൻ മാനേജരായി ജോലി നോക്കുകയായിരുന്നു. ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു. ഒരു ദിവസം അവൻ ഞാൻ കഴിക്കാനിരുന്ന ബിയറിൽ വിഷം കലർത്തി. അതെന്റെ വൃക്കകളെ സാരമായി ബാധിച്ചു' എന്നാണ് പൊന്നമ്പലം പറയുന്നത്.
കൂടാതെ ഇതേ അർധസഹോദരൻ തന്റെ ഭക്ഷണത്തിലും വിഷം കലർത്തിയിരുന്നു എന്നാണ് പൊന്നമ്പലം ആരോപിക്കുന്നത്. ഡോക്‌ടർമാരാണ് ഇത് കണ്ടെത്തിയതെന്നും, തനിക്കെതിരെ സഹോദരൻ ആഭിചാരക്രിയകൾ ചെയ്‌തുവെന്നും പൊന്നമ്പലത്തിന്റെ ആരോപണമുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുകയാണ് പൊന്നമ്പലം.
വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത ജീവിതം
നേരത്തെ 2018ൽ പൊന്നമ്പലം കമൽ ഹാസൻ അവതരിപ്പിച്ചിരുന്ന ബിഗ് ബോസിൽ മത്സരാർത്ഥി ആയി പങ്കെടുത്തിരുന്നു. എന്നാൽ അവിടെ ചില വിവാദങ്ങളാണ് അദ്ദേഹത്തെ കാത്തിരുന്നത്. സഹ വനിതാ മത്സരാർത്ഥികളോട് ലിംഗ വിവേചനപരമായ കമന്റുകൾ പറഞ്ഞതിന്റെ പേരിൽ പൊന്നമ്പലത്തിന് ഏറെ വിമർശനം നേരിടേണ്ടി വന്നിരുന്നു.
ധനസഹായം നൽകിയത് ചിരഞ്ജീവി
തെലുങ്ക് മെഗാസ്‌റ്റാർ ചിരഞ്ജീവിയുടെ കാരുണ്യത്തെക്കുറിച്ചുള്ള ഒരു വൈകാരിക സംഭവം അടുത്തിടെ പൊന്നമ്പലം പങ്കുവെച്ചിരുന്നു. ഗുരുതരമായ രോഗാവസ്ഥയിലായപ്പോൾ ചിരഞ്ജീവിയെ സഹായത്തിനായി വിളിച്ചതായി ഒരു അഭിമുഖത്തിൽ പൊന്നമ്പലം വെളിപ്പെടുത്തുകയുണ്ടായി. 'അദ്ദേഹം എനിക്ക് ഒരു ലക്ഷം രൂപ തരുമെന്ന് ഞാൻ കരുതിയെന്നും പക്ഷേ അദ്ദേഹം എനിക്ക് ഒരു കോടിയിലധികം രൂപയുടെ സഹായങ്ങൾ ചെയ്‌തു' എന്നായിരുന്നു പൊന്നമ്പലത്തിന്റെ വെളിപ്പെടുത്തൽ.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications